ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് മാനനഷ്ടമുണ്ടാക്കിയതിന് സ്വകാര്യ ചാനലിനെതിരെ ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണി കോടതിയെ സമീപിച്ചു. നൂറു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് സീ ചാനലിനെതിരെ ധോണി മദ്രാസ് ഹൈക്കോടതിയില് ഹര്ജി നല്കിയത്.
ഹര്ജി പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട വാര്ത്തകളോ അഭിമുഖങ്ങളോ സീ ചാനല് നല്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. തന്റെ പേര് കേസില് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് ഇന്ത്യന് നായകന് ഹര്ജിയില് പറഞ്ഞു. താന് കഷ്ടപ്പെട്ട് നേടിയ ഖ്യാതിയെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് ചാനലിന്റെ ഭാഗത്ത് നിന്നും പ്രവര്ത്തനമുണ്ടായതെന്നും ധോണി ആരോപിച്ചു.

Comment