ആശയ സംവാദങ്ങള്* സമാധാനമാണ് സൃഷ്ടിക്കുക -എം.എം. അക്ബര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ആശയ സംവാദങ്ങള്* സമാധാനമാണ് സൃഷ്ടിക്കുക -എം.എം. അക്ബര്*

    റിയാദ്: വിവിധ മത-ആശയ വിഭാഗങ്ങള്* തമ്മില്* നടക്കുന്ന ആരോഗ്യകരമായ സംവാദങ്ങളും തുറന്ന ചര്*ച്ചകളും സംഘട്ടനമല്ല സമാധാനമാണ് സൃഷ്ടിക്കുകയെന്നും മനുഷ്യന്*െറ ആത്യന്തിക ലക്ഷ്യമാകേണ്ട പരലോക മോക്ഷവും പ്രപഞ്ച സ്രഷ്ടാവിനെ കുറിച്ചുള്ള അറിവും കരഗതമാവാന്* മുഖാമുഖങ്ങള്* സഹായിക്കുന്നതായി വിവിധ ആശയഗതിക്കാര്* അംഗീകരിച്ചത് തന്*െറ പ്രബോധന പ്രവര്*ത്തനാനുഭവങ്ങളാണെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പ്രമുഖ പണ്ഡിതനുമായ എം.എം. അക്ബര്* പറഞ്ഞു. റിയാദ് ഇന്ത്യന്* ഇസ്ലാഹി സെന്*റര്* നൂറാന്* ഇസ്തിറാഹയില്* സംഘടിപ്പിച്ച ലേണ്* ദി ഖുര്*ആന്* ദേശീയ സംഗമത്തിലെ ധൈഷണിക സമ്മേളനത്തില്* പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    പ്രവാചകന്* മുഹമ്മദ് നബിയെ അപഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുക വഴി ഇസ്ലാമിക മുറ്റേത്തെ തടയുവാനാണ് സയണിസ്റ്റുകളുള്*പ്പെടെയുള്ള ഇസ്ലാമിക വിരുദ്ധ ശക്തികള്* ശ്രമിച്ചതെങ്കിലും വിവാദങ്ങള്* കൂടുതല്* പേരെ ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച് കൂടുതല്* പഠിക്കുവാനാണ് സഹായമായതെന്നാണ് ലോക വ്യാപകമായി ഇസ്ലാമിക ജാഗരണം നല്*കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
    ദൈവിക ശാസനകളോട് മുഖം തിരിഞ്ഞു നില്*ക്കുകയും കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ചെയ്യുന്ന മുസ്ലിം സമൂഹത്തിലെ ചെറുതല്ലാത്ത വിഭാഗമാളുകള്* ഇതര സമൂഹങ്ങള്*ക്കിടയില്* ഇസ്ലാമിനെ തെറ്റായി അടയാളപ്പെടുത്തുവാനാണ് കാരണമാകുന്നതെന്നും സ്രഷ്ടാവിന്*െറ സന്ദേശം ആരാധനകര്*മ്മങ്ങളോടൊപ്പം ജീവിതത്തിന്*െറ വ്യവഹാര മേഖലകളിലെല്ലാം ഉള്*കൊള്ളാന്* വിശ്വാസി സമൂഹം തയാറാകണമെന്നും എം.എം. അക്ബര്* പറഞ്ഞു.
    മതപ്രബോധനമെന്നത് പണ്ഡിതര്*ക്കായി സംവരണം ചെയ്തതല്ല. ഓരോ വിശ്വാസിയും പ്രബോധകനായി മാറേണ്ടത് മതശാസനയാണ്. തീവ്രവാദ പ്രവര്*ത്തനങ്ങളും അപക്വ പ്രതികരണങ്ങളും സമാധാനപരമായ പ്രബോധന പ്രവര്*ത്തനങ്ങള്*ക്ക് ഭംഗം വരുത്താനാണ് കാരണമാകുക -അദ്ദേഹം പറഞ്ഞു.
    നബിയുറഹ്മ ഡയറക്ടറും സൗദി ഇസ്ലാമിക മന്ത്രാലയത്തിലെ പ്രമുഖനുമായ ഡോ. അബ്ദുറഹ്മാന്* അല്*തമാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലേണ്* ദി ഖുര്*ആന്* പരീക്ഷയിലെ ഉന്നത വിജയികളായ 12 പേര്*ക്ക് വിമാന ടിക്കറ്റ് വിതരണം എയര്* ഇന്ത്യ റിയാദ് സ്റ്റേഷന്* മാനേജര്* പ്രഭു ചന്ദ്രന്*, ഒമാന്* എയറിലെ ഷെബിന്* ഉമര്*, നാസ് എയറിലെ ഫുആദ് നാസര്* എന്നിവര്* നിര്*വഹിച്ചു.
    അബ്ദുറസാഖ് കൊടുവള്ളി (ജിദ്ദ), അബ്ദുറസാഖ് സ്വലാഹി, അബ്ദുല്* ഹമീദ് നഹ, അക്ബര്* വേങ്ങാട്ട് (ശിഫ അല്*ജസീറ), സി.പി. സക്കീര്* ഹുസൈന്* (ഐ.ടി.എല്*), ഉബൈദ് എടവണ്ണ, ക്യാപ്ടന്* ദാസ്, മുഹമ്മദ് അള്റഫ് (നെസ്റ്റോ) എന്നിവര്* പ്രസീഡിയം നിയന്ത്രിച്ചു. പി.വി. അശ്റഫ് സ്വാഗതവും ഇഖ്ബാല്* കൊല്ലം നന്ദിയും പറഞ്ഞു.
Working...
X