സര്*ക്കാരായാല്* ഇങ്ങനെ വേണം. ഒരേ സമയം ജനങ്ങളെ പറ്റിക്കുകയും അതേ സമയം മറ്റൊരു വിഭാഗത്തെ ചിരിപ്പിക്കാനുള്ള കോമഡി അതില്* തന്നെ നിക്ഷേപിക്കാനുമുള്ള പ്രത്യുല്*പന്നമതിത്വം നമ്മുടെ കേന്ദ്രസര്*ക്കാരിനല്ലാതെ പിന്നെ ആര്*ക്കാണുള്ളത്. ഇതിനും മാത്രം എന്തു കോമഡിയാണ് ലേറ്റസ്റ്റായുള്ളത് എന്നു ചോദിച്ചാല്* ആസിയാന്* കരാര്* കഴിഞ്ഞാല്* അത്ര വലിയ കോമഡിയൊന്നും പിന്നെ സംഭവിച്ചിട്ടില്ലെങ്കിലും ധനമന്ത്രി പ്രണബ് മുഖര്*ജിയുടെ വെളിപാടുകള്* തല്*ക്കാലത്തേക്ക് രസിക്കാന്* മാത്രം ഉണ്ട്.
അതായത്, സ്വിസ് ബാങ്കില്* അക്കൗണ്ട് ഉള്ള കംപ്ലീറ്റ് ഇന്ത്യക്കാരുടെയും ലിസ്റ്റ് എടുക്കാന്* പോകുന്നു എന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. എന്തിന് ? ഇവിടെ ഒരു സുരക്ഷിതത്വമില്ലാത്തതുകൊണ്ടല്ലേ ആളുകള്* വല്ല രാജ്യത്തും കൊണ്ടുപോയിടുന്നത്, അപ്പോള്* അതും പിടിക്കാന്* പോവ്വാണോ ? കമ്യൂണിസ്റ്റുകാര്* കേരളത്തില്* നിന്നു വ്യവസായികളെ ഓടിച്ചു എന്നു പറയുന്നതുപോലെ ഇന്ത്യയില്* നിന്നും ടാറ്റ, ബെര്*ളി, റിലയന്*സ് തുടങ്ങിയ സാധുക്കളെ പിണക്കി ഓടിക്കാനാണോ സര്*ക്കാരിന്റെ പരിപാടി ?
അഥവാ ഈ അന്വേഷണം ആത്മാര്*ഥമാണെങ്കില്* അതിലെത്ര കോണ്*ഗ്രസുകാര്* വരും? എത്ര കമ്യൂണിസ്റ്റുകാര്* വരും ? എത്ര ബിജെപിക്കാര്* വരും ? കയ്യിട്ടുവാരലിനു രാഷ്ട്രീയമില്ലാത്തതുകൊണ്ട് ഇക്കാര്യത്തില്* രാഷ്ട്രീയക്കാര്* ഒന്നിച്ചു നിന്നു രക്ഷപെടാന്* ശ്രമിക്കുമെന്നു കരുതാം, എന്നാല്* അങ്ങനെ നാട്ടിലെ ഏതെങ്കിലും സര്*വീസ് സഹകരണ ബാങ്കുകാരനോട് പറയുന്നതുപോലെ സ്വിസ് ബാങ്കുകാരനോട് പറഞ്ഞാല്* അപ്രിയ ലിസ്റ്റ് മുക്കിയിട്ട് പ്രിയ ലിസ്റ്റ് മാത്രം സ്വിസ് ബാങ്ക് നല്*കുമോ ? അഥവാ നല്*കിയാലും അത് ഭരണകൂടത്തെ സംബന്ധിച്ച് ധാര്*മികമായ ഒരു നീക്കമാണോ ?
എനിക്കിതില്* എന്താണ് താല്*പര്യമെന്നു തോന്നാം. സ്വിസ് ബാങ്കില്* എനിക്ക് അക്കൗണ്ട് ഇല്ലെന്നോ നിക്ഷേപമില്ലെന്നോ ഞാന്* പറയുന്നില്ല. പക്ഷെ, അത് ഈ ബ്ലോഗിലെ പരസ്യങ്ങളില്* നിന്നു കിട്ടിയിട്ടുള്ള ഏതാനും ബില്യന്* ഡോളര്* കം യൂറോ മാത്രം.എന്നാല്*, ഒരിക്കലും ഇളക്കം തട്ടില്ല എന്ന വിശ്വാസത്തോടെ സ്വിസ് ബാങ്കില്* നിക്ഷേപിച്ചിരിക്കുന്ന വ്യവസായികള്*ക്ക് ഇനി സര്*ക്കാരിനോട് എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക എന്നു ചിലര്* ചോദിക്കുന്നു ? സ്വന്തം മകനെപ്പറ്റി അപ്പുറത്തെ വീട്ടിലെ ചേട്ടനോട് അന്വേഷിക്കുന്നതുപോലെ ഒരു ഗതികേടാണ് ഇതും.
നികുതിവെട്ടിക്കുന്ന പൗരന്മാരെ കണ്ടുപിടിക്കാന്* അമേരിക്കയാണ് ഈ പണി ആദ്യം തുടങ്ങിവച്ചത്. അമേരിക്ക ചെയ്യുന്ന കാര്യങ്ങള്* അധികം താമസിയാതെ ചെയ്തില്ലെങ്കില്* നമ്മുടെ വികസനം പിന്നോട്ടടിക്കുമെന്നതില്* സംശയമില്ല. അമേരിക്കയില്* സുരക്ഷാപരിശോധന കൃത്യമായി നടക്കുന്നുണ്ടെങ്കിലും മാന്ദ്യം കാരണം സകലകൃഷികളും നഷ്ടത്തിലാണ്. നികുതി പിരിവല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല എന്നു വന്നപ്പോഴാണ് സ്വിസ് ബാങ്കിനെ പിടിക്കാനിറങ്ങിയത്. കടുത്ത സമ്മര്*ദ്ദത്തിനൊടുവില്* സ്വിസ് ബാങ്കുകാര്* കുറെയൊക്കെ വിവരങ്ങള്* പറയുകയും ചെയ്തു. അതുകണ്ടപ്പോളാണ് ഇന്ത്യയും ഉദ്യമത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്.
ലോക്*സഭാ തിരഞ്ഞെടുപ്പ്* വേളയില്* പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി യുള്*പ്പെടെയുള്ള രാഷ്*ട്രീയ പാര്*ട്ടികള്*, സ്വിസ്* ബാങ്കില്* നിന്ന്* ഇന്ത്യ കള്ളപ്പണക്കാരുടെ വിവരങ്ങള്* ലഭ്യമാക്കാന്* നടപടിയെടുക്കുമെന്ന്* പ്രകടനപത്രികയില്* വാഗ്*ദാനം നല്*കിയിരുന്നു.അധികാരത്തിലെത്തിയ യുപിഎ സര്*ക്കാര്* സ്വദേശത്തേയും വിദേശത്തേയും പൗരന്*മാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്* വെളിച്ചത്തു കൊണ്ടു വരാനുള്ള നടപടികള്* സ്വീകരിയ്*ക്കുമെന്ന്* പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്*ച്ചയായാണ് നടപടികള്*.
എന്നാല്*, നിക്ഷേപകരുടെ സ്വകാര്യതയ്ക്ക് മറ്റെന്തിനെക്കാളും വില നല്*കുന്ന സ്വിസ് ബാങ്കുകാര്* ഇന്ത്യയുടെ കള്ളപ്പണക്കാരെ പിടിച്ചുകൊടുക്കാന്* വേണ്ടി ആ പ്രസ്ഥാനം തുലയ്*ക്കുമെന്നു വിശ്വസിക്കാന്* വയ്യ. മാത്രവുമല്ല ലിസ്റ്റ് കൊണ്ടുവരാന്* വേണ്ടി ഒരുത്തനും ഇങ്ങോട്ടു വരേണ്ടെന്ന് സ്വിസ് ബാങ്ക് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.
അതേ സമയം നിക്ഷേപകര്*ക്ക്* നൂറ്* ശതമാനം രഹസ്യസ്വഭാവം സ്വിസ്* ബാങ്കുകള്* ഉറപ്പ്* നല്*കുന്നില്ല. സിവില്*, ക്രിമിനല്* കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ടു വിവരങ്ങള്* കൈമാറാറുണ്ട്*. ബൊഫോഴ്*സ്* കേസില്* ഇന്ത്യക്ക്* ഇത്തരം വിവരങ്ങള്* ലഭിച്ചിരുന്നു. എന്നാല്*, ഇപ്പോഴത്തെ ആവശ്യം പൂര്*ണമായും നികുതിയുമായി ബന്ധപ്പെട്ടതാണ്*. സ്വിസ്* സര്*ക്കാരിന്റെ നികുതി വകുപ്പിനു പോലും സ്വിസ്* ബാങ്കുകളിലെ നിക്ഷേപകന്റെ വിവരങ്ങള്* അനുവാദമില്ലാതെ പരിശോധിക്കാന്* കഴിയില്ല. പിന്നെങ്ങനെ പ്രണബ് മുഖര്*ജി ഈ വിവരങ്ങള്* പുല്ലുപോലെ പൊക്കും ?
ഏറ്റവുമൊടുവില്* ശക്തവും വ്യക്തവുമായ തെളിവ് നല്*കുകയാണെങ്കില്* അത്തരക്കാരുടെ ലിസ്റ്റ് നല്*കാമെന്ന് സ്വിസ് ബാങ്ക് പ്രതിനിധികള്* പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് വെള്ളക്കടലാസില്* ലിസ്റ്റ് എഴുതിത്തുടങ്ങിയിരിക്കുകയാണ് കേന്ദ്രസര്*ക്കാര്*. സംഗതി കൊള്ളാമെങ്കിലും നടപടികള്* വളരെ അപക്വമാണെന്ന് പ്രാരംഭദശയില്* തന്നെ വ്യക്തമായിരിക്കുന്നു. ആരാ എന്താ എന്നൊരു വിവരവുമില്ലാതെ കംപ്ലീറ്റ് ആളുകളുടെയും ലിസ്റ്റ് ചുളുവില്* ഇങ്ങു വാങ്ങാമെന്നും അങ്ങനെ അവന്മാരെ ടാക്സടിക്കാമെന്നും കരുതിയ സര്*ക്കാരിന്റെ ഉദ്ദേശം അത്ര എളുപ്പത്തില്* നടക്കില്ല.
100 രൂപ മുടക്കി ഒരു നിര്*മാണം നടത്തിയാല്* 80 രൂപയും വിവിധ ഏജന്റുമാരും കമ്മിഷന്*കാരും കൂടി വിഴുങ്ങുന്ന ഈ രാജ്യത്ത് ഇനി കള്ളപ്പണക്കാരെ പിടിക്കുന്നത് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തിനാണ് സര്*ക്കാരേ ഈ ക്രൂരത ? നിങ്ങള്*ക്കുമില്ലേ ബെന്*സും ബംഗ്ലാവുകളും ? എന്തിനാണ് ഞങ്ങള്* പാവം ബില്യനെയേര്*സിന്റെ നെഞ്ചത്തു കയറാന്* വരുന്നത്. നിങ്ങള്* പെട്രോള്* വില കൂട്ടു, ബസ് ചാര്*ജ് വര്*ധിപ്പിക്കൂ, ജനസംഖ്യയില്* രണ്ടോ മൂന്നോ ശതമാനം മാത്രം വരുന്ന ശതകോടീശ്വരന്മാരെ പിഴിയുന്നത് ന്യായമാണോ ? ബാക്കി 98-99 ശതമാനവും കൈയും വീശി നടക്കുന്നത് നിങ്ങള്* കാണുന്നില്ലേ ? പ്ലീസ്, ഉപദ്രവിക്കരുത്
(ബെര്*ളിത്തരങ്ങള്*.)

Comment