കെ.എം.സി.സി. മെഗാ ഇവന്*റിന് ഒക്ടോബര്* ആറിന് തുടക്കമാകും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കെ.എം.സി.സി. മെഗാ ഇവന്*റിന് ഒക്ടോബര്* ആറിന് തുടക്കമാകും

    റിയാദ്: തലസ്ഥാന നഗരിയിലെ സാംസ്കാരിക ഭൂമികക്ക് കലാ സാംസ്കാരിക മല്*സരങ്ങളുടെ ദിനങ്ങള്* പകര്*ന്നു നല്*കിക്കൊണ്ട് ഒന്നര മാസം നീണ്ടു നില്*ക്കുന്ന മെഗാ ഇവന്*റ് സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി റിയാദ് സെന്*ട്രല്* കമ്മിറ്റി ഭാരവാഹികള്* വാര്*ത്താ സമ്മേളനത്തില്* അറിയിച്ചു. ഇന്*റര്*സ്കൂള്* മല്*സരങ്ങള്*, പൊതുജനങ്ങള്*ക്കും സ്കൂള്* കുട്ടികള്*ക്കുമായുള്ള അത്ലറ്റിക്സ് മല്*സരങ്ങള്*, കുടുംബിനകള്*ക്കായുള്ള പാചക മല്*സരങ്ങള്*, വനിതാ സമ്മേളനം, ചിത്ര രചനാ മല്*സരം, പ്രബന്ധ മല്*സരം, ഖുര്*ആന്* പാരായണ മല്*സരം തുടങ്ങി വിവധ പരിപാടികള്* മെഗാ ഇവന്*റിനോടനുബന്ധിച്ച് അരങ്ങേറും. റിയാദിലെ പ്രമുഖ ആതുരാലയമായ മുബാറക് ഹോസ്പിറ്റലാണ് പരിപാടിയുടെ പ്രായേജകര്*. റിയാദിലെ പെതുസമൂഹത്തെ ഒന്നടങ്കം പങ്കാളികളാക്കാന്* ഉദ്ദേശിച്ചുള്ളതാണ് പരിപാടിയെന്ന് കെ.എം.സി.സി ഭാരവാഹികള്* അറിയിച്ചു. ഒക്ടോബര്* ആറ്, 13, 14, 20, 27, 28, നവംബര്* 10 എന്നീ തിയതികളില്* വിവിധ വേദികളിലായാണ് മല്*സരങ്ങള്* അരങ്ങേറുക. സ്കൂള്* കുട്ടികള്*ക്കായുള്ള സ്പോര്*ട്സ് മല്*സരങ്ങള്* ഒക്ടോബര്* 20നും പൊതുജനങ്ങള്*ക്കുള്ളത് 28നും അരങ്ങേറും. നസ്രിയ പൊലീസ് സ്റ്റേഷന് എതിര്*വശത്ത് സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തിലാണ് സ്പോര്*ട്സ് മല്*സരങ്ങള്* നടക്കും. സ്കൂള്* കുട്ടികള്*ക്കുള്ള മല്*സരങ്ങള്* സ്കൂള്* തലത്തില്* രജിസ്റ്റര്* ചെയ്യണം.
    ആറാം തിയതിയിലെ പാചക മല്*സരം മോഡേണ്* സ്കൂള്* ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക. മല്*സരത്തില്* വിജയിക്കുന്ന കുടുംബിനികള്*ക്ക് സ്വര്*ണ നാണയമുള്*പ്പെടെയുള്ള സമ്മാനങ്ങള്* നല്*കും. പ്രബന്ധ രചനാ മല്*സരത്തിന് ‘രക്ഷിതാക്കളുടെ ദുരഭിമാനവും മക്കളുടെ വിദ്യാഭ്യാസ അഭിരുചിയും’ എന്ന വിഷയത്തില്* 10 പേജില്* കവിയാത്ത രചനകളാണ് അയക്കേണ്ടത്. രചനകള്* kmccriyadh@gmail.com എന്ന ഇമെയിലില്* അയക്കണം.
    മെഗാ ഇവന്*റിന്*െറ സമാപന സമ്മേളനത്തില്* പ്രമുഖര്* പങ്കെടുക്കും. മല്*സരം സംബന്ധിച്ച കൂടുതല്* വിവരങ്ങള്*ക്ക് എം. മൊയ്തീന്*കോയ (0567515007), മുജീബ് ഉപ്പട (0509247526) എന്നിവരുമായി ബന്ധപ്പെടാം. വാര്*ത്താ സമ്മേളനത്തില്* കെ.എം.സി.സി റിയാദ് സെന്*ട്രല്* കമ്മിറ്റി ഭാരവാഹികളായ കുന്നുമ്മല്* കോയ, എം. മൊയ്തീന്* കോയ, അശ്റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട, ബശീര്* താമരശ്ശേരി, ബശീര്* മങ്കട, ജലീല്* തിരൂര്*, ഷാജി ആലപ്പുഴ തുടങ്ങിയവര്* പങ്കെടുത്തു.
Working...
X