വരുന്നൂ, ഹൈടെക് റേഷന്*കടകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    വരുന്നൂ, ഹൈടെക് റേഷന്*കടകള്*

    വരുന്നൂ, ഹൈടെക് റേഷന്*കടകള്*

    കോട്ടയം: ചാക്കുകള്* അട്ടിയിട്ട ഒറ്റമുറി പീടികയില്* തിങ്ങിനിറഞ്ഞ ആള്*ക്കൂട്ടം. മേശമേല്* ഒന്നിന് മുകളില്* ഒന്നായി കാര്*ഡുകളുടെ കൂമ്പാരം.പുതിയതായി വരുന്നവര്* അതിന് മുകളിലേക്ക് സ്വന്തം കാര്*ഡും സ്ഥാപിക്കുന്നു. ഇതിനിടെ ഇടക്ക് കാര്*ഡ് തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമത്തിന്*െറ പേരില്* ചില്ലറ കശപിശ. ഏറ്റവുമടിയിലെ കാര്*ഡ് വലിച്ചെടുത്ത് കടക്കാരന്*െറ നീട്ടിയൊരു വിളി. ഏതു നാട്ടുമ്പുറത്തും സുപരിചിതമായ ഈ രംഗങ്ങള്* ഇനി അധികമുണ്ടായേക്കില്ല. പരമ്പരാഗത റേഷന്* കടകളുടെ അന്ത്യം കുറിക്കുന്ന പരിഷ്കരണങ്ങള്*ക്ക് സര്*ക്കാര്* പദ്ധതി തയാറായിക്കഴിഞ്ഞു.ഭക്ഷ്യകൂപ്പണുകളും സബ്സിഡി പണം നേരിട്ട് ഗുണഭോക്താക്കള്*ക്ക് ലഭ്യമാക്കുന്നതുമടക്കം വിപ്ളവകരമായ മാറ്റങ്ങള്* നടപ്പാകുന്നതോടെ ഹൈടെക് റേഷന്* കടകള്* സ്ഥാനം കൈയടക്കും.
    പൊതുവിതരണ ശൃംഖലയൊന്നാകെ ഐ.ടി അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്നതാണ് പുതിയ പദ്ധതി. ആധാര്* പദ്ധതിയുടെ തലവന്* നന്ദന്* നിലേകനി അധ്യക്ഷനായ സമിതിയാണ് കേന്ദ്ര സര്*ക്കാറിന് ഈ ശിപാര്*ശകള്* സമര്*പ്പിച്ചിരിക്കുന്നത്. സര്*ക്കാര്* സബ്സിഡി കൂടുതല്* കാര്യക്ഷമവും അഴിമതിമുക്തവും ആക്കാന്* ഉദ്ദേശിച്ചാണ് പൊതുവിതരണ സംവിധാനം പൊളിച്ചെഴുതുന്നത്. രണ്ടുഘട്ടമായാകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്* വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്*. അടുത്ത ഘട്ടമായി സബ്സിഡി പണം നേരിട്ട് നല്*കും. ഭക്ഷ്യകൂപ്പണ്*, സ്മാര്*ട്ട് കാര്*ഡ്,നേരിട്ട് പണം,റേഷന്* സാധനങ്ങള്* കയറ്റിപ്പോകുന്ന ട്രക്കുകളുടെ ജി.പി.എസ് നിരീക്ഷണം എന്നിവയാണ് നിലേകനി മുന്നോട്ടുവെച്ചിരിക്കുന്നത്.ഇഷ്ടമുള്ള സ്ഥലത്തുനിന്ന് സാധനങ്ങള്* വാങ്ങാന്* അനുവദിക്കുന്നതും പരിഗണനയിലാണ്.
    സബ്സിഡി ചോര്*ച്ച ഗുരുതരമാണെന്നും അതുതടയുന്നതിനുള്ള ഏതു സംവിധാനവും നല്ലതാണെന്നുമുള്ള കാഴ്ചപ്പാടിലാണ് സര്*ക്കാര്* പരിഷ്കരണങ്ങള്*ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതിന്*െറ ഭാഗമായി പൊതുവിതരണത്തിനായി നാഷനല്* ഇന്*ഫര്*മേഷന്* യൂട്ടിലിറ്റി എന്ന പേരില്* ഐ.ടി ശൃംഖലക്ക് രൂപം നല്*കും. പബ്ളിക് ഡിസ്ട്രിബ്യൂഷന്* സിസ്റ്റം നെറ്റ്വര്*ക്കും എന്നും ഇത് അറിയപ്പെടും. ലാഭേതര കമ്പനി എന്ന നിലയിലായിരിക്കും ഇതിനു രൂപം നല്*കുക.കേന്ദ്ര പൊതുവിതരണ-പെട്രോളിയം മന്ത്രാലയങ്ങളുടെയും സബ്സിഡി നേരിട്ട് ലഭ്യമാക്കാന്* ഉദ്ദേശിക്കുന്ന സംസ്ഥാന സര്*ക്കാറുകളുടെയും സാങ്കേതിക സഹായി എന്ന നിലയിലായിരിക്കും ഈ ഐ.ടി ശൃംഖലയുടെ പ്രവര്*ത്തനം. അടുത്ത വര്*ഷം ഏപ്രിലിലോടെ ഐ.ടി ശൃംഖലയും ഡിസംബറോടെ പൈലറ്റ് പദ്ധതിയും നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്.
    റേഷന്*സാധനങ്ങളിലെ മായം ചേര്*ക്കല്*, കരിഞ്ചന്ത, അനര്*ഹരായ ഉപഭോക്താക്കളെ തിരുകിക്കയറ്റുന്നതും അര്*ഹരെ പുറന്തള്ളുന്നതും തുടങ്ങിയ ക്രമക്കേടുകള്*ക്ക് തടയിടാന്* ഈ സംവിധാനം ഫലപ്രദമാകുമെന്നാണ് സര്*ക്കാറിന്*െറ കണക്കുകൂട്ടല്*.രാജ്യത്ത് 4.2 ലക്ഷം റേഷന്* കടകളുണ്ടെന്നാണ് കണക്ക്. 18 കോടി കുടുംബങ്ങള്*ക്കായി 30,000 കോടിയുടെ ഭക്ഷ്യവസ്തുക്കളും മണ്ണെണ്ണയുമാണ് ഈ കടകളിലൂടെ വര്*ഷം വിറ്റഴിക്കുന്നത്. പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് വ്യാജ റേഷന്* കാര്*ഡുകള്* ഉപയോഗത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്* മാത്രം 29 ലക്ഷം വ്യാജ റേഷന്* കാര്*ഡുകളുണ്ടെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്* വ്യാജ കാര്*ഡുകള്* ഏതാണ്ട് 15 ലക്ഷം വരുമത്രേ.
    കേരളത്തില്* ഇങ്ങനെ വിശദ കണക്കെടുപ്പ് ഇനിയും നടന്നിട്ടില്ല. തട്ടിപ്പ് തടയാന്* ചില സംസ്ഥാനങ്ങള്* ഇതിനകം സ്വന്തംനിലക്കുതന്നെ സംവിധാനങ്ങള്* ആവിഷ്കരിച്ചു കഴിഞ്ഞു. വോയ്സ് ഓവര്* സംവിധാനമാണ് കര്*ണാടക പരീക്ഷിക്കുന്നത്. റേഷന്* വ്യാപാരി മെഷീനില്* സ്റ്റോക് രേഖപ്പെടുത്തുമ്പോള്*തന്നെ ശബ്ദസന്ദേശം പുറപ്പെടുന്നതാണ് ഈ സംവിധാനം. അക്ഷരജ്ഞാനമില്ലാത്തവര്*ക്കുവരെ കടയിലുള്ള സാധനങ്ങളുടെ കൃത്യമായ വിവരം ഇതുവഴി കിട്ടും.
Working...
X