കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില് മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • jayaramnew
    • Mar 2011
    • 430

    കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില് മരിച്ചു


    കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില് മരിച്ചു


    ന്യൂഡല്ഹി: കേന്ദ്ര ഗ്രാമവികസനമന്ത്രിയും മുതിര്ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില് മരിച്ചു. ന്യൂഡല്ഹിയിലെ എയിംസ് ആസ്പത്രിയില് ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം.

    ഡല്ഹി വിമാനത്താവളത്തിലേക്ക് പോകുംവഴി രാവിലെ 6.30 നാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്പ്പെട്ടത്. ഉടന്തന്നെ എയിംസ് ആസ്പത്രിയില് എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്ന്നാണ് മരിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില് കാര്യമായ മുറിവുകള് ഉണ്ടായിരുന്നില്ല. ഒപ്പം സഞ്ചരിച്ച മറ്റാര്ക്കും കാര്യമായ പരിക്കില്ല.

    അപകട വിവരമറിഞ്ഞ് കേന്ദ്രമന്ത്രിമാരായ നിതിന് ഗഡ്കരിയും ഹര്ഷവര്ധനും ആസ്പത്രിയില് എത്തിയിരുന്നു. ഡോക്ടര്മാരുടെ പ്രത്യേക സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. മൃതദേഹം ഉച്ചയ്ക്ക് 12 ന് ന്യൂഡല്ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്ശനത്തിന് വച്ചശേഷം ജന്മാദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ചയാവും സംസ്കാരം. വിവരമറിഞ്ഞ് ബി ജെ പി പ്രവര്ത്തകരും മാധ്യമ പ്രവര്ത്തകരുടെ വന്സംഘവും എയിംസ് ആസ്പത്രിക്ക് മുന്നില് എത്തിയിട്ടുണ്ട്.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില് മരിച്ചു

    ho kashtammmmmmmmmmmmmmmmmmm

    Comment

    Working...
    X