കെ.എം.എം.എല്* , ടൈറ്റാനിയം അഴിമതി: തെളിവു തരാമെന്ന് റഊഫ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കെ.എം.എം.എല്* , ടൈറ്റാനിയം അഴിമതി: തെളിവു തരാമെന്ന് റഊഫ്

    കെ.എം.എം.എല്* , ടൈറ്റാനിയം അഴിമതി: തെളിവു തരാമെന്ന് റഊഫ്


    കോഴിക്കോട്: സംസ്ഥാന പൊതുമേഖലാ കമ്പനികളായ കെ.എം.എം.എല്*, ട്രാവന്*കൂര്* ടൈറ്റാനിയം എന്നിവയില്* കഴിഞ്ഞ യു.ഡി.എഫ് സര്*ക്കാരിന്റെ കാലത്ത് നടന്ന വന്* അഴിമതിക്ക് തെളിവു നല്*കാമെന്ന് കെ.എ.റഊഫ്. അന്നത്തെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും പിന്നീട് മന്ത്രിയായ വി.കെ.ഇബ്രാഹിംകുഞ്ഞിനും മുസ്*ലിം ലീഗുകാരനല്ലാത്ത നിലവിലെ മറ്റൊരു യുവ മന്ത്രിക്കും ഈ ഇടപാടില്* പങ്കുണ്ടെന്നും റഊഫ് വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.

    കുഞ്ഞാലിക്കുട്ടിയുടെ മരുമകന് വിദേശത്ത് വെച്ചാണ് പണം കൈമാറിയത്. ഇക്കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവരാന്* സി.ബി.ഐ അന്വേഷണം വേണം. പണമിടപാട് മുഴുവന്* നടന്നത് വിദേശത്തായതിനാല്* വിജിലന്*സ് അന്വേഷണം കൊണ്ട് കാര്യമില്ല. സി.ബി.ഐമുമ്പാകെ തെളിവു നല്*കാന്* തയാറാണ്. മുന്* യു.ഡി.എഫ് സര്*ക്കാര്* പൊതുമേഖലയെ കൊള്ളയടിക്കാന്* ചാക്ക് രാധാകൃഷ്ണനും റഊഫിനും വിഭജിച്ചുനല്*കിയെന്ന തോമസ് ഐസക്കിന്റെയും എളമരം കരീമിന്റെയും ആരോപണം ശരിയല്ല- റഊഫ് പറഞ്ഞു.
Working...
X