വരനെത്തിയില്ല, വിവാഹം മുടങ്ങി; അഞ്ചു ലക്ഷം നഷ്ടപരിഹാരം
എടപ്പാള്*: വിവാഹ ദിനത്തിന്*െറ തലേ ദിവസവും വിദേശത്തു നിന്ന് വരനെത്താത്തതിനെ തുടര്*ന്ന് വിവാഹം മുടങ്ങിയതിന് വധുവിന്*െറ വീട്ടുകാര്*അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എടപ്പാളിനടുത്ത തലമുണ്ട സ്വദേശിയായ യുവാവും പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകര സ്വദേശിയായ യുവതിയും തമ്മില്* ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. രണ്ട് വര്*ഷം മുമ്പാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്്. സൗദി അറേബ്യയിലെ ദമ്മാമിലാണ് വരന് ജോലി. ഏതാനും മാസങ്ങള്*ക്ക് മുമ്പ് യുവാവ് അറിയിച്ചതിന്*െറ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വിവാഹം തീരുമാനിച്ചത്. കല്യാണത്തിന്*െറ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്* വിവാഹ ദിവസം അടുത്തെത്തിയിട്ടും വരന്* നാട്ടിലെത്തിയില്ല. പിന്നീട് വെള്ളിയാഴ്ച എത്തുമെന്നും ഏറ്റവുമൊടുവില്* കല്യാണ തലേന്ന് എത്തുമെന്നും അറിയിച്ചു. കല്യാണ തലേന്ന് യുവതിയുടെ ബന്ധുക്കള്* വീട്ടിലെത്തി ചോദിച്ചപ്പോഴാണ് നിലവിലെ സ്പോണ്*സറില്* നിന്ന് മാറി മറ്റൊരാളുടെ കീഴില്* ജോലി ചെയ്തത് അധികൃതര്* പിടികൂടിയതിനെ തുടര്*ന്ന് യുവാവിന് നാട്ടിലേക്ക് വരാന്* രേഖകള്* ലഭിച്ചിട്ടില്ളെന്ന് അറിയുന്നത്. വിഷയത്തില്* ചാലിശേരി പൊലീസ് ഇടപെട്ടതിന്*െറ അടിസ്ഥാനത്തില്* ഇരു വിഭാഗവും തമ്മില്* നടന്ന ചര്*ച്ചക്കൊടുവില്* അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി വധുവിന്*െറ വീട്ടുകാര്*ക്ക് നല്*കാന്* ധാരണയായി. മൂന്ന് ലക്ഷം രൂപ തിങ്കളാഴ്ചയും രണ്ട് ലക്ഷം രൂപ രണ്ട് മാസത്തിനകവും നല്*കണമെന്നാണ് വ്യവസ്ഥ. ഇതിനിടയില്* ഇരു ഭാഗത്തും എം.എല്*.എ ഉള്*പ്പെടെയുള്ളവര്* ഇടപെട്ടതോടെ യുവാവ് ഉടനെ നാട്ടിലെത്തുകയാണെങ്കില്* വിവാഹം നടത്താമെന്ന ധാരണയും അനൗപചാരികമായി രൂപം കൊണ്ടിട്ടുണ്ട്.
വരനെത്തിയില്ല, വിവാഹം മുടങ്ങി; അഞ്ചു ലക്ഷം നഷ്ടപരിഹാരം
Collapse
X





Comment