സ്വാശ്രയ വിദ്യാര്*ഥികളോട്* എം.ജി. സര്*വകലാശാലയ്*ക്ക് അവഗണന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സ്വാശ്രയ വിദ്യാര്*ഥികളോട്* എം.ജി. സര്*വകലാശാലയ്*ക്ക് അവഗണന

    കോട്ടയം: എം.ജി. സര്*വകലാശാലയിലെ സെല്*ഫ്* ഫൈനാന്*സിംഗ്* വിദ്യാര്*ഥികളോട്* സര്*വകലാശാല അവഗണനാ മനോഭാവം പുലര്*ത്തുന്നതായി ആക്ഷേപം. സര്*വകലാശാല തുടരുന്ന തെറ്റായ പരീക്ഷാ സമ്പ്രദായരീതികള്* മൂലം കോഴ്*സ് കാലാവധി പൂര്*ത്തീകരിക്കുന്നതിന്* അകാരണമായ കാലതാമസമുണ്ടാകുന്നതായും വിദ്യാര്*ഥികള്* പറയുന്നു. ലൈബ്രറി സയന്*സ്* ഉള്*പ്പെടെയുളള കോഴ്*സുകളില്* പഠിക്കുന്നവരാണ്* ഏറെ ബുദ്ധിമുട്ടുന്നതായി പരാതി ഉയര്*ന്നിരിക്കുന്നത്*.

    ഭാരിച്ച ഫീസ്* നല്*കി അഡ്*മിഷന്* ലഭിക്കുന്ന വിദ്യാര്*ഥികള്*ക്ക്* സര്*വകലാശാല അനുയോജ്യമായ സൗകര്യങ്ങള്* ഒരുക്കണമെന്ന ആവശ്യം ശക്*തമായിരിക്കുകയാണ്*. ഭൂരിഭാഗവും ഗസ്*റ്റ്, കോണ്*ട്രാക്*റ്റ് അധ്യാപകരെ നിയോഗിച്ചാണ്* പല കോഴ്*സുകളും പൂര്*ത്തിയാക്കുന്നത്*. ഇത്* അധ്യയനത്തിലെ നിലവാരത്തകര്*ച്ചയ്*ക്കും ഇടയാക്കുന്നുണ്ടത്രേ.

    ലൈബ്രറി സയന്*സിന്റെ ഒരു വര്*ഷ കോഴ്*സില്* പഠിക്കുന്നവര്*ക്ക്*, ഒരു സെമസ്*റ്ററില്* സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടിവരുമ്പോള്* അവസരം നല്*കുന്നത്* പുതിയ ബാച്ചിന്റെ റെഗുലര്* പരീക്ഷയ്*ക്കൊപ്പം മാത്രമാണ്*. ഇത്* ഏറെ കാലതാമസം സൃഷ്*ടിക്കുന്നതായാണ്* വിദ്യാര്*ഥികളുടെ പരാതി.

    സര്*വകലാശാലയുടെ കീഴിലുളള യു.സി.എം.ഇയിലെ ബയോമെഡിക്കല്* ഇന്*സ്*ട്രുമെന്റേഷന്* വകുപ്പില്* സ്*ഥിര അധ്യാപകര്* ആരുമില്ലത്രേ.

    സിലബസും കരിക്കുലവും നിശ്*ചയിക്കുന്ന പഠനബോധന സംവിധാനങ്ങളോ മറ്റ്* ലാബ്* ഉപകരണങ്ങളോ വേണ്ട രീതിയിലുള്ള പഠനാനുഭവങ്ങളോ വിദ്യാര്*ഥികള്*ക്ക്* ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്*.

    2005നു ശേഷം ഇവിടെ തുടര്*ച്ചയായി കൂട്ടത്തോല്*വിയുണ്ടാകുന്നതിനു പിന്നിലെ കാരണവും ഇതാണെന്ന്* വിദ്യാര്*ഥികള്* പറയുന്നു. ഇവിടെയും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അവസരം വൈകുന്നത്* വിദ്യാര്*ഥികള്*ക്ക്* വിനയായിട്ടുണ്ട്*. സെല്*ഫ്* ഫൈനാന്*സിംഗ്* മേഖലയിലെ പ്രശ്*നങ്ങള്* പരിഹരിക്കാന്* സര്*വകലാശാല അടിയന്തിരമായി ഇടപെടണമെന്നാണ്* വിദ്യാര്*ഥികളുടെ ആവശ്യം.
Working...
X