കൊച്ചി: ടി.എം. ജേക്കബിന്*െറ നിര്യാണത്തെ തുടര്*ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്* പോകുന്ന പിറവം നിയമസഭാ മണ്ഡലത്തില്* തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പേ ഇരുമുന്നണിയും രാഷ്ട്രീയ തന്ത്രങ്ങള്*ക്ക് രൂപം നല്*കുന്നു. മന്ത്രി ജേക്കബിന്*െറ മകന്* അനൂപ് ജേക്കബിനെ മത്സരിപ്പിക്കാനുള്ള കേരള കോണ്*ഗ്രസ് നേതൃയോഗത്തിന്*െറ തീരുമാനം കോണ്*ഗ്രസ് അംഗീകരിച്ചതോടെ യു.ഡി.എഫിലെ പതിവ് ആശയക്കുഴപ്പങ്ങള്* പിറവത്ത് ഉണ്ടാകില്ളെന്ന് ഉറപ്പായി. പ്രാദേശിക കോണ്*ഗ്രസ് നേതൃത്വം പിറവം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും അത് ജേക്കബ് ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റാണെന്ന് ഡി.സി.സി പ്രസിഡന്*റ് പ്രസ്താവിച്ചതോടെ ഇതുസംബന്ധിച്ച തര്*ക്കങ്ങള്*ക്കും വിരാമമായി. സീറ്റിനെച്ചൊല്ലി കേരള കോണ്*ഗ്രസ് ഗ്രൂപ്പില്* തുടക്കത്തില്* ആശയക്കുഴപ്പം ഉണ്ടായെങ്കിലും സംസ്ഥാന നേതൃയോഗം ചേര്*ന്ന് സ്ഥാനാര്*ഥി അനൂപാണെന്ന് പ്രഖ്യാപിച്ചതോടെ പാര്*ട്ടിയിലെ ഭിന്നതകള്*ക്കും പരിഹാരമായി. കേരള കോണ്*ഗ്രസ് ജേക്കബിന്*െറ സ്ഥാനാര്*ഥിയെ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്* ഉണ്ടാകും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഞായറാഴ്ച പിറവത്ത് യു.ഡി.എഫ് ജേക്കബ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്*െറ വിളംബരമാക്കി മാറ്റാനാണ് ജില്ലാ നേതൃത്വത്തിന്*െറ ശ്രമം.മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി, കെ.പി.സി.സി പ്രസിഡന്*റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്*വീനര്* പി.പി. തങ്കച്ചന്*, മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം യോഗത്തില്* പങ്കെടുക്കും. മണ്ഡലത്തില്* നിര്*ണായക സ്വാധീനമുള്ള യാക്കോബായ സഭയുടെ നേതൃത്വവുമായി നേതാക്കള്* ഞായറാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സഭയുടെ എതിര്*പക്ഷത്തുള്ള ഓര്*ത്തഡോക്സ് വിഭാഗവുമായും ചര്*ച്ചയുണ്ടാകും.
പിറവത്ത് ജേക്കബിന്*െറ മകനെത്തന്നെ സ്ഥാനാര്*ഥിയാക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം യു.ഡി.എഫ് അംഗീകരിച്ചത് പള്ളിപ്രശ്നത്തില്* ഇടഞ്ഞുനില്*ക്കുന്ന സഭയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.തുടക്കം മുതല്* കെട്ടുറപ്പോടെയുള്ള പ്രചാരണപ്രവര്*ത്തനം വേണമെന്നാണ് യു.ഡി.എഫ് തീരുമാനം.മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, ബെന്നി ബഹനാന്* എം.എല്*.എ എന്നിവര്*ക്കാകും തെരഞ്ഞെടുപ്പിന്*െറ പ്രധാന ചുമതല. ഇതോടൊപ്പം യാക്കോബായ സഭയിലെ പ്രമുഖരെയും പ്രചാരണത്തിന്*െറ മുന്*നിരയിലെത്തിക്കാന്* നീക്കം ആരംഭിച്ചിട്ടുണ്ട്. പിറവത്ത് വിജയിക്കേണ്ടത് യു.ഡി.എഫ് സര്*ക്കാറിനെ സംബന്ധിച്ചേടത്തോളം അനിവാര്യമാണെന്നതിനാല്* പഴുതടച്ച പ്രചാരണ പ്രവര്*ത്തനങ്ങളാകും ഉണ്ടാകുക.
ഇടതുമുന്നണിയും ഇക്കാര്യത്തില്* ഒട്ടും പിന്നിലല്ല. 157 വോട്ടിന് ജേക്കബിനോട് പരാജയപ്പെട്ട എം.ജെ. ജേക്കബിനെ തന്നെ മത്സരരംഗത്തിറക്കാനാണ് സാധ്യത. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*െറ സാന്നിധ്യത്തില്* അടുത്തദിവസം എറണാകുളത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ചേരുന്നുണ്ട്.
എം.ജെ. ജേക്കബ് ഇപ്പോള്* തന്നെ മണ്ഡലത്തില്* സജീവ സാന്നിധ്യമാണ്. യാക്കോബായ സഭയുടെ നേതൃത്വവുമായി എല്*.ഡി.എഫ് നേതാക്കളും ചര്*ച്ച നടത്തുന്നുണ്ട്.ഇടത് മുന്നണിയുമായി യാക്കോബായ സഭ പുലര്*ത്തുന്ന ബന്ധം തെരഞ്ഞെടുപ്പില്* പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 2006 ല്* 5150 വോട്ടിന്*െറ ഭൂരിപക്ഷത്തിനാണ് എം.ജെ. ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്.