സര്*ക്കാര്* സ്*കൂളില്* പാര്*ട്ടി സമ്മേളനം: ശിശുദിനത്തില്* അധ്യയനം തടസപ്പെട്ടു
പാര്*ട്ടി സമ്മേളനത്തിനായി സര്*ക്കാര്* സ്*കൂള്* വിട്ടുകൊടുത്തതിനെത്തുടര്*ന്നു ശിശുദിനത്തില്* അധ്യയനം തടസപ്പെട്ടു. കണ്ണൂരിലെ മുഴത്തടം യു.പി. സ്*കൂളിലാണ്* ഇന്നലെ അധ്യയനം മുടങ്ങിയത്*.13നു സ്*കൂളില്* സി.പി.എം. കണ്ണൂര്* ടൗണ്* വെസ്*റ്റ് ലോക്കല്* സമ്മേളനം നടത്താന്* പ്രധാനാധ്യാപിക അനുവാദം നല്*കിയിരുന്നു. ഇന്നലെ വിദ്യാര്*ഥികള്* സ്*കൂളില്* എത്തുമ്പോഴും സമ്മേളനത്തിന്റെ തോരണങ്ങളോ കമാനങ്ങളോ പാര്*ട്ടിക്കാര്* അഴിച്ചുമാറ്റിയിരുന്നില്ല.
രാവിലെ ക്ലാസ്* ആരംഭിച്ചെങ്കിലും സംഭവമറിഞ്ഞെത്തിയ എം.എസ്*.എഫ്*. പ്രവര്*ത്തകര്* പ്രധാനാധ്യാപികയെ മുറിയില്* പൂട്ടിയിടുകയും ബെല്ലടിച്ച്* സ്*കൂള്* വിടുവിക്കുകയുമായിരുന്നു. ശിശുദിനത്തില്* സ്*കൂളിലെത്തിയ കുരുന്നുകളെ വരവേറ്റതു സ്*കൂള്* ഗെയ്*റ്റിലെ ചുവന്ന കമാനങ്ങളും രക്*തസാക്ഷിമണ്ഡപവുമാണ്*. സ്*കൂളിന്റെ പേരിനു സമീപം പ്രധാന ഗെയ്*റ്റില്* 'സ: ഒലിവര്* മിത്രദാസ്* നഗര്*' എന്ന കൂറ്റന്* കമാനമാണുണ്ടായിരുന്നത്*. പ്രതിനിധികള്*ക്കു ഭക്ഷണം വിതരണം ചെയ്യാനായി സ്*കൂള്* കോമ്പൗണ്ടിനുള്ളില്* കെട്ടിയ പന്തല്* പോലും പൊളിച്ചുമാറ്റിയിരുന്നില്ല.
കമാനങ്ങളും തോരണങ്ങളും നീക്കാതെ സ്*കൂളിനെ പാര്*ട്ടി ഓഫീസിനു സമാനമാക്കിയെന്നും ഇതു ബോധപൂര്*വമാണെന്നുമായിരുന്നു എം.എസ്*.എഫ്*. പ്രവര്*ത്തകരുടെ വാദം.
വിവരമറിഞ്ഞു പോലീസും സ്*ഥലത്തെത്തി. 11.30 ഓടെ സ്*കൂളിലേക്ക്* ഇരച്ചുകയറി എം.എസ്*.എഫ്*. പ്രവര്*ത്തകരെ പോലീസ്* തടഞ്ഞതു നേരിയ സംഘര്*ഷത്തിനിടയാക്കി. തുടര്*ന്നാണു പ്രവര്*ത്തകര്* പ്രധാനാധ്യാപിക രാജശ്രീയുടെ മുറിയിലേക്ക്* ഇരച്ചുകയറിയതും സ്*കൂള്* ബലമായി വിടുവിച്ചതും.
സംഭവമറിഞ്ഞ്* എ.ഇ.ഒ.യും സ്*ഥലത്തെത്തി. ഇന്നലെ ശിശുദിനറാലിയില്* കുട്ടികള്* പങ്കെടുക്കുന്നതുകൊണ്ട്* ഏതാനും രക്ഷിതാക്കളും രാവിലെ സ്*കൂളില്* എത്തിയിരുന്നു.
രാഷ്*ട്രീയ പാര്*ട്ടികളുടെ പരിപാടികള്*ക്കു സ്*കൂള്* അനുവദിക്കേണ്ടെന്നു പി.ടി.എ. യോഗത്തില്* തീരുമാനിച്ചതാണെന്നും പ്രധാനാധ്യാപികയുടെ മാത്രം താല്*പര്യത്തിലാണു സ്*കൂള്* സമ്മേളനത്തിനു വിട്ടുനല്*കിയതെന്നും രക്ഷിതാക്കളില്* ചിലര്* പറഞ്ഞു.





Comment