ന്യൂനപക്ഷ വിദ്യാഭ്യാസ സ്*ഥാപനങ്ങള്*ക്ക്* തൊഴില്* നിയമങ്ങള്* ബാധകം
മധുര: ന്യൂനപക്ഷ വിഭാഗങ്ങള്* നടത്തുന്ന സ്*ഥാപനങ്ങള്*ക്ക്* എല്ലാ തൊഴില്* നിയമങ്ങളും ബാധകമാണെന്നു മദ്രാസ്* ഹൈക്കോടതിയുടെ മധുര ബെഞ്ച്* വിധിച്ചു.
തൂത്തുക്കുടി ജില്ലയിലെ മാനല്* മാതാ ഹയര്* സെക്കന്*ഡറി സ്*കൂള്* തിരുനെല്*വേലി ലേബര്* കോടതി വിധിക്കെതിരേ സമര്*പ്പിച്ച റിട്ട്* ഹര്*ജിയിലാണു കോടതി വിധി പ്രഖ്യാപിച്ചത്*. 1992-മുതല്* തൊഴില്* നിഷേധിക്കപ്പെട്ട സ്*കൂള്* ജീവനക്കാരനെ തിരികെ ജോലിയില്* പ്രവേശിപ്പിക്കാനും ജഡ്*ജി കെ. ചന്ദ്രു ഉത്തരവു പുറപ്പെടുവിച്ചു. വിധിന്യായത്തില്* കാരണങ്ങള്* ചൂണ്ടിക്കാട്ടി കേസിന്റെ പ്രാധാന്യം വ്യക്*തമാക്കണമെന്നും അസ്*പഷ്*ടതയുള്ള ഉത്തരവുകള്* പുറപ്പെടുവിക്കരുതെന്നും 2004-ലെ ലേബര്* കോടതി വിധിയെ പരാമര്*ശിച്ച്* ഹൈക്കോടതി പറഞ്ഞു. സ്*കൂളില്* നിന്നു പിരിച്ചുവിടപ്പെട്ട അറ്റന്*ഡര്* വ്യാവസായിക തര്*ക്ക പരിഹാര നിയമമുന്നയിച്ചാണു ലേബര്* കോടതിയില്* കേസ്* നല്*കിയത്*.
വ്യവസായിക തര്*ക്ക പരിഹാര നിയമത്തിന്റെ പരിധിയില്* ന്യൂനപക്ഷ സ്*ഥാപനങ്ങള്* വരുന്നില്ലെന്നും പ്രത്യേകിച്ച്* വിദ്യാഭ്യാസ സ്*ഥാപനങ്ങള്* വ്യവസായമല്ലെന്നും സ്*കൂള്* പ്രതിനിധികള്* കോടതിയില്* വാദിച്ചിരുന്നു. വിദ്യാഭ്യാസ സ്*ഥാപനങ്ങള്* ഈ നിയമത്തിന്റെ പരിധിയില്* വരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യങ്ങള്* കേന്ദ്രം നിയമ ഭേദഗതിയിലൂടെ ഉള്*പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കേസിന്റെ വിധിയുടെ നടത്തിപ്പ്* നിരീക്ഷിക്കാന്* തിരുനെല്*വേലി ലേബര്* കോടതിക്കു ഹൈക്കോടതി നിര്*ദേശം നല്*കുകയും ചെയ്*തു.




