കേണല്* മുഅമര്* ഗദ്ദാഫിയെ വിമതര്* വധിച്ചു : ലിബിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കേണല്* മുഅമര്* ഗദ്ദാഫിയെ വിമതര്* വധിച്ചു : ലിബിയ

    കേണല്* മുഅമര്* ഗദ്ദാഫിയെ വിമതര്* വധിച്ചു : ലിബിയ




    ട്രിപ്പോളി: ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്* മുഅമര്* ഗദ്ദാഫി ജന്മനാടായ സിര്*ത്തില്* വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്* കൊല്ലപ്പെട്ടു. സിര്*ത്ത് കീഴടക്കിയ വിമതര്* ഒളിവിടത്തില്*നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്.

    കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്* മണ്ണില്*ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു. മകന്* മുതാസിമും പിതാവിനൊപ്പം കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ വിശ്വസ്തവക്താവ് മൂസ ഇബ്രാഹിമിനു പരിക്കേറ്റതായി റിപ്പോര്*ട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്* വിവരങ്ങള്* ലഭ്യമല്ല. സിര്*ത്തില്*നിന്ന് രക്ഷപ്പെട്ട മകന്* സയിഫ് ഗദ്ദാഫിയെ പിടികൂടാന്* വിമതസേന ശ്രമം തുടരുകയാണ്.

    ഗദ്ദാഫി കൊല്ലപ്പെട്ടകാര്യം സ്ഥിരീകരിച്ച ഇടക്കാല ഭരണസമിതിയുടെ പ്രധാനമന്ത്രി മെഹമൂദ് ജിബ്*രില്* ലിബിയയില്* പുതുയുഗത്തിന് തുടക്കംകുറിച്ചതായി പ്രഖ്യാപിച്ചു. ലിബിയയുടെ വിമോചനം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വിമതരുടെ ഇടക്കാല ഭരണകൂടം. അതേസമയം, അമേരിക്കയും 'നാറ്റോ'യും ഗദ്ദാഫി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. മരണത്തെക്കുറിച്ച് സര്*ക്കാര്* പ്രതിനിധികളും സൈനികരും നല്*കുന്ന വിവരങ്ങളിലും വൈരുധ്യമുണ്ട്. സുരക്ഷാകാരണങ്ങളാല്* മൃതശരീരം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി ഇടക്കാല സര്*ക്കാര്* അറിയിച്ചു.


    വിമതരുടെ പിടിയിലായ ഗദ്ദാഫി കൊല്ലരുതെന്ന് അഭ്യര്*ഥിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഗദ്ദാഫിയെ വലിച്ചിഴച്ച് ട്രക്കില്* കയറ്റുന്നതിന്റെ വീഡിയോ ദൃശ്യം അല്* അറേബ്യന്* ടി.വി. പുറത്തുവിട്ടു. മരണത്തിനുമുമ്പ് ഗദ്ദാഫിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ദൃശ്യങ്ങളില്*നിന്ന് വ്യക്തമാകുന്നുണ്ട്. ഗദ്ദാഫിയുടെ തലയ്ക്കും വയറിനുമാണ് പരിക്ക്. ഗദ്ദാഫിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയിരുന്നെന്നും വാഹനത്തില്* അദ്ദേഹം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നുമാണ് നാറ്റോ ഭടന്മാര്* പറയുന്നത്.

    മുന്* ഏകാധിപതിയോടു കൂറു പുലര്*ത്തിയിരുന്ന അവസാനത്തെ പട്ടണമായ സിര്*ത്ത് കീഴടക്കി മണിക്കൂറുകള്*ക്കകം ഗദ്ദാഫി പിടിയിലായെന്ന വാര്*ത്തയും പുറത്തുവന്നു. മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ ചോരയില്* കുളിച്ച് അവശനിലയിലായ ഗദ്ദാഫിയുടെ മൊബൈല്* വീഡിയോ ചിത്രം വിമതപോരാളികള്*ക്കിടയില്* പ്രചരിച്ചിരുന്നു.

    ജനാധിപത്യത്തിലേക്കുള്ള ലിബിയയുടെ മുന്നേറ്റത്തിലെ നിര്*ണായക ദിവസം രാജ്യമെങ്ങും ആഹ്ലാദ ലഹരിയിലായിരുന്നു. വിമതപോരാളികള്* ആകാശത്തേക്ക് വെടിയുതിര്*ത്തും പുതിയ ദേശീയ പതാകകളുമായി നൃത്തംചെയ്തും വിജയമാഘോഷിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്* ലിബിയ സന്ദര്*ശിച്ച് മടങ്ങിയതിന് പിറ്റേദിവസമാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്.

    സ്വേച്ഛാധിപത്യത്തിനു കീഴില്* ശ്വാസം മുട്ടിക്കഴിയുകയായിരുന്ന അറബ് ജനതയുടെ സ്വാതന്ത്ര്യദാഹം ടുണീഷ്യയും ഈജിപ്തും കടന്ന് ലിബിയയിലെത്തുന്നത് കഴിഞ്ഞ ഫിബ്രവരിയിലാണ്. ഗദ്ദാഫിക്കൊപ്പമുള്ള പടിഞ്ഞാറന്* പ്രദേശങ്ങളും വിമതര്*ക്കു മുന്*തൂക്കമുള്ള കിഴക്കന്* പ്രദേശങ്ങളും തമ്മില്* മാസങ്ങള്* നീണ്ട പോരാട്ടമാണ് നടന്നത്. ജനാധിപത്യ പ്രക്ഷോഭത്തിന് അമേരിക്കയുള്*പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്* പ്രോത്സാഹനവും പിന്തുണയും നല്*കിയതോടെ ഗദ്ദാഫി കൂടുതല്* ഒറ്റപ്പെട്ടു.

    മാര്*ച്ചില്* അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നാറ്റോ' സേന വിമതര്*ക്ക് പിന്തുണയുമായെത്തിയതോടെ കലാപം യുദ്ധമായി വളര്*ന്നു. വിദേശരാജ്യങ്ങള്* ഒന്നിനു പിറകെ ഒന്നായി സമരക്കാര്*ക്കു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും യൂറോപ്യന്* രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ച് സമ്മര്*ദം മുറുക്കിയതോടെ ഗദ്ദാഫിയുടെ പിടി അയഞ്ഞു തുടങ്ങി.

    ജൂലായോടെ രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണമേറ്റെടുത്ത വിമതര്* ബെന്*ഗാസി കേന്ദ്രമാക്കി ദേശീയ പരിവര്*ത്തന സര്*ക്കാറിന് രൂപം നല്*കി. ആഗസ്തില്* തലസ്ഥാന നഗരമായ ട്രിപ്പോളിയില്* പ്രവേശിച്ച പോരാളികള്* 23ന് ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ 'അല്* അസീസിയ' പിടിച്ചെടുത്തു. എന്നാല്* 'അല്* അസീസിയ'യില്*നിന്നു കിലോമീറ്ററുകള്* നീളമുള്ള തുരങ്കം വഴി രക്ഷപ്പെട്ട ഗദ്ദാഫി എവിടെയെന്ന് വ്യാഴാഴ്ച വരെ വിമതസേനയയ്ക്കു കണ്ടെത്താന്* കഴിഞ്ഞിരുന്നില്ല. ജന്മനാടായ സിര്*ത്തില്* ഒളിച്ചിരിപ്പുണ്ടെന്ന നിഗമനങ്ങള്*ക്കിടയിലും അദ്ദേഹം അയല്*രാജ്യത്തേക്ക് ഒളിച്ചുകടന്നതായി വാര്*ത്തകള്* വന്നിരുന്നു.

    രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളൊക്കെയും വിമതരുടെ പിടിയിലായിട്ടും സിര്*ത്തിലെ പോരാട്ട വീര്യം കൈമോശം വരാത്ത ബൊദൂവിയന്* ഗോത്രവിഭാഗക്കാര്* തങ്ങളുടെ നേതാവിനെ സംരക്ഷിച്ചുപോരുകയായിരുന്നു.




    Rebels Killing Gaddaffi Video

    Raw footage: Colonel Gaddafi dead - YouTube
    DONATE & SUPPORT US




  • cgopi
    • Sep 2006
    • 74

    #2
    Re: കേണല്* മുഅമര്* ഗദ്ദാഫിയെ വിമതര്* വധിച്ചു : ലിബിയ

    മരണം ചോദിച്ചു വാങ്ങിയതല്ലെ? ആദ്യമേ ഭരണം വിട്ടുപോയിരുന്നുവെങ്കില്* ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

    Comment

    Working...
    X