കണ്ണാടി ഷാജി വധം: പൊലീസ് ഇരുട്ടില്* തപ്പുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കണ്ണാടി ഷാജി വധം: പൊലീസ് ഇരുട്ടില്* തപ്പുന്നു

    കണ്ണാടി ഷാജി വധം: പൊലീസ് ഇരുട്ടില്* തപ്പുന്നു

    കണ്ണാടി ഷാജി വധം; അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് ദിവസത്തിനകം വ്യക്തമായ ചിത്രം പുറത്തുകൊണ്ടുവരുമെന്നാണ് പൊലീസ് ഭാഷ്യം. കുപ്രസിദ്ധ ഗുണ്ട കണ്ണാടി ഷാജിയെ വെട്ടിക്കൊന്ന് നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥര്* ഇരുട്ടില്* തപ്പി മുന്നോട്ടു നീങ്ങാനാവാതെ കുഴങ്ങുകയാണ്.
    കൊല്ലപ്പെട്ട ഷാജിയോടൊപ്പം ബൈക്കില്* യാത്രചെയ്ത അജിത്തിന്*െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പലംമുക്ക് കൃഷ്ണകുമാറാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കൊല നടത്താന്* കൃഷ്ണകുമാറിനൊപ്പം സാനിഷ്, സുരേഷ് എന്നിവരെക്കൂടാതെ കറുത്തുതടിച്ച മറ്റൊരാള്*കൂടി ഉണ്ടായിരുന്നെന്നാണ് അജിത്ത് നല്*കിയ വിവരം.
    കൊലയാളികളെത്തിയത് ഒരു വാഗണര്* കാറിലാണെന്നും ഇയാള്* പറഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്* മൂന്ന് ദിവസങ്ങളിലായി നഗരത്തിലെ വിവിധയിടങ്ങളില്* റെയ്ഡ് നടത്തി പിടിച്ച 80 ലധികം ഗുണ്ടകളെ ചോദ്യം ചെയ്തതില്* നിന്ന് നിര്*ണായക വിവരങ്ങളൊന്നും ലഭിച്ചില്ളെന്നാണറിവ്.
    വാടകക്ക് നല്*കാറുള്ള ഒരു സാന്*ട്രോ കാര്* ഉള്*പ്പെടെ മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. പക്ഷേ, പ്രതികള്* കൊല നടത്തിയശേഷം എങ്ങോട്ട് കടന്നെന്ന കാര്യത്തില്*പോലും വ്യക്തമായ ധാരണയില്ല. സംസ്ഥാനത്തിന് പുറത്തേക്ക് പ്രതികള്* രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. എന്നാല്* നിലവില്* എറണാകുളം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഊന്നല്* നല്*കുന്നത്. അതേസമയം രണ്ട് ദിവസത്തിനകം പ്രതികളുടെ സമ്പൂര്*ണ വിവരങ്ങളും അറസ്റ്റുകളും ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്* ചിലര്* പറയുന്നു. പ്രതികളുടെ ഒളിത്താവളങ്ങള്* തിരിച്ചറിഞ്ഞതായും ഇവര്* അവകാശപ്പെട്ടിട്ടുണ്ട്. കൊല നടത്താന്* പ്രതികള്*ക്ക് സഹായങ്ങള്* ചെയ്തു നല്*കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Working...
X