തലസ്ഥാനത്തെ വ്യോമ ഗതാഗതം സുരക്ഷിതമാക്കാന്* ‘ഇന്ദ്ര’ ഒരുങ്ങുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    തലസ്ഥാനത്തെ വ്യോമ ഗതാഗതം സുരക്ഷിതമാക്കാന്* ‘ഇന്ദ്ര’ ഒരുങ്ങുന്നു

    തലസ്ഥാനത്തെ വ്യോമ ഗതാഗതം സുരക്ഷിതമാക്കാന്* ‘ഇന്ദ്ര’ ഒരുങ്ങുന്നു

    തിരുവനന്തപുരം: ഏറെക്കാലമായി സ്വപ്നം കണ്ടിരുന്ന ഇന്ദ്രയെന്ന ആധുനിക റഡാര്* സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്* സജ്ജമാവുന്നു. ഇന്ത്യയില്* ആദ്യമായി പരീക്ഷിക്കുന്ന ഇന്ദ്ര തിരുവനന്തപുരത്താവും ആദ്യമായി കമീഷന്* ചെയ്യുക. സ്പെയിനില്* നിന്നാണ് ഇന്ദ്ര എത്തുന്നത്.സ്പാനിഷ് ഇന്*ഫര്*മേഷന്* ടെക്നോളജി ആന്*ഡ് ഡിഫന്*സ് സിസ്റ്റമാണ് നിര്*മാതാക്കള്*. 2.15 കോടി രൂപയാണ് വില.
    വ്യോമഗതാഗത മേഖലയിലെ വര്*ധിക്കുന്ന അനിഷ്ട സംഭവങ്ങള്* കണക്കിലെടുത്താണ് റഡാര്* സ്ഥാപിക്കുന്നത്. അപകടങ്ങള്* കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ശേഷി വര്*ധിപ്പിക്കുന്നതിന്*െറ ഭാഗമായി തിരുവനന്തപുരത്തിന്*െറ വ്യോമ പരിധിയിലെ എല്ലാ റഡാറുകളും ഇന്ദ്രയുടെ നിരീക്ഷണത്തിലാകും. അതിനാല്* ആകാശത്തെ ബൈ്ളന്*ഡ് സ്പോട്ട് ഒഴിവാക്കാനും വിമാനവും എയര്* ട്രാഫിക് കണ്*ട്രോളുമായി നിരന്തരം ബന്ധമുണ്ടാവുകയും ചെയ്യും. ഇന്ദ്രയുടെ സഹായത്തോടെ ഉയരം നിശ്ചയിച്ച് പറക്കാനും വിമാനങ്ങള്*ക്ക് സാധിക്കും. ഇത് വിമാനങ്ങളുടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
    രണ്ടുവിമാനങ്ങള്* തമ്മിലുള്ള അകലം കുറഞ്ഞാല്* എയര്*ട്രാഫിക് കണ്*ടോളര്*മാര്*ക്ക് ഇന്ദ്രയില്* നിന്ന് തത്സമയ സന്ദേശം ലഭിക്കും. സ്വന്തം നിലയ്ക്ക് സന്ദേശങ്ങള്* പുറപ്പെടുവിക്കാനും മറ്റ് വിമാനത്താവളങ്ങള്*ക്ക് വിവരങ്ങള്* കൈമാറാനും ഇന്ദ്രക്ക് ശേഷിയുണ്ട്. ആകാശച്ചുഴികളെക്കുറിച്ച് മുന്*കൂട്ടി മനസ്സിലാക്കാന്* പൈലറ്റ്മാര്*ക്ക് ഇതുവഴി സാധിക്കും. ഇന്ദ്ര പ്രവര്*ത്തനസജ്ജമാകുന്നതോടെ പൈലറ്റ്മാര്*ക്കുള്ള ശബ്ദ സന്ദേശങ്ങള്* ഡിജിറ്റലാകുകയും കൂടുതല്* വ്യക്തത കൈവരുകയും ചെയ്യും. നിലവിലുള്ള എയര്*പോര്*ട്ട് സര്*വീലന്*സ് റഡാര്*, മോണോപള്*സ് സെക്കന്*ഡറി സര്*വീലന്*സ് റഡാര്* എന്നിവക്ക് 15 വര്*ഷത്തിലേറെ പഴക്കമുണ്ട്. പുതിയ സംവിധാനത്തിന്*െറ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്*െറ വ്യോമമേഖലയെകുറിച്ച് എയര്* കണ്*ട്രോള്*മാര്*ക്ക് പരിശീലനം നല്*കിക്കഴിഞ്ഞു. ശംഖുംമുഖം ടെര്*മിനല്* ഭാഗത്തെ പഴയ സന്ദര്*ശക ഗ്യാലറിയിലാണ് ഇന്ദ്ര സ്ഥാപിച്ചിരിക്കുന്നത്. ആറ് കണ്*സോളുകളുള്ള ഏരിയ കണ്*ട്രോള്* സെന്*ററാണ് ഇവിടെയുള്ളത്. കൂടാതെ സെര്*വര്*മുറി, ടെക്നിക്കല്* സൂപ്പര്*വൈസറുടെ മുറി എന്നിവയും ഇവിടെയാണ്. അനുബന്ധ ഉപകരണങ്ങള്* സ്ഥാപിക്കുന്ന നടപടി പൂര്*ത്തിയായി. വിവരങ്ങളുടെ ക്രോഡീകരണമാണ് ഇപ്പോള്* നടക്കുന്നത്. ഇത് പൂര്*ത്തിയായാല്* ആകാശത്തിന്*െറ സംരക്ഷണ ചുമതല ഇന്ദ്ര ഏറ്റെടുക്കും.
    തിരുവനന്തപുരം കൂടാതെ ഹൈദരബാദ്, മംഗലാപുരം, വാരാണസി, നാഗ്പൂര്* എന്നിവിടങ്ങളിലും ഇന്ദ്രിയുടെ സേവനമെത്തും.
Working...
X