ദല്ഹിയില് കൂട്ടമാനഭംഗത്തിന?? ?രയായ യുവതി &#

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • David Billa
    • Nov 2012
    • 39

    ദല്ഹിയില് കൂട്ടമാനഭംഗത്തിന?? ?രയായ യുവതി &#

    ദല്ഹിയില് കൂട്ടമാനഭംഗത്തിനിരയായ യുവതി മരിച്ചു



    സിംഗപ്പൂര്: ദല്ഹിയില് ഓടുന്ന ബസില് കൂട്ടമാനഭംഗത്തിനിരയായ യുവതി ജീവന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില് മരണത്തിന് കീഴടങ്ങി. രാജ്യത്തിന്റെ പ്രാര്ത്ഥനയും പ്രതിഷേധങ്ങളും ബാക്കിയാക്കിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പീഡനത്തിനിരയായ യുവതിയെ മരണം കൊണ്ടുപോയത്. വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില് ശനിയാഴ്ച പുലര്ച്ചെ ഇന്ത്യന്സമയം 2.15നായിരുന്നു അന്ത്യം.
    ജീവന് വേണ്ടി അവസാനനിമിഷം വരെ യുവതി പോരാടിയിരുന്നുവെന്നും എന്നാല് ശരീരത്തിനേറ്റ ആഘാതം അത്രക്ക് ഭീകരമായിരുന്നുവെന്നും മൗണ്ട് എലിസബത്ത് ആശുപത്രി അധികൃതര് പുറത്തിറക്കിയ കുറിപ്പില് പറയുന്നു. ആന്തരാവയവങ്ങളുടെ പ്രവര്ത്തനം നിലയ്ക്കുകയും ജീവന് നിലനിര്ത്താന് കൃത്രിമ മാര്ഗങ്ങള് ഉപയോഗിച്ചുളള ശ്രമം പരാജയപ്പെടുകയുമായിരുന്നുവെന്നും യുവതിയെ ചികിത്സിച്ച ഡോക്ടര്മാര് പറഞ്ഞു. അന്ത്യസമയത്ത് യുവതിയുടെ മാതാപിതാക്കളും ഇന്ത്യന് ഹൈ കമ്മിഷന് ഉദ്യോഗസ്ഥരും സമീപമുണ്ടായിരുന്നതായും മൗണ്ട് എലിസബത്ത് ആശുപത്രി സി.ഇ.ഒ കെല്വിന് ലോഹ് അറിയിച്ചു.
    നടപടിക്രമങ്ങള് പൂര്ത്തിയാക്കി യുവതിയുടെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യന് ഹൈകമ്മീഷണര് പറഞ്ഞു. യുവതിക്ക് നല്കാവുന്നതില് വെച്ച് ഏറ്റവും മികച്ച ചികിത്സ നല്കിയിരുന്നുവെന്നും എന്നാല് വൈദ്യസഹായം കൊണ്ട് ഭേദമാക്കാവുന്ന അവസ്ഥയില് നിന്നും കാര്യങ്ങള് കൈവിട്ടുപോയതാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി സിംഗപ്പൂര് ജനറല് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
    ഇരുപത്തിമൂന്നുകാരിയായ വിദ്യാര്ഥിനിയുടെ ആരോഗ്യനില വെള്ളിയാഴ്ച തന്നെ അതീവ ഗുരുതരമായിരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിലെയും അടിവയറ്റിലെയും കടുത്ത അണുബാധയുമാണു നില കൂടുതല് വഷളാക്കിയത്. ആന്തരാവയവങ്ങളുടെ പ്രവര്ത്തനം നിലച്ചതിനെ തുടര്ന്നു കൃത്രിമ മാര്ഗത്തിലൂടെ ജീവന് നിലനിര്ത്തുകയായിരുന്നു.
    യുവതിയുടെ സ്ഥിതി ഗുരുതരമായി തുടര്ന്ന പശ്ചാത്തലത്തില് വ്യാഴാഴ്ച അതിരാവിലെയാണ് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് മാറ്റിയത്. അവയവമാറ്റ ചികിത്സക്ക് പേരുകേട്ട ആശുപത്രിയാണ് മൗണ്ട് എലിസബത്ത്. വിവിധ സ്പെഷലിസ്റ്റ് ഡോക്ടര്മാര് കൂട്ടായി പെണ്കുട്ടിയെ രക്ഷപ്പെടുത്താന് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന് ഹൈക്കമ്മിഷന് നേരിട്ടാണു ചികില്സയ്ക്ക് വേണ്ട സഹായം നല്കിയത്.
    ഡിസംബര് 16നാണ് സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന മെഡിക്കല് വിദ്യാര്ത്ഥിയായ യുവതിയെ ദല്ഹിയിലെ വസന്ത് വിഹാര് നഗറില് ഓടിക്കൊണ്ടിരിക്കുന്ന ബസില് ആറു പേരടങ്ങുന്ന സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. പുലര്ച്ചെ 1.15നായിരുന്നു സംഭവം. താമസസ്ഥലത്തേക്ക് പോകാനായി ദക്ഷിണ ദല്ഹിയിലെ മുനിര്ക്കയില് നിന്നാണ് യുവതിയും സുഹൃത്തും ബസില് കയറിയത്. സുഹൃത്തിനെ മര്ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് യുവതിയെ ബസ്സില് നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. വസന്ത് വിഹാര് പൊലീസ് സ്റ്റേഷനില് പെണ്കുട്ടിയുടെ സുഹൃത്ത് വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
    ആശുപത്രിയിലെത്തിച്ച പെണ്കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. നേരത്തേ ദല്ഹി സഫ്ദര്ജങ് ആശുപത്രിയില് മൂന്നിലധികം ശസ്ത്രക്രിയകള്ക്കു വിധേയയായ പെണ്കുട്ടിയുടെ കുടലിന്റെ കുറേഭാഗം മുറിച്ചുമാറ്റിയിരുന്നു.
    സംഭവം നടന്ന ദിവസങ്ങള്ക്കുള്ളില് പ്രതികള് ആറു പേരും അറസ്റ്റിലായിരുന്നു. മാനഭംഗത്തിന് എതിരെ ശക്തമായ നിയമനിര്മാണം ആവശ്യപ്പെട്ടു ദല്ഹിയില് വന് പ്രക്ഷോഭം അരങ്ങേറുകയായിരുന്നു.
  • reni_shin2
    • Aug 2007
    • 9595

    #2
    Re: ദല്ഹിയില് കൂട്ടമാനഭംഗത്തിന?? ?രയായ യുവതി &#

    Thanks for the share.

    Comment

    • subin212
      • Dec 2012
      • 117

      #3
      Re: ദല്ഹിയില് കൂട്ടമാനഭംഗത്തിന?? ?രയായ യുവതി &#

      thanks alot for sharing

      Comment

      • sindhurajesh
        • Oct 2014
        • 102

        #4
        Re: ദല്ഹിയില് കൂട്ടമാനഭംഗത്തിന?? ?രയായ യുവതി &#

        ivaneyokkeeeeeeeeeeeeeeeeeeeeee

        Comment

        Working...
        X