മട്ടന്നൂരില്* എന്*.ഡി.എഫ്*. കേന്ദ്രത്തില്*നിന്ന്* നാടന്* ബോംബുകള്* കണ്ടെടുത്തു
മട്ടന്നൂര്* കീച്ചേരിയിലെ എന്*.ഡി.എഫ്*. കേന്ദ്രത്തില്*നിന്നും ആള്*താമസമില്ലാത കെട്ടിടത്തില്*നിന്നും നാടന്* ബോംബുകള്* പോലീസ്* കണ്ടെടുത്തു.
കീച്ചേരി മാനൊളിപ്പാലത്തിനു സമീപം ചെള്ളേരിയിലേക്കുള്ള വഴിയില്* മൂലയോട്ടിലെ ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്*നിന്നാണ്* നാടന്*ബോംബുകള്* മട്ടന്നൂര്* സി.ഐയുടെ നേതൃത്വത്തില്* കണ്ടെടുത്തത്*.
തിങ്കളാഴ്*ച വൈകിട്ട്* അഞ്ചരമണിയോടെ കിട്ടിയ രഹസ്യവിവരത്തെത്തുടര്*ന്നു നടത്തിയ അന്വേഷണത്തിലാണ്* ഇവ കണ്ടെത്തിയത്*.
ബക്കറ്റിലാക്കി സൂക്ഷിച്ച തേങ്ങയുടെ ആകൃതിയുള്ള നാടന്* ബോംബുകളാണു കണ്ടെത്തിയത്*. കെട്ടിടത്തിനകത്തുനിന്നു ബോംബ്* നിര്*മാണ സാമഗ്രികളും പോലീസ്* കണ്ടെത്തി . തെരഞ്ഞെടുപ്പ്* ചിഹ്നഹ്നം ആലേഖനം ചെയ്*ത നോട്ടീസുകളും പോലീസ്* കണ്ടെടുത്തു.
ആട്* ഫാം നടത്താനായി പണിത ശിവപുരത്തെ ഷെമീറിന്റെ കെട്ടിടമാണിതെന്നാണു സൂചന. കെട്ടിടനമ്പറില്ലെന്നു പോലീസ്* അറിയിച്ചു
അഞ്ചു നാടന്* ബോംബുകളും കണ്ണൂരില്*നിന്നു ബോംബ്* സ്*ക്വാഡെത്തിയ ശേഷം ഇന്നു നിര്*വീര്യമാക്കും.
മുമ്പ്* സി.പി.എം- എന്*.ഡി.എഫ്*. സംഘര്*ഷമുണ്ടായിരുന്ന പ്രദേശം ഇപ്പോള്* ശാന്തമാണ്*. സമാധാനം നിലനിന്നപ്രദേശത്തുനിന്നു ബോംബ്* കണ്ടെത്തയതോടെ ജനങ്ങള്* ഭീതിയിലാണ്*. സ്*ഥലത്തു പോലീസ്* കാവല്* ശക്*തമാക്കിയിട്ടുണ്ട്*.







proggram never heard of it

Comment