ഭാഗിക ഇളവിന് സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഭാഗിക ഇളവിന് സാധ്യത

    ന്യൂദല്*ഹി: പ്രധാന സഖ്യകക്ഷിയായ മമതാ ബാനര്*ജിയുടെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായ കര്*ക്കശ നിലപാട് ഉണ്ടായ സാഹചര്യത്തില്* പെട്രോള്* വില വര്*ധനവില്* ഇളവ് നല്*കാന്* കേന്ദ്രസര്*ക്കാര്* തയാറായേക്കുമെന്ന് കോണ്*ഗ്രസ് വൃത്തങ്ങള്*. വര്*ധിപ്പിച്ച വില സര്*ക്കാറിന്*െറ പ്രത്യേക നിര്*ദേശവും നഷ്ടം പരിഹരിക്കുന്നതിന് ഉതകുന്ന സഹായവും കിട്ടാതെ കുറക്കില്ളെന്ന് ഇതിനിടെ എണ്ണക്കമ്പനികള്* വ്യക്തമാക്കി.
    പെട്രോള്* വില വര്*ധിപ്പിച്ചതിനോട് മമത പ്രകടിപ്പിക്കുന്ന രോഷം, വേണ്ടത്ര പരിഗണന പല കാര്യങ്ങളിലും കോണ്*ഗ്രസ് നല്*കാത്തതു കൊണ്ടാണ്. മന്ത്രിസഭാ യോഗത്തില്* നേരെചൊവ്വേ കാര്യം കേള്*ക്കാന്* പോലും കോണ്*ഗ്രസ് മന്ത്രിമാര്* തയാറാകുന്നില്ല എന്നതു മുതല്* പാര്*ലമെന്*റ് മന്ദിരത്തില്* സ്വന്തമായൊരു മുറി അനുവദിച്ചിട്ടില്ല എന്നുവരെയുള്ള പ്രശ്നങ്ങള്* മമതയെ അലട്ടുന്നുണ്ട്. അതിനിടയില്* കൂടിയാലോചന കൂടാതെ പെട്രോള്* നിരക്ക് കൂട്ടിയ സര്*ക്കാറിനെ ഒരുവട്ടം വരച്ച വരയില്* നിര്*ത്താനുള്ള പുറപ്പാടിലാണ് മമത. പിന്തുണ പിന്*വലിക്കില്ളെങ്കിലും, മമതയെ അനുനയിപ്പിക്കാതെ കോണ്*ഗ്രസിന് വയ്യ.
Working...
X