സൗമ്യ കേസ് : ഡോ.ഉന്മേഷിനെതിരെ കേസെടുക്കാമെന്ന് കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സൗമ്യ കേസ് : ഡോ.ഉന്മേഷിനെതിരെ കേസെടുക്കാമെന്ന് കോടതി

    തൃശൂര്* : സൗമ്യ കേസില്* പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി സാക്ഷിമൊഴി നല്*കിയ ഫോറന്*സിക് അസി.പ്രഫസര്* എ.കെ ഉന്മേഷിനെതിരെ കേസെടുക്കണമെന്ന ഹരജി തൃശൂര്* അതിവേഗ കോടതി ഫയലില്* സ്വീകരിച്ചു. തുടര്*നടപടികള്* തൃശൂര്* സി.ജെ.എം കോടതിയില്* നടക്കും. കേസിന്റെ വിചാരണവേളയില്* ഉന്മേഷ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്* ശ്രമിച്ചതായും കൃത്യനിര്*വഹണത്തില്* വീഴ്ച വരുത്തിയതായും കോടതി വിലയിരുത്തി.

    സൗമ്യയുടെ പോസ്റ്റുമോര്*ട്ടം നടത്തിയത് ഡോ. ഷെര്*ളി വാസുവല്ല താനാണന്നായിരുന്നു ഡോ. ഉന്*മേഷ് കോടതിയില്* പറഞ്ഞത്. എന്നാല്* ഇതു കളവാണെന്നും പോസ്റ്റ്*മോര്*ട്ടം നടത്തിയതു താന്* തന്നെയാണെന്നും ഡോ.ഷേര്*ളി വാസു പിന്നീട് കോടതിയില്* മൊഴി നല്*കി. ഇത് കേസിന്റെ വിചാരണവേളയില്* ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

    ഡോ. ഷെര്*ളി വാസുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്*കിയ ഹരജി കോടതി തള്ളി.
Working...
X