സിഗററ്റ് കുറ്റി ഭീമന് ടവര് കത്തിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    സിഗററ്റ് കുറ്റി ഭീമന് ടവര് കത്തിച്ചു

    ഷാര്ജ ടാവൂന് ഭാഗത്ത് ഈ വര്ഷാദ്യം അഗ്നിബാധയില് കത്തിച്ചാമ്പലായ ടവര് 4ന്റെ നാശത്തിനു കാരണം ഒരു സിഗററ്റ് കുറ്റി പടര്ത്തി വിട്ട തീയായിരുന്നു എന്നു മാസങ്ങള്ക്കു ശേഷം കണ്ടെത്തല്. ഒരു വര്ഷം മുമ്പ് കുവൈത്ത് ടവറും ഇതുപോലെ വെറുമൊരു സിഗററ്റ് കുറ്റിയില് നിന്നുണ്ടായ തീപ്പൊരിയില് നിന്നാണ് കത്തിയെരിഞ്ഞത്.

    ഷാര്ജ പൊലീസിന്റെ ഫോറന്സിക് ലബോറട്ടറിയില് നിന്നുള്ള പുരിശോധന റിപ്പോര്ട്ടാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വിട്ടിരിക്കുന്നത്. പുകവലിക്കുന്നവര് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷഫലങ്ങള്ക്കു പുറമെയാണ് ഇത്തരം അപകടങ്ങള് ക്ഷണിച്ചു വരുത്തുന്നത്. പുകവലി വീരന്മാര് അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികള് എത്ര ഭീകരമായ ആപത്താണു വരുത്തി വെക്കുന്നത് എന്ന അറിവ് അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല.

    ടവറിന്റെ നാലാം നിലയില് താമസിച്ചിരുന്ന ഒരാള് വലിച്ചു കഴിഞ്ഞ സിഗററ്റിന്റെ എരിഞ്ഞു കൊണ്ടിരുന്ന കുറ്റി അലക്ഷ്യമായി താഴേക്കിട്ടതും അതു ചെന്ന് ഒന്നാം നിലയിലെ 101ാം നമ്പര് അപ്പാര്ട്ട്മെന്റിന്റെ ബാല്ക്കണിയില് വീണതും ആണ് ഇത്ര വലിയ അപകടത്തിലേക്ക് വഴിവെച്ചത് എന്നാണ് പൊലീസ് റിപ്പോര്ട്ട് ചെയ്യുന്നത്.

    സിഗററ്റ് കുറ്റി ചെന്നു വീണ ബാല്ക്കണിയില് ഉണ്ടായിരുന്ന തുണികളിലേക്കും തീ പടര്ന്നു പിടിച്ചതാണ് അപകട കാരണം. ആകെ 125 അപ്പാര്ട്ട്മെന്റുകള് ഉണ്ടായിരുന്ന ടവറിലെ 51 അപ്പാര്ട്ടുമെന്റുകളും ഈ സിഗററ്റ് കുറ്റിയില് നിന്നുണ്ടായ അഗ്നിബാധയില് പൂര്ണ്ണമായും കത്തി നശിച്ചു. അതുപോലെ 14 കാറുകള്ക്ക് തീപിടിക്കുകയും ചെയ്തു. അതില് നാലെണ്ണം പൂര്ണ്ണമായും കത്തിയമര്ന്നു.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: സിഗററ്റ് കുറ്റി ഭീമന് ടവര് കത്തിച്ചു

    hmmmmmmmmmmmmmmmmmmmmmm

    Comment

    Working...
    X