ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ നഗരസഭാംഗങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ നഗരസഭാംഗങ്ങള്*

    കോട്ടയം: വൈദ്യുതിബോര്*ഡിലെയും വാട്ടര്* അതോറിറ്റിയിലെയും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ കോട്ടയം നഗരസഭാ ഭരണ-പ്രതിപക്ഷാംഗങ്ങള്* രംഗത്ത്. ചൊവ്വാഴ്ച രാവിലെ നഗരസഭാ കൗണ്*സില്* ഹാളില്* ചേര്*ന്ന യോഗത്തിലാണ് പ്രതിഷേധം ഉയര്*ന്നത്. വിവിധ വാര്*ഡുകളിലെ വഴിവിളക്ക്, സോഡിയം വേപ്പര്*ലാമ്പ്, ട്യൂബ് എന്നിവ സ്ഥാപിക്കുന്നതിലും തകരാര്* പരിഹരിക്കുന്നതിലും അനാസ്ഥ പുലര്*ത്തുന്ന വൈദ്യുതിബോര്*ഡ് ഉദ്യോഗസ്ഥര്*ക്കെതിരെ കൗണ്*സിലര്*മാര്* ഒറ്റക്കെട്ടായി പ്രതിഷേധമുയര്*ത്തി.
    നിരവധി പരാതി നല്*കിയിട്ടും കുടിവെള്ളം എത്തിക്കാതെയും പൊട്ടിയ പൈപ്പുകള്* മാറ്റാതെയും അനാസ്ഥ കാട്ടുന്ന വാട്ടര്*അതോറിറ്റി ഉദ്യോഗസ്ഥര്*ക്കെതിരെയും വിമര്*ശമുയര്*ന്നു. നഗരത്തിലെ പടിഞ്ഞാന്*മേഖലയിലും നാട്ടകം, കുമരകം പഞ്ചായത്തുകളിലും കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടുവെന്ന് ഭരണപക്ഷ കൗണ്*സിലര്* ടി.സി. റോയി ചൂണ്ടിക്കാട്ടി. മുട്ടമ്പലം മുനിസിപ്പല്* ശ്മശാനത്തില്* മൃതദേഹങ്ങള്* സംസ്കരിക്കാന്* കഴിയാതെ മണിക്കൂറുകള്* കാത്തിരുന്ന സംഭവം ആവര്*ത്തിക്കാതിരിക്കാന്* നടപടി വേണമെന്നും നഗരസഭയുടെ ജനറേറ്റര്* സ്ഥാപിക്കണമെന്നും കൗണ്*സിലര്* ബി. ഗോപകുമാര്* ആവശ്യമുയര്*ത്തി.
    പുതുതായി നഗരസഭ വാങ്ങിയ ജനറേറ്റര്* വയസ്കരക്കുന്നിലെ റസ്റ്റ് ഹൗസില്* ഉപയോഗിക്കാനും റസ്റ്റ് ഹൗസില്* പ്രവര്*ത്തിക്കുന്ന ജനറേറ്റര്* മുട്ടമ്പലം ശ്മശാനത്തിലേക്ക് മാറ്റി സ്ഥാപിക്കാനും നടപടിയായിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്* രാധാകൃഷ്ണന്*െറ സാന്നിധ്യത്തില്* നടന്ന ചര്*ച്ചയില്* വൈദ്യുതിബോര്*ഡുമായി ധാരണയിലെത്തുകയും ഇതിനായി 3.7 ലക്ഷം രൂപ നഗരസഭ നല്*കുകയും ചെയ്തിരുന്നു. പണമടച്ചിട്ടും കത്തുകള്* നല്*കിയിട്ടും വൈദ്യുതിബോര്*ഡ് ജനറേറ്റര്* മാറ്റി സ്ഥാപിക്കാന്* തയാറാകുന്നില്ല. ഇക്കാര്യത്തില്* ഇനിയും അനാസ്ഥ തുടരുകയും കാലതാമസം വരുത്തുകയും ചെയ്താല്* നഗരസഭയുടെ ചെലവില്* ജനറേറ്റര്* മുട്ടമ്പലം ശ്മാശനത്തില്* സ്ഥാപിക്കാന്* നടപടി സ്വീകരിക്കുമെന്ന് ചെയര്*മാന്* സണ്ണി കല്ലൂര്* യോഗത്തില്* ഉറപ്പുനല്*കി. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും പുതിയ ശുദ്ധജലപദ്ധതി തയാറാക്കുന്നതിനും എ.ഡി.ബിയില്*നിന്ന് 100 കോടി വായ്പയെടുക്കാന്* ഉദ്യോഗസ്ഥതലത്തില്* പ്രാഥമിക ചര്*ച്ച പൂര്*ത്തിയാക്കിയതായും ചെയര്*മാന്* പറഞ്ഞു.
    വൈദ്യുതി-വാട്ടര്* അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങള്* ചര്*ച്ച ചെയ്യാനും യോഗം തീരുമാനിച്ചു. അടിയന്തര പ്രാധാന്യമുള്ള പല വിഷയവും ചര്*ച്ചക്കെടുത്തപ്പോള്* ഭരണ-പ്രതിപക്ഷാംഗങ്ങള്* പരസ്പരം ബഹളം ഉണ്ടാക്കിയും വിഷയത്തില്*നിന്ന് ഒഴിഞ്ഞുമാറിയും നില്*ക്കുകയായിരുന്നു. വടവാതൂര്* ഡമ്പിങ്യാര്*ഡ് പ്രശ്നം ഉന്നയിച്ച് ടി.ജി. പ്രസന്നന്* രംഗത്തെത്തിയെങ്കിലും വിഷയം ചര്*ച്ചയിലേക്ക് കൊണ്ടുവരാന്* മറ്റ് കൗണ്*സിലര്*മാര്* സമ്മതിച്ചില്ല. കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതില്* അഴിമതിയുണ്ടെന്ന ഗുരുതര ആരോപണം ടി.ജി. പ്രസന്നന്* ഉയര്*ത്തിയെങ്കിലും വിഷയത്തിലേക്ക് കടക്കാതെ യോഗം അവസാനിക്കുകയായിരുന്നു.
    നഗരസഭാ ചെയര്*മാന്* സണ്ണി കലൂര്* അധ്യക്ഷത വഹിച്ചു. കൗണ്*സിലര്*മാരായ വി.കെ. അനില്*കുമാര്*, എം.പി. സന്തോഷ്കുമാര്*,പി. ശ്രീജ,ദേവസ്യാച്ചന്*,ശ്രീകല, ടി.സി. റോയി,ഫ്രാന്*സിസ്,ബി. ഗോപകുമാര്*, ടി.ജി. പ്രസന്നന്* എന്നിവര്* ചര്*ച്ചയില്* പങ്കെടുത്തു.
Working...
X