വിദേശ വ്യാപാരനയം ഇന്ന്; കേരളം പ്രതീക്ഷയില്*
ന്യൂഡല്*ഹി: അടുത്ത അഞ്ച് വര്*ഷത്തേക്കുള്ള രാജ്യത്തിന്റെ വിദേശ വ്യാപാര നയം(എഫ്.ടി.പി.) കേന്ദ്രസര്*ക്കാര്* വ്യാഴാഴ്ച പ്രഖ്യാപിക്കും. കയറ്റുമതി മേഖലയ്ക്ക് ഊര്*ജം പകരാന്* വിദേശ വ്യാപാര നയത്തില്* സമഗ്രമായ പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് സൂചന.
സുഗന്ധവ്യഞ്ജനങ്ങള്*, നാണ്യവിളകള്*, സമുദ്രോത്പന്നങ്ങള്*, കൈത്തറി-കരകൗശലം എന്നിവയുടെ കയറ്റുമതിയില്* നിര്*ണായക പങ്കുള്ള കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വ്യാപാര നയം പ്രതീക്ഷ പകരുന്നു.
അഞ്ച് വര്*ഷത്തിലൊരിക്കലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നത്. വര്*ഷംതോറും നയം പുനഃപരിശോധിക്കുകയും മാറ്റങ്ങള്* വരുത്തുകയും ചെയ്യും. സാമ്പത്തിക മാന്ദ്യംമൂലം ഏറ്റവുമേറെ പ്രതിസന്ധിയിലകപ്പെട്ടത് വിദേശ വ്യാപാര മേഖലയാണ്. ഒരു പതിറ്റാണ്ടായി വന്*വളര്*ച്ച രേഖപ്പെടുത്തിയ ഇന്ത്യയുടെ കയറ്റുമതി മേഖല പത്ത് മാസക്കാലമായി ആഗോള മാന്ദ്യത്തെത്തുടര്*ന്ന് തളര്*ച്ചയിലാണ്.
ഇന്ത്യയുടെ കയറ്റുമതി 2003-04 ലെ 6384 കോടി ഡോളറില്* നിന്ന് 2007-08ല്* 15,550 കോടി ഡോളറായി വര്*ധിച്ചു. വര്*ഷത്തില്* ശരാശരി 23 ശതമാനം വളര്*ച്ച ഉണ്ടായി. 2008-09 സാമ്പത്തിക വര്*ഷത്തിന്റെ ആദ്യ പകുതിയില്* വളര്*ച്ച 30.9 ശതമാനമായിരുന്നു. എന്നാല്*, തുടര്*ന്ന് ഇത് നെഗറ്റീവ് വളര്*ച്ചയിലേക്ക് കൂപ്പുകുത്തി. ജൂണില്* കയറ്റുമതി 27.7 ശതമാനമായി കുറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ അമേരിക്ക, യൂറോപ്യന്* യൂണിയന്*, ജപ്പാന്* എന്നീ രാജ്യങ്ങളെ മാന്ദ്യം പിടികൂടിയതാണ് കയറ്റുമതി കൂപ്പുകുത്താന്* കാരണം. ഇത് തിരിച്ചറിഞ്ഞ് കയറ്റുമതിരംഗത്ത് സമൂലമായ നയവ്യതിയാനം വരുത്താന്* കേന്ദ്രസര്*ക്കാര്* തയ്യാറായേക്കുമെന്നാണ് കരുതുന്നത്.
പുതിയ വിപണികള്* കണ്ടെത്തുക, മത്സരക്ഷമത വര്*ധിപ്പിക്കുക, തൊഴില്* തീവ്ര കയറ്റുമതി മേഖലയ്ക്ക് കൂടുതല്* ഇളവുകള്* നല്*കുക, ഭരണപരമായ മാറ്റങ്ങള്*ക്ക് തുടക്കമിടുക തുടങ്ങിയ പരിഷ്*കാരങ്ങള്*ക്ക് വിദേശ വ്യാപാര നയത്തില്* ഊന്നലുണ്ടാകുമെന്ന് അറിയുന്നു. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഗള്*ഫ് രാജ്യങ്ങള്*, തെക്ക്-കിഴക്കനേഷ്യ എന്നിവിടങ്ങളില്* വിപണി വിഹിതം വര്*ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
പുതിയ വിപണികള്* കണ്ടെത്തുന്നതിനായി(മാര്*ക്കറ്റ് ഡെവലപ്പ്*മെന്റ് അസിസ്റ്റന്*സ്) 124 കോടി രൂപ കഴിഞ്ഞ ബജറ്റില്* നീക്കിവെച്ചിട്ടുണ്ട്. മുന്* വര്*ഷം ഇത് 50 കോടി രൂപ മാത്രമാണ്.
നിലവിലെ ഉയര്*ന്ന കൈമാറ്റച്ചെലവ് കുറച്ചുകൊണ്ടുവരാന്* വ്യാപാരനയത്തില്* നിര്*ദേശങ്ങളുണ്ടാകും. പവര്*കട്ട്, ലോഡ്*ഷെഡ്ഡിങ് എന്നിവ ഒഴിവാക്കി കയറ്റുമതി രംഗത്തെ അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്താനും നപടി സ്വീകരിക്കും. കയറ്റുമതി എളുപ്പമാക്കുന്നതിന് ഭരണനടപടിക്രമങ്ങള്* ലളിതമാക്കും. വ്യാപാര ബോര്*ഡിനും രൂപം നല്*കിയേക്കും.
തൊഴില്* തീവ്ര കയറ്റുമതി മേഖലകളായ ടെക്*സ്റ്റൈല്*സ്, ആഭരണങ്ങള്*, തുകല്*, സമുദ്രോത്പന്നങ്ങള്*, കരകൗശലം എന്നിവയ്ക്ക് ഇളവുകള്* നല്*കുമെന്ന് വാണിജ്യ മന്ത്രി ആനന്ദ് ശര്*മ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്* ബാങ്ക് വായ്പ, സബ്*സിഡി എന്നിവയാണ് ഈ മേഖലകള്* പ്രതീക്ഷിക്കുന്നത്. കയറ്റുമതിക്ക് ഈടാക്കുന്ന സേവന നികുതി നീക്കംചെയ്യാന്* സാധ്യതയുണ്ട്.
കഴിഞ്ഞ വര്*ഷം 4590.50 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യയില്* നിന്ന് കയറ്റുമതി ചെയ്തത്. ഇതില്* 25 ശതമാനവും കേരളത്തില്* നിന്നാണ്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്* കേരളത്തിന്റെ പങ്ക് 1,500 കോടിയിലേറെയാണ്.

Comment