വാളകം: കൃഷ്ണകുമാറിന്റെ വീട് കുത്തിതുറന്ന നിലയില്*
വാളകം സംഭവത്തില്* അന്വേഷണം വഴിമുട്ടി നില്*ക്കവെ അധ്യാപകന്* കൃഷ്ണകുമാറിന്റെ വീട് കുത്തി തുറന്ന നിലയില്*. ഞായറാഴ്ച രാവിലെയാണ് വീടിന്റെ വാതിലുകളും മറ്റും തകര്*ത്ത നിലയില്* കാണപ്പെട്ടത്. മോഷണശ്രമമാണെന്ന നിഗമനത്തിലാണ് പോലീസെങ്കിലും എന്തെങ്കിലും രേഖകള്* വീട്ടില്* നിന്നും അപഹരിക്കാനുള്ള ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കൃഷ്ണകുമാര്* ഇപ്പോഴും ആശുപത്രിയില്* കഴിയുന്നതിനാല്* വീട് അടച്ചിട്ടിരിക്കുകയാണ്. ആശുപത്രിയില്* കൃഷ്ണകുമാറിനൊപ്പമുള്ള ഭാര്യ ഗീത വീട്ടിലെത്തിയശേഷമേ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.




