ബൈക്കപകടത്തില്* നവവരന്* മരിച്ചു
സുല്*ത്താന്* ബത്തേരി: നവവരന്* ബൈക്കപകടത്തില്* മരിച്ചു. സുല്*ത്താന്* ബത്തേരിക്കടുത്ത് പള്ളിക്കണ്ടിയില്* പുഴങ്കര ബഷീറിന്*െറ മകന്* ഷിബിലിയാസ് (23) ആണ് മരിച്ചത്. ബത്തേരി ടൗണിലെ ചുമട്ടുതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ദേശീയപാത 212ല്* വൈത്തിരി ടൗണിലാണ് അപകടം.മാവൂരിലെ ഭാര്യവീട്ടിലേക്ക് പോകുമ്പോള്* കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറിയുടെ സൈഡ് ഹുക്കില്* ബൈക്ക് കുടുങ്ങി.
തെറിച്ച് ലോറിക്കടിയില്* വീണ ഷിബിലിയാസിന്*െറ തലയില്* ടയര്* കയറിയിറങ്ങി. തല്*ക്ഷണം മരിച്ചു. ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതിനിടയിലായിരുന്നു അപകടം.
നിക്കാഹ് കഴിഞ്ഞ് വിവാഹ ചടങ്ങ് നടത്താനിരിക്കെയാണ് ദുരന്തം.
ഭാര്യ: സജ്ന. ഉമ്മ: സുബൈദ, സഹോദരങ്ങള്*: ഷാനവാസ്, സഹ്ന.




