കശ്മീരില്* ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കശ്മീരില്* ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്* മരിച്ചു

    ശ്രീനഗര്* : ജമ്മു കശ്മീരിലെ കാര്*ഗില്* ജില്ലയില്* ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്* 11 പേര്* മരിച്ചു. 25 പേര്*ക്ക് പരിക്കേറ്റു. ഇവരില്* നാലു പേരുടെ നില ഗുരുതരമാണ്. ലഡാക് മേഖലയിലാണ് അപകടമുണ്ടായത്. സന്*സ്*കറില്* നിന്ന് കാര്*ഗിലിലേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് മുതിര്*ന്ന പൊലീസ് ഉദ്യോഗസ്ഥന്* പറഞ്ഞു.

    അപകടം നടന്നയുടന്* തന്നെ രക്ഷാപ്രവര്*ത്തനങ്ങള്* ആരംഭിച്ചുവെന്നും പരിക്കേറ്റവരെ കാര്*ഗിലിലെ ജില്ലാ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അപകടത്തില്* ഗുരുതരമായി പരിക്കേറ്റ നാലു പേരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലേക്ക് ഹെലികോപ്റ്റര്* മാര്*ഗം കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Working...
X