
ന്യൂദല്*ഹി: പെട്രോള്* വില അടിക്കടി വര്*ധിപ്പിക്കുന്ന എണ്ണകമ്പനികളുടെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്* ഹരജി നല്*കും. പെട്രോളിന്റെ വില നിയന്ത്രണാധികാരം കേന്ദ്രസര്*ക്കാര്* തിരിച്ചെടുക്കണമെന്നും സുപ്രീംകോടതിയില്* നിന്നും വിരമിച്ച ജഡ്ജിയെ അധ്യക്ഷനാക്കി വിലനിയന്ത്രണ ബോര്*ഡ് പുനഃസംഘടിപ്പിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്*. ദേശീയ ജനറല്* സെക്രട്ടറി തപന്* സിന്*ഹയാണ് ഹര്*ജി നല്*കുക.
തുടര്*ച്ചയായ പെട്രോള്* വിലവര്*ധനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.




