ഡോ.എ.കെ.ഉന്‍*മേഷിനെ സസ്*പെന്റു ചെയ്തു
തൃശൂര്‍*: സൗമ്യ കേസില്‍* പ്രോസിക്യൂഷന്* രേഖകള്‍*ക്ക് വിരുദ്ധമായ മൊഴി നല്*കിയ പൊലീസ് സര്*ജന്‍* ഡോ.എ.കെ.ഉന്‍*മേഷിനെ സസ്*പെന്റു ചെയ്ത് ആരോഗ്യമന്ത്രി അടൂര്‍* പ്രകാശ് ഉത്തരവിറക്കി. സൗമ്യ കേസിന്റെ വിധി പകര്*പ്പ് മന്ത്രിയുടെ ഓഫിസിലെത്തിയ സാഹചര്യത്തിലാണ് നടപടി.
കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍* ശ്രമിച്ചതായി വിധിന്യായത്തില്‍* തൃശൂര്‍* ഒന്നാംനമ്പര്‍* അതിവേഗ ജഡ്ജി രവീന്ദ്രബാബു പരാമര്*ശിച്ചിരുന്നു. സര്*ക്കാര്* ഉദ്യോഗസ്ഥര്‍* പ്രത്യേകിച്ച് പൊലീസ് സംവിധാനവുമായി ഇഴചേര്*ന്ന് പ്രവര്*ത്തിക്കുന്ന ഉദ്യോഗസ്ഥര്‍* നീതിനിര്‍*വഹണത്തിന് സഹായമാവണമെന്നും ഡോ.ഉന്‍*മേഷ് നല്*കിയ മൊഴി ഐ.പി.സി 193 പ്രകാരം ക്രിമിനല്‍* കുറ്റമാണെന്നും 174 പേജുള്ള വിധിന്യായത്തില്‍* ജഡ്ജി നിരീക്ഷിച്ചിരുന്നു. ഉന്‍*മേഷിനെതിരെ ക്രിമിനല്‍* കേസെടുക്കാനുള്ള നടപടിക്ക് കോടതി ഓഫിസ് വഴി മജിസ്*ട്രേറ്റ് കോടതിയിലേക്ക് നോട്ടീസ് നല്*കിയ വിവരവും വിധിയില്‍* വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റുമോര്*ട്ടം സംബന്ധിച്ച് ഫോറന്*സിക് മേധാവി ഡോ.ഷേര്‍*ളി വാസു നല്*കിയ അന്തിമ റിപ്പോര്*ട്ടാണ് സൗമ്യകേസില്‍* പരിഗണിച്ചത്. ഡോ.ഷേര്‍*ളി വാസുവല്ല, താന്റെ നേതൃത്വത്തിലാണ് സൗമ്യയുടെ പോസ്റ്റുമോര്*ട്ടം നടന്നതെന്നുമാണ് ഡോ.ഉന്‍*മേഷ് പ്രതിഭാഗത്തിന്റെ ഒന്നാം സാക്ഷിയായി മൊഴി നല്*കിയത്. താന്‍* തയ്യാറാക്കിയ പോസ്റ്റുമോര്*ട്ടം കരടില്‍* ഡോ.ഷേര്‍*ളി വാസു തിരുത്തല്‍* വരുത്തിയെന്നും സൗമ്യ മരിച്ചത് ട്രെയിനില്‍* നിന്ന് വീണുള്ള പരിക്കുകൊണ്ടായിരുന്നെന്നാണ് തന്റെ നിഗമനമെന്നും ഉന്‍*മേഷ് കോടതിയില്‍* പറഞ്ഞിരുന്നു.
മൊഴി വിവാദമായ സാഹചര്യത്തില്‍* മലയാളവേദി നല്*കിയ ഹരജി പരിഗണിച്ച കോടതി സൗമ്യകേസ് ഫയല്‍* വീണ്ടും തുറക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പുനര്‍*വിചാരണക്ക് വിധേയനാക്കിയ ഉന്‍*മേഷ്, തന്*േറയും ഡോ.ഷേര്‍*ളി വാസുവിന്*േറയും നിഗമനങ്ങള്‍* ഒന്നാണെന്ന് തിരുത്തി പറഞ്ഞു.
കരടുരേഖയില്‍* ഇല്ലാത്ത പദവിയുടെ സീല്‍* പതിച്ചിരുന്നതും ഉന്‍*മേഷിന് വിനയായി. ഹൈക്കോടതി ഇടപെടലിനെ തുടര്‍*ന്ന് അസോസിയേറ്റ് പ്രഫസര്‍* പദവിയില്‍* നിന്ന് ഡോ.ഉന്‍*മേഷിനെ അസി.പ്രഫസറായി തരംതാഴ്ത്തിയിരുന്നു. ഇതും അതിവേഗ കോടതി കണ്ടെത്തിയാണ് ക്രിമിനല്‍* കേസെടുക്കാന്‍* മജിസ്*ട്രേറ്റ് കോടതിക്ക് നോട്ടീസ് കൈമാറിയത്.




