വാഴേങ്കട വിജയകുമാറിന്* കലാമണ്ഡലം ഫെലോഷിപ്പ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    വാഴേങ്കട വിജയകുമാറിന്* കലാമണ്ഡലം ഫെലോഷിപ്പ്*

    തൃശൂര്*: പ്രശസ്*ത കഥകളി നടന്* വാഴേങ്കട വിജയകുമാര്* കേരളകലാമണ്ഡലത്തിന്റെ 2010 വര്*ഷത്തെ അതിവിശിഷ്*ട പുരസ്*കാരമായ ഫെലോഷിപ്പിന്* അര്*ഹനായി. 20,000 രൂപയും പൊന്നാടയും പ്രശസ്*തിപത്രവും ഫലകവും അടങ്ങുന്നതാണ്* ഫെലോഷിപ്പ്*. കലാനിലയം മുന്* പ്രിന്*സിപ്പല്* കലാനിലയം രാഘവന്*( കഥകളി വേഷം), കലാമണ്ഡലം മുന്* അധ്യാപകന്* കലാമണ്ഡലം സുകുമാരന്* (കഥകളി സംഗീതം), കലാമണ്ഡലം രാമന്* നമ്പൂതിരി (കഥകളി ചെണ്ട), കലാമണ്ഡലം ശങ്കരവാര്യര്* (കഥകളി മദ്ദളം), കലാമണ്ഡലം രാംമോഹനന്* (കഥകളി ചുട്ടി), കലാമണ്ഡലം നൃത്തവിഭാഗം അധ്യക്ഷയായ കലാമണ്ഡലം പി.എസ്*. ലതിക (നൃത്തം), കലാമണ്ഡലം പരമേശ്വരന്* (തുള്ളല്*), കലാമണ്ഡലം ഈശ്വരനുണ്ണി (മിഴാവ്*) കലാമണ്ഡലം ശിവദാസ്* (മൃദംഗം) എന്നിവര്* കേരളകലാമണ്ഡലം അവാര്*ഡിനും അര്*ഹരായി.

    10,000 രൂപയും പ്രശസ്*തിപത്രവും പൊന്നാടയും ഫലകവും അടങ്ങിയതാണ്* അവാര്*ഡ്*. കാലടി ശ്രീ ശങ്കര കോളജിലെ മുന്* സംസ്*കൃതാധ്യാപകന്* കെ.പി. ബാബുദാസിന്* 10,000 രൂപയും കഥാഗ്രന്ഥം അവാര്*ഡിനും നൃത്തസംവിധായക കലാമണ്ഡലം കെ.പി. ചന്ദ്രിക 12,000 രൂപയുടെ കലാരത്നം അവാര്*ഡിനും അര്*ഹരായി. പനയൂര്* ശങ്കരന്*കുട്ടിക്കാണ്* മുകുന്ദരാമ സ്*മൃതി ഉപഹാരം. കലാമണ്ഡലം രവികുമാറിനു ഭാഗവതര്* കുഞ്ഞുണ്ണി തമ്പുരാന്* എന്*ഡോവ്*മെന്റും കലാമണ്ഡലം വിനോദിനു ഡോ. വി.എസ്*. ശര്*മ എന്*ഡോവ്*മെന്റും നല്*കും. നവംബര്* എട്ടിനു മന്ത്രി കെ.സി. ജോസഫ്* അവാര്*ഡുകള്* സമ്മാനിക്കും.
Working...
X