മനാമ: മരണത്തിന്*െറ ജ്വാലകള്*ക്ക് മകളെ വിട്ടുകൊടുക്കാനാകാതെ ആ മാതാവ് അവളെ സ്വന്തം മാറോടുചേര്*ത്തമര്*ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. പുകയിലും ചൂടിലും വിണ്ടുകീറിയ കെട്ടിടത്തിന്*െറ ഒന്നാമത്തെ നിലയിലെ അടുക്കളയിലാണ് 45 കാരിയായ ബതൂല്* ഇബ്രാഹിമിന്*െറ മൃതദേഹം 12 കാരിയായ മകള്* നിറിമാനെ നെഞ്ചോടുചേര്*ത്തമര്*ത്തിപ്പിടിച്ച നിലയില്* കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഗുദൈബിയയില്* കത്തിയമര്*ന്ന കുടുംബത്തിന്*െറ ദുരന്തം ഏവരുടെയും മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു. ഇന്നലെ അല്* ഹൂറ ഖബര്*സ്ഥാനിലെത്തിയ ജനക്കൂട്ടം രണ്ട് കുട്ടികളടക്കമുള്ളവര്*ക്ക് കണ്ണീരോടെയാണ് വിട പറഞ്ഞത്. പുകയും തീയും നിറഞ്ഞ കെട്ടിടത്തില്*നിന്ന് രക്ഷപ്പെടാനാകാതെയാണ് അഞ്ചുപേരും കത്തീത്തീര്*ന്നത്. ഇന്നലെ ഖബര്*സ്ഥാനില്* കുടുംബത്തിന് അന്ത്യവിശ്രമമൊരുങ്ങുമ്പോള്* ഗൃഹനാഥന്* മുഹമ്മദ് കഈദ് ഹുസൈന്* ബോധരഹിതനായി ആശുപത്രിലായിരുന്നു. ജോലി ചെയ്യുന്ന ഹോട്ടലില്*നിന്ന് വിവരമറിഞ്ഞെത്തുമ്പോള്* വീടും പ്രിയപ്പെട്ടവരും ചാരമായിക്കഴിഞ്ഞിരുന്നു. ഈ ആഘാതം താങ്ങാനാകാതെയാണ് അദ്ദേഹം ബോധരഹിതനായി വീണത്. മൂന്നു നിലയുള്ള കെട്ടിടത്തില്* മുഹമ്മദ് കഈദ് ഹുസൈന്*െറ കുടുംബമാണ് താമസിച്ചിരുന്നത്. 14കാരനായ ആദിലിന്*െറ മൃതദേഹം മൂന്നാമത്തെ നിലയിലും അമ്മാവന്* മന്*സൂറിന്*െറ മൃതദേഹം കോണിപ്പടിയിലുമാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്* അറിയിച്ചു. കുട്ടികള്* ഉറങ്ങാന്* കിടന്നയുടനെയായിരുന്നു തീ പിടുത്തം. താഴത്തെ നിലയിലെ മുറികളില്* കനത്ത പുക നിറഞ്ഞതിനെതുടര്*ന്ന് കുടുംബങ്ങള്*ക്ക് രക്ഷപ്പെടാനുള്ള ഏക മാര്*ഗം അടഞ്ഞുപോയി. ആംബുലന്*സും അഗ്നിശമസേനയും ബുദ്ധിമുട്ടിയാണ് കെട്ടിടത്തിനരികിലെത്തിയത്. മുഹറഖ് നഗരസഭാ കൗണ്*സിലര്* ഫാത്തിമ സല്*മാന്* സ്ഥലത്തെത്തി വിവരം അന്വേഷിച്ചു. ഇടുങ്ങിയ റോഡും ഗതാഗത സ്തംഭനവും മൂലം സിവില്* ഡിഫന്*സിന് സ്ഥലത്തെത്താന്* ബുദ്ധിമുട്ടേണ്ടിവന്നതായി അവര്* പറഞ്ഞു. ഇത്തരം കെട്ടിടങ്ങള്*ക്കിടയിലെ റോഡുകളുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയില്* പെടുത്തുമെന്ന് അവര്* പറഞ്ഞു. ഇത്തരം അപകടസ്ഥലങ്ങളില്* കൂട്ടംകൂടിനിന്ന് രക്ഷാപ്രവര്*ത്തനത്തിന് തടസമുണ്ടാക്കരുമെന്ന് പൊതുജനങ്ങളോട് അവര്* അഭ്യര്*ഥിച്ചു. എം.പി ആദില്* അല്* അസൂമിയും സ്ഥലം സന്ദര്*ശിച്ചു.
പൊന്നോമനയെ നെഞ്ചോടുചേര്*ത്ത് മരണത്തിലേക്ക്...
Collapse
X




