ഈറോഡ് വാഹനാപകടം; മരണം ഏഴായി
ഈറോഡ് : തമിഴ്*നാട്ടില്* ഈറോഡിന് സമീപം സ്വകാര്യബസ് ടാങ്കര്*ലോറിയിലിടിച്ച് കത്തിയുണ്ടായ അപകടത്തില്* മരിച്ചവരുടെ എണ്ണം ഏഴായി. രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്*പ്പെടെ അഞ്ചു പേര്* സംഭവസ്ഥലത്തും രണ്ടു പേര്* ആശുപത്രിയിലുമാണ് മരിച്ചത്. 21 പേര്*ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്* നാലുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്*ച്ചെയാണ് സംഭവം.
ബംഗളൂരില്* നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്*പെട്ടത്. കോയമ്പത്തൂര്* വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി പോയ ടാങ്കറിന് പിന്നില്* ബസ് ഇടിച്ചതിനെ തുടര്*ന്ന് ഇരു വാഹനങ്ങളും പൂര്*ണ്ണമായും കത്തിനശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ഭവാനി, ഈറോഡ്, കോയമ്പത്തൂര്* എന്നിവിടങ്ങളിലുള്ള വിവിധ ആശുപത്രികളില്* പ്രവേശിപ്പിച്ചിരിക്കയാണ്. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അപകടത്തില്* മരിച്ചിട്ടുണ്ട്.




