കൂടംകുളം ആണവ റിയാക്ടര്* പൂര്*ണ ഉത്പാദനശേഷി കൈവരിച്ചു
ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദനം നടന്നത് ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ന്
ചെന്നൈ: കൂടംകുളം ആണവ നിലയത്തിലെ ആദ്യ റിയാക്ടര്* സമ്പൂര്*ണ ഉത്പാദനശേഷി കൈവരിച്ചതായി ആണവനിലയം ഡയറക്ടര്* ആര്*.എസ് .സുന്ദര്* അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 നാണ് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദനം എന്ന ചരിത്രനിമിഷം പിന്നിട്ടത്. മെയ് 5ന് റിയാക്ടറില്* 90 ശതമാനം വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്* പൂര്*ണശേഷി കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിനു മുന്നോടിയായുള്ള പരീക്ഷണങ്ങള്* പൂര്*ത്തിയാക്കുന്നതിനും ആണവോര്*ജ നിയന്ത്രണ ബോര്*ഡിന്റെ അനുമതി ലഭിക്കുന്നതിനും സമയം എടുത്തതിനാലാണ് ആയിരം മെഗാവാട്ട് ഉത്പാദനം എന്ന അന്തിമലക്ഷ്യം ജൂണിലേക്ക് മാറ്റിയതെന്ന് സുന്ദര്* പറഞ്ഞു.
'' ഇത് തീര്*ച്ചയായും വലിയൊരു മുഹൂര്*ത്തമാണ്. ഈ ചരിത്രനേട്ടത്തിലെത്താന്* സഹായിച്ച എല്ലാവരോടും ഞങ്ങള്* നന്ദി പറയുന്നു.'' -സുന്ദര്* പറഞ്ഞു. 2007 ല്* പ്രവര്*ത്തനക്ഷമമാവുമെന്ന് കരുതിയിരുന്ന റിയാക്ടര്* കഴിഞ്ഞ വര്*ഷം ജൂലായിലാണ് പ്രവര്*ത്തനക്ഷമമായത്. ആണവനിലയത്തിലെ രണ്ടാമത്തെ റിയാക്ടര്* അടുത്ത വര്*ഷത്തോടെ വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്. 1988 നവംബര്* 20 നാണ് അന്നത്തെ ഇന്ത്യന്* പ്രധാനമന്ത്രി രാജീവ്ഗാന്ധിയും മുന്* സോവിയറ്റ് പ്രസിഡന്റ് മിഖായേല്* ഗോര്*ബച്ചേവും കൂടംകുളം ആണവനിലയ പദ്ധതിയുടെ കരാറില്* ഒപ്പുവെച്ചത്. റഷ്യന്* സഹകരണത്തോടെയാണ് തിരുനല്*വേലി ജില്ലയിലുള്ള കൂടംകുളം ആണവനിലയം നിര്*മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ നിര്*മ്മാണപ്രവര്*ത്തനങ്ങള്* തുടങ്ങിയത് 2002 മാര്*ച്ച് 31 നാണ്. ആണവോര്*ജത്തിനുള്ള ആണവഇന്ധനവും റഷ്യ തന്നെയാണ് നല്*കുന്നത്. രണ്ട് റിയാക്ടറുകളില്* നിന്നായുള്ള രണ്ടായിരം മെഗാവാട്ട് വൈദ്യുതിയില്* 925 മെഗാവാട്ടാണ് തമിഴ്*നാടിന്റെ വിഹിതം. കര്*ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്*ക്കുള്ള വൈദ്യുതി വിഹിതം. എന്നാല്* സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് രണ്ടായിരം മെഗാവാട്ട് വൈദ്യുതിയും തമിഴ്*നാടിന് നല്*കണമെന്ന് തമിഴ്*നാട് സര്*ക്കാര്* ആവശ്യപ്പെട്ടിരുന്നു.

Comment