11കെ.വി ലൈന്* വീടിനുമേല്* പൊട്ടിവീണു; അധികൃതര്* തിരിഞ്ഞുനോക്കിയില്ല
പാലാ: വൈദ്യുതി വകുപ്പിന്*െറ അനാസ്ഥയില്* നിര്*ദനകുടുംബം കണ്ണുചിമ്മാതെ 24 മണിക്കൂര്*. 11 കെ.വി ഹൈടെന്*ഷന്* ലൈന്* വീടിനുമുകളിലേക്ക് പൊട്ടിവീണതിനെ തുടര്*ന്ന് മീനച്ചില്* കുമ്പാനി അമ്പാട്ടുവയലില്* ബിജുവിന്*െറ കുടുംബമാണ് 24 മണിക്കൂറിലേറെയായിട്ടും അധികൃതര്* തിരിഞ്ഞുനോക്കാത്തതിനാല്* ഭയന്ന് കഴിയുന്നത്.
വ്യാഴാഴ്ച പുലര്*ച്ചെ രണ്ടോടെയാണ് പാലയില്* നിന്ന് പൈക സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്ന 11 കെ.വി.ലൈന്* പൊട്ടിവീണത്. ഷീറ്റ് പാകിയിരിക്കുന്ന മുകള്* ഭാഗത്തേക്ക് വലിയ ശബ്ദത്തോടെയാണ് കമ്പിവീണത്. തുടര്*ന്ന് പുരയിടത്തില്* നിന്ന ചെടികളും മറ്റും വൈദ്യുതാഘാതത്തില്* കരിഞ്ഞുണങ്ങുകയും തീപിടിക്കുകയും ചെയ്തു. വിവരം അറിയിക്കാന്* പൈക സബ് സ്റ്റേഷനിലേക്ക് നിരവധി തവണ ഫോണില്* ബന്ധപ്പെട്ടെങ്കിലും ആരും എടുത്തില്ല. തുടര്*ന്ന് അയല്*വാസിയുടെ സഹായത്തോടെ സ്റ്റേഷനിലെ ജീവനക്കാരന്*െറ മൊബൈല്* നമ്പര്* സംഘടിപ്പിച്ച് ബന്ധപ്പെട്ടപ്പോള്* ആരെയെങ്കിലും കൂട്ടി ട്രാന്*സ്ഫോര്*മറിന്*െറ ഫ്യൂസ് ഊരിവെക്കാനാണ് നിര്*ദേശിച്ചത്.
ബിജുവും സുഹൃത്തും കൂടി ട്രാന്*സ്ഫോര്*മറിലെ ഫ്യൂസ് ഊരിയതോടെയാണ് വൈദ്യുതി നിലച്ചത്. പകല്* 10 മണിക്കും തുടര്*ന്ന് മൂന്നു തവണയും ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം പണിക്കെത്താന്* കഴിയില്ളെന്നാണ് അറിയിച്ചത്. ബിജു ഉള്*പ്പെടുന്ന ആറംഗകുടുംബം ഭയപ്പാടോടെയാണ് പകലും രാത്രിയും കഴിച്ചുകൂട്ടിയത്. ചെറിയ നാല് കുട്ടികളാണ് ഇവര്*ക്ക്.
രാത്രി വൈകിയും സംഭവസ്ഥലത്തെത്താത്ത അധികൃതരുടെ നിലപാടില്* നാട്ടുകാര്* പ്രതിഷേധിച്ചു. രാത്രിയില്* നിലച്ച വൈദ്യുതി പല സ്ഥലങ്ങളേയും ഇരുട്ടിലാക്കിയിരിക്കുകയാണ്. സബ്സ്റ്റേഷന്*െറ പ്രവര്*ത്തനവും നിലച്ചിരിക്കുകയാണ്.




