കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്*ചാണ്ടിയുടെ ജനസമ്പര്*ക്ക പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മലബാര്* ക്രിസ്ത്യന്* കോളജ് ഗ്രൗണ്ടില്* പ്രത്യേകം സജ്ജീകരിച്ച വേദിയില്* രാവിലെ 10.30ന് നടന്നു. വികസനപ്രവര്*ത്തനങ്ങളില്* രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്*ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്* പറഞ്ഞു. തുടര്*ന്ന് ജില്ലയിലെ ആയിരത്തോളം പേര്*ക്ക് മുഖ്യമന്ത്രി പട്ടയവിതരണം നടത്തി. മന്ത്രി എം.കെ. മുനീര്*, എം.കെ. രാഘവന്* എംപി. തുടങ്ങിയവര്* ചടങ്ങില്* പങ്കെടുക്കുന്നുണ്ട്.
ജനസമ്പര്*ക്ക പരിപാടിയില്* പരിഹാരം തേടി പതിനായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇന്ന് വേദിയിലെത്തി നേരിട്ടും പരാതി നല്*കാന്* സൗകര്യമുണ്ട്. ഇതിനായി കൗണ്ടറുകള്* സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയാണ് പരാതികള്*ക്ക് തീര്*പ്പുകല്*പ്പിക്കുക.
അതേസമയം പെട്രോള്* വിലവര്*ധനവില്* പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹനപണിമുടക്ക് നടക്കുന്നതിനാല്* പരിപാടിയില്* ജനപങ്കാളിത്തം കുറവാണ്. ഗ്രാമീണമേഖലയിലുള്ളവര്*ക്ക് പരിപാടിയില്* പങ്കെടുക്കാനായിട്ടില്ല. പണിമുടക്കിന്റെ പശ്ചാത്തലത്തില്* ജനസമ്പര്*ക്ക പരിപാടിയില്* ജനപങ്കാളിത്തം കുറയുമെന്ന് സ്*പെഷല്* ബ്രാഞ്ച് പൊലീസ് വെള്ളിയാഴ്ചതന്നെ റിപ്പോര്*ട്ട് നല്*കിയിരുന്നു. എന്നാല്*, പന്തലടക്കം സര്*വസംവിധാനങ്ങളും സജ്ജമാക്കിയതിനാല്* പരിപാടി മാറ്റേണ്ടെന്ന് അധികൃതര്* തീരുമാനിക്കുകയായിരുന്നു.
പൊതുവാഹനങ്ങള്*ക്ക് പുറമെ, ജനസമ്പര്*ക്ക പരിപാടിക്കെത്തുന്ന സ്വകാര്യവാഹനങ്ങളും തെരഞ്ഞുപിടിച്ച് തടയാനിടയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പു നല്*കിയിരുന്നു. എന്നാല്* അത്തരം അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപോര്*ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനസമ്പര്*ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമായതിനാല്* തീയതി മാറ്റേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്*നിന്നും പൊലീസിനു നിര്*ദേശം ലഭിച്ചിരുന്നു.
വരും ദിവസങ്ങളില്* എല്ലാ ജില്ലകളിലും ജനസമ്പര്*ക്ക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.