യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയര്* ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയര്* ഇന്ത്യ

    യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയര്* ഇന്ത്യ

    കുവൈത്ത്-മംഗലാപുരം-കോഴിക്കോട് വിമാനം ഒരു ദിവസം വൈകി

    കുവൈത്ത് സിറ്റി: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്* തങ്ങളെക്കാള്* മിടുക്കര്* വേറെയില്ലെന്ന് ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഒരിക്കല്*കൂടി തെളിയിച്ചു. മോശം കാലാവസ്ഥ മൂലം വിമാനം ഒരു ദിവസം വൈകിയപ്പോള്* വിവരം യഥാസമയം യാത്രക്കാരെ അറിയിക്കാതെയും വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ അവഹേളിച്ചുമാണ് എയര്* ഇന്ത്യ എക്സ്പ്രസ് അധികൃതര്* വീണ്ടും ‘കഴിവു’തെളിയിച്ചത്.
    ഞായറാഴ്ച രാത്രി എട്ട് മണിക്ക് എത്തേണ്ട കോഴിക്കോട്-മംഗലാപുരം-കുവൈത്ത് എ.എക്സ്.ബി 389 എയര്* ഇന്ത്യ എക്സ്പ്രസ് വിമാനം മംഗലാപുരത്തെ മോശം കാലാവസ്ഥ മൂലമാണ് വൈകിയത്. ഇതുമൂലം ഞായറാഴ്ച രാത്രി 11ന് തിരിക്കേണ്ട കുവൈത്ത്-മംഗലാപുരം-കോഴിക്കോട് എ.എക്സ്.ബി 390 വിമാനവും വൈകി. ഉച്ചക്ക് രണ്ടിനാണ് എ.എക്സ്.ബി 389 വിമാനം കുവൈത്തിലെത്തിയത്. സാധാരണ ഗതിയില്* സര്*വീസില്ലാത്ത ദിവസമായ ഇന്നലെ രാത്രി 11 മണിക്കാണ് ഞായറാഴ്ചത്തെ വിമാനം ഇവിടെനിന്ന് പുറപ്പെട്ടത്. മോശം കാലാവസ്ഥ മൂലം വിമാനം വൈകലും റദ്ദാക്കലുമൊക്കെ വ്യോമയാത്രാ രംഗത്ത് ഒഴിവാക്കാന്* പറ്റാത്തതാണെങ്കിലും ഇതുസംബന്ധിച്ച വിവരം യഥാസമയം യാത്രക്കാരെ അറിയിക്കുകയെന്നതും അവര്*ക്കുവേണ്ട സൗകര്യങ്ങള്* ഒരുക്കുകയെന്നതും അന്താരാഷ്ട്ര തലത്തില്* പാലിക്കപ്പെടുന്ന മര്യാദയാണ്. എന്നാല്*, ഇത് തങ്ങള്*ക്ക് ബാധകമല്ലെന്ന മട്ടിലായിരുന്നു എയര്* ഇന്ത്യ അധികൃതരുടെ സമീപനം.

    ഞായറാഴ്ച രാത്രി 11 മണിക്കുള്ള വിമാനത്തില്* പോകേണ്ട യാത്രക്കാരില്* പലരും എട്ടോടെ വിമാനത്താവളത്തിലെത്തിയ ശേഷമാണ് തങ്ങള്*ക്ക് പോകാനുള്ള വിമാനം എത്തിയിട്ടില്ലെന്ന വിവരമറിയുന്നത്. എയര്* ഇന്ത്യയുടെ കൗണ്ടറിലുള്ളവര്* വിമാനമെത്തിയിട്ടില്ലെന്ന് അലസമായി പറഞ്ഞതല്ലാതെ മറ്റു വിവരങ്ങളൊന്നും കൈമാറാന്* തയാറായില്ലെന്ന് യാത്ര തിരിക്കേണ്ടിയിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി സെയ്തുമ്മര്* ‘മാധ്യമ’ത്തോട് പറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ വിമാനത്താവളത്തില്* കൂടിനിന്ന യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്* ബലംപ്രയോഗിച്ച് പുറത്താക്കാന്* ശ്രമിച്ചതായും പരാതിയുണ്ട്.

    സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുണ്ടായിരുന്നു യാത്രക്കാരില്*. വിവാഹവും മരണവും തുടങ്ങി അത്യാവശ്യ കാര്യങ്ങള്*ക്കായി തിങ്കളാഴ്ച പകല്*തന്നെ നാട്ടിലെത്തേണ്ടവരും കൂട്ടത്തിലുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെട്ടിട്ടില്ലെന്ന് നേരത്തേ അറിഞ്ഞതോടെ ഇവിടെനിന്ന് പുറപ്പെടേണ്ട വിമാനം വൈകുമെന്ന് ഉറപ്പായിട്ടും മുന്*കൂട്ടി അറിയിക്കാന്* അധികൃതര്* തയാറായില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്* എല്ലാവരെയും ഫോണില്* വിളിച്ച് അറിയിക്കല്* പ്രായോഗികമല്ലെന്നായിരുന്നത്രെ അധികൃതരുടെ മറുപടി.

    ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട കുവൈത്ത് വിമാനം മോശം കാലാവസ്ഥ കാരണം മംഗലാപുരത്ത് ഇറങ്ങാനാവാതെ കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. എയര്* ഇന്ത്യ അധികൃതരുടെ അനാസ്ഥമൂലം ഈ വിമാനത്തിലെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച രാവിലെ മംഗലാപുരത്തേക്കുള്ള ദുബൈ വിമാനം കോഴിക്കോട്ട് യാത്ര അവസാനിപ്പിച്ചതിനാല്* അതിലെ യാത്രക്കാരെയും കൂടി വഹിച്ചാണ് വിമാനം പുറപ്പെട്ടത്. എന്നാല്*, മോശം കാലാവസ്ഥമൂലം ഇറങ്ങാനാവാതെ ആറു മണിയോടെ കരിപ്പൂരില്*തന്നെ തിരിച്ചെത്തിയ വിമാനത്തില്*നിന്ന് യാത്രക്കാരെ പുറത്തിറക്കിയില്ല. ഉടന്* പുറപ്പെടുമെന്ന അറിയിപ്പുമായി യാത്രക്കാരെ കുഴക്കിയ ശേഷം ഒമ്പതരയോടെ തന്*െറ ഡ്യൂട്ടി അവസാനിച്ചതായി പൈലറ്റ് അറിയിച്ചതോടെയാണ് പിന്നീട് തങ്ങളെ പുറത്തിറക്കിയതെന്ന് യാത്രക്കാരനായ പാലക്കാട് തൃത്താല സ്വദേശി ബക്കര്* പറഞ്ഞു. പുറത്തിറങ്ങിയ ശേഷവും കൃത്യമായ വിവരം നല്*കാതെ വട്ടംകറക്കിയ അധികൃതര്* സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാര്*ക്ക് വേണ്ടത്ര ഭക്ഷണം നല്*കാന്*പോലും തയാറായില്ല.
  • subin212
    • Dec 2012
    • 117

    #2
    Re: യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയര്* ഇന്ത്യ

    thanks alot for sharing

    Comment

    • sindhurajesh
      • Oct 2014
      • 102

      #3
      Re: യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയര്* ഇന്ത്യ

      Comment

      Working...
      X