മംഗളം ഇടുക്കി എഡിഷന്* :സ്വപ്*നരാവില്* മുല്ല വിടരും; 'മീരാ ആവാസ്* സുനോ'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മംഗളം ഇടുക്കി എഡിഷന്* :സ്വപ്*നരാവില്* മുല്ല വിടരും; 'മീരാ ആവാസ്* സുനോ'

    തൊടുപുഴ: മംഗളം ഇടുക്കി എഡിഷന്* ഉദ്*ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന മംഗളം-പോസിറ്റീവ്* ഡ്രീം നൈറ്റില്* മുല്ലപ്പൂ സുഗന്ധം പരത്തി നടി മീരാനന്ദനെത്തും.

    ഗായികയാകാന്* കൊതിച്ച്*, അവതാരകയായും നടിയായും ഉയര്*ന്ന മീരാ നന്ദന്* ലാല്*ജോസിന്റെ 'മുല്ല' എന്ന ചിത്രത്തിലൂടെയാണ്* അഭ്രപാളിയില്* അരങ്ങേറ്റം കുറിച്ചത്*. ഡ്രീം നൈറ്റില്* മീരയുടെ ഗാനാലാപം സദസിനു വേറിട്ട അനുഭവമാകും. നവംബര്* നാലിനു തൊടുപുഴ സെന്റ്* സെബാസ്*റ്റ്യന്*സ്* പാരിഷ്* ഹാളില്* നടക്കുന്ന ചടങ്ങില്* സ്*പീക്കര്* ജി. കാര്*ത്തികേയന്*, മന്ത്രിമാരായ പി.ജെ. ജോസഫ്*, തിരുവഞ്ചൂര്* രാധാകൃഷ്*ണന്*, പി.ടി. തോമസ്* എം.പി. തുടങ്ങി നിരവധി പ്രമുഖര്* പങ്കെടുക്കും. ചലച്ചിത്രതാരങ്ങളായ ബിജുമേനോന്*, ഹരിശ്രീ അശോകന്*, ആസിഫ്* അലി, അര്*ച്ചനാ കവി, നിഷാന്ത്* സാഗര്* തുടങ്ങിയവരും വേദിയിലെത്തും.

    സ്*റ്റാര്* സിംഗര്* താരങ്ങളായ അഞ്*ജു ജോസഫ്*, ജിന്*സ്* ഗോപിനാഥ്*, ഹരിത ബാലകൃഷ്*ണന്* തുടങ്ങിയവര്* അവതരിപ്പിക്കുന്ന ഗാനമേളയും ചലച്ചിത്രതാരങ്ങളായ ഉണ്ണി എസ്*. നായരും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും സിനിമാറ്റിക്* ഡാന്*സും ആഘോഷവേളയ്*ക്കു പ്രൗഢി പകരും. മഞ്ച്* സ്*റ്റാര്* സിംഗര്* ഫെയിം നസ്രിയ നസീമാണ്* അവതാരക.
Working...
X