കോഴിക്കോട്: പെട്രോള്* വില വര്*ധനയില്* പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തുമെന്ന് സംയുക്ത മോട്ടോര്* വാഹന തൊഴിലാളി യൂനിയന്* ജനറല്* കണ്*വീനര്* എളമരം കരീം അറിയിച്ചു.
രാവിലെ ആറുമുതല്* വൈകീട്ട് ആറുവരെ നടക്കുന്ന പണിമുടക്കില്* മുഴുവന്* പൊതുവാഹനങ്ങളും പങ്കെടുക്കും. പാല്*, പത്രം, ആശുപത്രി, മരണം, വിവാഹം, വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് ഓടുന്ന വാഹനങ്ങളെ പണിമുടക്കില്*നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനമടക്കം മുഴുവന്* സ്വകാര്യവാഹനങ്ങളും ഇന്ന് റോഡിലിറക്കാതെ പെട്രോളിയം കമ്പനികളുടെ തീവെട്ടികൊള്ളക്കെതിരെ അണിചേരണമെന്ന് എളമരം കരീം ആഹ്വാനം ചെയ്തു. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്*നിന്ന് ഒഴിവാക്കിയിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യു.ഡി.എഫ് അനുകൂല സംഘടനകള്* പണിമുടക്കില്* പങ്കെടുക്കുന്നില്ല.