നഗരത്തില്* മൂന്നിടത്ത് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    നഗരത്തില്* മൂന്നിടത്ത് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ്

    നഗരത്തില്* മൂന്നിടത്ത് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ്

    നഗരത്തില്* മൂന്നിടത്ത് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ് ഉടന്*. മെഡിക്കല്* കോളജ്, പേട്ട റെയില്*വേ സ്റ്റേഷന്*, തമ്പാനൂര്* കെ.എസ്.ആര്*.ടി.സി ബസ്സ്റ്റാന്*ഡ് എന്നിവിടങ്ങളിലാണ് പുതുതായി പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ് നിലവില്* വരുന്നത്. ഇതോടൊപ്പം ഓട്ടോ ഡ്രൈവര്*മാര്*ക്ക് തിരിച്ചറിയല്* കാര്*ഡിന്*െറ വിതരണവും നടത്താനുള്ള തയാറെടുപ്പിലാണ് നഗരസഭ. മെഡിക്കല്* കോളജില്* ട്രിഡ കോംപ്ളക്സിന് സമീപവും തമ്പാനൂരില്* പുതിയ കെ.എസ്.ആര്*.ടി.സി ബില്*ഡിങ്ങിനോട് ചേര്*ന്നും പേട്ടയില്* റെയില്*വേ സ്റ്റേഷനോട് ചേര്*ന്നുമാണ് കൗണ്ടറുകള്* പ്രവര്*ത്തിക്കുക.
    ജില്ലക്കകത്തും പുറത്തും നിന്നുമായി നിരവധിപേര്* രോഗികളുമായെത്തുന്ന മെഡിക്കല്* കോളജില്* ഈ പദ്ധതി വളരെ പ്രയോജനകരമാകുമെന്നാണ് അധികൃതരുടെ അഭിപ്രായം. ഓട്ടോക്കാരുടെ വിവിധ പീഡനങ്ങള്*ക്കിരയാകുന്ന രോഗികളുള്*പ്പെടെയുള്ളവര്*ക്ക് ഇത് ഒരുപരിധിവരെ പരിഹാരമായേക്കും. ഓട്ടോ ഡ്രൈവര്*മാരെ തിരിച്ചറിയാനായി ഫോട്ടോ പതിപ്പിച്ച കാര്*ഡുകളുടെ വിതരണമാണ് നടത്തുന്നത്. ഇതിനായുള്ള ലൈസന്*സ് പരിശോധനയും സ്വഭാവരീതികളറിയാന്* പൊലീസ് വെരിഫിക്കേഷനും നടന്നുവരികയാണ്. നഗരസഭ, ട്രാഫിക് പൊലീസ് വിവിധ ട്രേഡ് യൂനിയനുകള്* എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
    പദ്ധതി അട്ടിമറിക്കാന്* ചില ഭാഗങ്ങളില്* നിന്ന് ശ്രമങ്ങള്* ഉണ്ടായെങ്കിലും പിന്നോട്ട് പോകാന്* ട്രാഫിക് പൊലീസും നഗരസഭയും തയാറാവില്ല. യൂനിയനുകളില്*പെടാത്ത ഡ്രൈവര്*മാര്*ക്ക് തിരിച്ചറിയല്* കാര്*ഡ് നല്*കുന്നതിനെ ഒരുവിഭാഗം എതിര്*ക്കുന്നുണ്ട്. അമിത ചാര്*ജ് ഈടാക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക, ഓട്ടം വിളിച്ചാല്* പോകാതിരിക്കുക, കുറ്റകൃത്യങ്ങളില്* ഏര്*പ്പെടുക തുടങ്ങി നിരവധി പരാതികള്* പൊതുജനങ്ങളില്* നിന്നുണ്ടായ സാഹചര്യം പരിഗണിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് നഗരവാസികളുടെ പൂര്*ണ പിന്തുണയാണുള്ളത്. നഗരസഭയുടെ ട്രാന്*സ്പോര്*ട്ടിങ് ഇംപ്ളിമെന്*േറഷന്* കമ്മിറ്റിയാണ് ഇതിന്നേതൃത്വം നല്*കുന്നത്. നഗരസഭയുടെ ഫണ്ടില്* നിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കുന്നത്. നഗരത്തില്* തമ്പാനൂര്* റെയില്*വേ സ്റ്റേഷനില്* മാത്രമാണ് പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്*ഡ് പ്രവര്*ത്തിക്കുന്നത്. ഇവിടെ യാത്രക്കാര്*ക്കായി ഷെല്*ട്ടര്* നിര്*മിക്കാനും നഗരസഭക്ക് പദ്ധതിയുണ്ട്.
Working...
X