ടെഹ്റാന്: കാന് ഫെസ്റ്റിവല് പ്രസിഡന്റിന്റെ കവിളില് ചുംബിച്ച് വിവാദത്തിലകപ്പെട്ട ഇറാനിയന് നടി ലീല ഹാതമി ക്ഷമാപണം നടത്തി. ഓസ്ക്കാര് പുരസ്ക്കാരം നേടിയ 'എ സെപറേഷന്' എന്ന ചിത്രത്തിലെ മുഖ്യതാരമാണ് ഹാതമി. ഹാതമിയുടെ ചുംബനം അറബ് രാജ്യങ്ങളില് വന് ചര്ച്ചയ്ക്ക് വഴിവെച്ചിരുന്നു.
ചിലരുടെ വികാരങ്ങള് വൃണപ്പെടുത്തിയതില് ഞാന് ക്ഷമ ചോദിക്കുന്നു ഇറാന് സിനിമ സംഘടനയ്ക്ക് നല്കിയ കത്തിലൂടെ ഹാതമി പറഞ്ഞു.
പൊതുവേദികളിലെ ഇസ്ലാമിക് പെരുമാറ്റ മര്യാദകളെ ഞാന് ബഹുമാനിക്കുന്നു. എന്നാല് 83കാരനായ, വൃദ്ധനായ ഗില്ലെസ് ജേക്കബിനോട് ഇടപഴകുമ്പോള് ഞാനാ മര്യാദകള് മറന്നു ഹാതമി കൂട്ടിച്ചേര്ത്തു.
അതേസമയം കാന് ഫെസ്റ്റിവല് വിവാദത്തില് വിശദീകരണം നല്കാന് താന് നിര്ബന്ധിതയാവുകയായിരുന്നുവെന്ന് ഹാതമി പറഞ്ഞു. ഇതല്ലാതെ എനിക്ക് വേറെ മാര്ഗമില്ലായിരുന്നു. എന്റെ അപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് മനസിലാകാത്തവര്ക്കാണ് ഈ വിശദീകരണം. എന്റെ കണ്ണില് അദ്ദേഹം എനിക്ക് മുത്തച്ഛനാണ് ഹാതമി തന്റെ നയം വ്യക്തമാക്കി.


Comment