പോലീസ്* ജീപ്പും കാറുകളും കൂട്ടിയിടിച്ച്* ഒരാള്‍* മരിച്ചു
റിമാന്*ഡ്* പ്രതികളുമായി കോടതിയില്‍*നിന്നു സബ്* ജയിലിലേക്കു മടങ്ങിയ പോലീസ്* ജീപ്പും കാറുകളും കൂട്ടിയിടിച്ച്* ഒരാള്‍* മരിച്ചു. നാലുപേര്‍*ക്കു ഗുരുതരമായി പരുക്കേറ്റു.
എറണാകുളം ഇടപ്പള്ളി ചുറ്റുപാടുകര പ്രശാന്തി നഗര്‍* കാര്‍*ത്തികയില്* ശശിധരന്* ഉണ്ണിത്താനാ(65)ണു മരിച്ചത്*. ഭാര്യ അംബിക (52), മകന്* അജീഷ്* ഉണ്ണിത്താന്*(32), കാറോടിച്ചിരുന്ന അജിത്*(34), അപകടത്തില്‍*പ്പെട്ട മറ്റൊരുകാര്‍* ഓടിച്ചിരുന്ന പുന്നപ്ര സ്വദേശി ഏബ്രഹാം ജോസഫ്*(52) എന്നിവര്‍*ക്കാണു പരുക്കേറ്റത്*. അപകടത്തില്‍*പ്പെട്ടവരെ ഉടന്‍* ആലപ്പുഴ ജനറല്‍* ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ ശശിധരന്* മരിച്ചു. മൃതദേഹം ജനറല്‍* ആശുപത്രി മോര്*ച്ചറിയില്*. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍* കോളജ്* ആശുപത്രിയിലേക്കു മാറ്റി.
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍* മങ്കൊമ്പ്* ബ്ലോക്ക്* ജംഗ്*ഷനു സമീപം ഇന്നലെ വൈകിട്ടു നാലിനായിരുന്നു അപകടം. രാമങ്കരി ജുഡീഷ്യല്‍* മജിസ്*ട്രേറ്റ്* കോടതി റിമാന്*ഡ്*ചെയ്*ത മൂന്നു പ്രതികളുമായി ആലപ്പുഴ സബ്*ജയിലിലേക്കു പോകുകയായിരുന്ന നെടുമുടി പോലീസിന്റെ ജീപ്പ്* ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന ഏബ്രഹാം ജോസഫ്* ഓടിച്ചിരുന്ന വാഗണര്‍* കാറില്‍* ഇടിച്ചശേഷം ജീപ്പിനുപിന്നാലെ വന്ന ശശിധരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍* ഇടിക്കുകയായിരുന്നുവെന്നാണ്* പോലീസ്* പറയുന്നത്*. തിരുവല്ലയിലെ ബന്ധുവീട്ടില്‍*നിന്ന്* എറണാകുളത്തേക്കു മടങ്ങുകയായിരുന്നു ശശിധരനും കുടുംബവും.
പോലീസ്* ജീപ്പില്‍* പ്രതികളെക്കൂടാതെ ഡ്രൈവറടക്കം മൂന്നു പോലീസുകാരുമുണ്ടായിരുന്നു. പ്രതികളെ ആശുപത്രിയിലെ പരിശോധനകള്‍*ക്കുശേഷം ജയിലിലേക്കു മാറ്റി. അപകടമുണ്ടാക്കിയ ജീപ്പിന്റെ ടയര്‍* പഞ്ചറായിരുന്നു. ഡ്രൈവര്‍* അവധിയായിരുന്നതിനാല്‍* മറ്റൊരു പോലീസുകാരനാണു ജീപ്പ്* ഓടിച്ചിരുന്നതെന്നാണു സൂചന. രണ്ടുദിവസം മുമ്പ്* ദേശീയപാതയില്‍* പുറക്കാട്* ഭാഗത്ത്* അബ്*കാരി കേസിലെ പ്രതികളെ കോടതിയില്‍* ഹാജരാക്കാന്‍* പോയ എക്*സൈസ്* സംഘം സഞ്ചരിച്ച സ്*കോര്‍*പിയോ ബൈക്കിലിടിച്ച്* ബൈക്ക്* യാത്രികരായ രണ്ടു വിദ്യാര്*ഥികള്* മരണമടഞ്ഞിരുന്നു.





Comment