വോട്ടിന് കോഴ; ജാമ്യപേക്ഷയില്* പൊലീസ് നിലപാട് അറിയിക്കണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    വോട്ടിന് കോഴ; ജാമ്യപേക്ഷയില്* പൊലീസ് നിലപാട് അറിയിക്കണം

    ന്യൂദല്*ഹി: വോട്ടിന് കോഴകേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്* നിലപാട് നവംബര്* 14നകം അറിയിക്കണമെന്ന് ദല്*ഹി ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. സുധീന്ദ്ര കുല്*ക്കര്*ണി, ബി.ജെ.പി മുന്* എം.പിമാരായ ഫഗന്* കുലസ്തെ, മഹാവീര്* സിങ്ങ് ബഗോറ ബി.ജെ.പി പ്രവര്*ത്തകനായ സുഹൈല്* ഹിന്ദുസ്ഥാനി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മേത്ത ഇക്കാര്യം അറിയിച്ചത്.

    വിചാരണ കോടതിയില്* സമര്*പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്*ന്നാണ് ഇവര്* ഹൈകോടതിയില്* ജാമ്യാപേക്ഷ സമര്*പ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അമര്*സിങ്ങിന് ആരോഗ്യ സ്ഥിതി പരിഗണിച്ച് ദല്*ഹി ഹൈ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

    ഒന്നാം യു.പി.എ സര്*ക്കാര്* പാര്*ലമെന്*്റില്* വിശ്വാസ വോട്ടു തേടിയ സമയത്ത് എം.പിമാരെ പണം കൊടുത്തു സ്വാധീനിച്ചുവെന്നതാണ് ഇവര്*ക്കെതിരെയുള്ള കേസ്.
Working...
X