മാറാട് തീവെപ്പ്: അഞ്ച് പ്രതികള്‍*ക്കും മൂന്നു വര്*ഷം തടവ്*
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ചുണ്ടായ തീവെപ്പു കേസില്‍* അഞ്ച് പ്രതികള്‍*ക്കും മൂന്ന് വര്*ഷം കഠിന തടവും 18000 രൂപ പിഴയും വിധിച്ചു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
മാറാട് തെക്കേത്തൊടി വീട്ടില്‍* മുരുകേശന്* (35), ചെറുപുരക്കല്‍* സുഗുണന്* (51), ചെറുപുരക്കല്‍* വിനോദ് (25), ചോയിച്ചന്റകത്ത് ശേഖരന്* (58), ചോയിച്ചന്റകത്ത് സന്തോഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍*.
2002 ജനവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് സീമാമൂന്റകത്ത് കദീശയുടെ വീട്ടില്‍* അതിക്രമിച്ചുകടന്ന പ്രതികള്‍* നാശനഷ്ടം വരുത്തുകയും തീവെക്കുകയും ചെയെ്തന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇന്ത്യന്‍* ശിക്ഷാനിയമത്തിലെ 143 (അന്യായമായി സംഘം ചേരല്‍*), 148 (ആയുധങ്ങളുമായി ഒത്തുചേരല്‍*), 153-എ (സാമുദായികസ്പര്*ധ വളര്*ത്തല്*), 451 (വീടിനുള്ളില്‍* അതിക്രമിച്ചുകയറല്‍*), 435 (വീടിന് തീവെക്കല്‍*), 427 (നാശനഷ്ടം വരുത്തല്‍*) വകുപ്പുകള്‍* പ്രകാരമാണ് പ്രതികള്‍* കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കേസില്‍* 15 സാക്ഷികളെയും 24 രേഖകള്‍*, ഏഴു തൊണ്ടികള്‍* എന്നിവയും പ്രോസിക്യൂഷന്* ഹാജരാക്കി. മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ച് നടന്ന 61 തീവെപ്പുകേസുകളില്* വിധിപറയുന്ന ആറാമത്തെ കേസാണിത്. നാലു കേസുകളില്‍* പ്രതികളെ ശിക്ഷിച്ചു. ഒരു കേസില്‍* പ്രതികളെ വെറുതെവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്*പെഷല്‍* പ്രൊസിക്യൂട്ടര്‍* പി.ഡി. രവി ഹാജരായി.

Comment