ആലപ്പുഴ: പാല്*പ്പൊടി ചേര്*ക്കാതെ പാല്* വില്‍*പന അസാധ്യമാണെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മില്‍*മ. കേന്ദ്രസര്*ക്കാര്* പാസാക്കിയ പി.എഫ്*.എ. നിയമപ്രകാരം പാലില്‍* പാല്*പൊടിയുടെ അളവ്* 8.5 വേണമെന്നാണു വ്യവസ്*ഥ. കേരളത്തിലെ പശുക്കളില്‍*നിന്നുള്ള പാല്* പോലും പൊടിചേര്*ക്കാതെ വില്‍*ക്കാന്‍* കഴിയില്ല. മറ്റു സംസ്*ഥാനങ്ങളിലും പൊടി ചേര്*ത്താണ്* പാല്* വില്‍*ക്കുന്നത്*. പാലില്‍* പൊടിചേര്*ക്കരുതെന്ന ഹൈക്കോടതി നിര്*ദേശം ബുദ്ധിമുട്ടുണ്ടാക്കും. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന്* തിരുവനന്തപുരം മേഖലാ യൂണിയന്* ചെയര്‍*മാന്‍* കല്ലട രമേശും എം.ഡി. ബേബി ജോസഫും പറഞ്ഞു.
'പൊടി'യില്ലാതെ പാല്* വില്‍*പന അസാധ്യം: മില്‍*മ
Collapse
X






Comment