ജേക്കബിന്റെ മൃതദേഹം ടൗണ്* ഹാളില്* പൊതുദര്*ശനത്തിനു വെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജേക്കബിന്റെ മൃതദേഹം ടൗണ്* ഹാളില്* പൊതുദര്*ശനത്തിനു വെച്ചു

    കൊച്ചി : ഞായറാഴ്ച രാത്രി അന്തരിച്ച ഭക്ഷ്യ, സിവില്* സപ്ലൈസ് മന്ത്രി ടി.എം ജേക്കബിന്റെ മൃതദേഹം എറണാകുളം ടൗണ്*ഹാളില്* പൊതുദര്*ശനത്തിനു വെച്ചു. തിങ്കളാഴ്ച രാവിലെ 10.50 ഓടെയാണ് മൃതദേഹം വിലാപയാത്രയായി ടൗണ്*ഹാളിലെത്തിച്ചത്. മന്ത്രിമാരും അണികളും വിലാപയാത്രയെ അനുഗമിച്ചു.

    ജോസ് കെ.മാണി എംപി, എക്*സൈസ് മന്ത്രി കെ.ബാബു തുടങ്ങിയവര്* രാവിലെ തന്നെ ടൗണ്* ഹാളിലെത്തിയിരുന്നു. മറ്റു മന്ത്രിമാരും എം.എല്*.എമാരും അധികം വൈകാതെ എത്തിച്ചേര്*ന്നു. രാഷ്ട്രീയ പ്രവര്*ത്തകര്*ക്കു പുറമെ സാമൂഹിക, സാംസ്*കാരിക രംഗത്തെ പ്രമുഖര്* ഉള്*പ്പെടെ ആയിരക്കണക്കിനു പേര്* അദ്ദേഹത്തിന് അന്ത്യോപചാരം അര്*പ്പിക്കാന്* എത്തി.

    ഉച്ച തിരിഞ്ഞ് മൃതദേഹം പിറവത്തേക്ക് കൊണ്ടുപോകും. തുടര്*ന്ന് വൈകുന്നേരം 3 മണി മുതല്* 5 മണി വരെ പിറവത്തെ സെന്റ് ജോസഫ് സ്*കൂളില്* മൃതദേഹം പൊതുദര്*ശനത്തിന് വെയ്ക്കും. പിന്നീട് വൈകിട്ട് ആറ് മണി മുതല്* പിറവത്തെ വസതിയില്* മൃതദേഹം പൊതുദര്*ശനത്തിന് വെയ്ക്കും. നാളെ രാവിലെ 10 മണിക്ക് കാക്കൂര്* സെന്റ് മേരീസ് പള്ളിയില്* മൃതദേഹം സംസ്*കരിക്കും.

    രക്തത്തില്* സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്*ന്ന് എറണാകുളത്തെ ലേക്*ഷോര്* ആശുപത്രിയില്* ചികിത്സയിലായിരുന്ന ജേക്കബിന്റ നില ഞായറാഴ്ച വൈകുന്നേരത്തോടെ വഷളാവുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു.
Working...
X