പഴശ്ശിരാജ (റിവ്യൂ)

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    പഴശ്ശിരാജ (റിവ്യൂ)

    പഴശ്ശിരാജ (റിവ്യൂ)

    കാത്തിരിപ്പിന് അര്*ഥമുണ്ടായി. കേരളവര്*മ പഴശ്ശിരാജ ചീത്തപ്പേരു കേള്*പ്പിക്കാതെ ഹിറ്റ്ലിസ്റ്റില്* സ്ഥാനം ഉറപ്പാക്കി. ആശങ്കകള്*ക്കും അഭ്യഹങ്ങള്*ക്കും കുപ്രചരണങ്ങള്*ക്കും വിരാമമിട്ടുകൊണ്ട് പഴശ്ശിരാജ ലോകസിനിമ തന്നെയാണെന്ന പ്രേക്ഷകരുടെ സാക്ഷ്യമൊഴിയില്* ആദ്യദിനം ആരവങ്ങളോടെ തിയറ്ററുകള്* സജീവമായി. ഇത് മലയാള സിനിമയ്ര്*ക്ക് അപൂര്*വമായി മാത്രം ലഭിക്കുന്ന സൌഭാഗ്യം. മിമിക്രിയാണെങ്കിലും ഷക്കീലയാണെങ്കിലും സിനിമയുടെ വിജയം തിയറ്ററുകളില്* ആഘോഷമാണ്. ഒരു നല്ല സിനിമ ആവേശത്തോടെ സ്വീകരിക്കപ്പെടുമ്പോള്* അത് സിനിമയുടേതെന്നതിനു പുറമേ കലയുടെ, ചരിത്രത്തിന്റെ ഒക്കെ ആഘോഷമാണ്. ഒരു മമ്മൂട്ടി ചിത്രമെന്നോ ഹരിഹരന്* ചിത്രമെന്നോ ഇതിനെ വിശേഷിപ്പിക്കുന്നില്ല. ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. ഏറെക്കാലം നീണ്ട കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും വിജയമാണ്. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് കേരളവര്*മ പഴശ്ശിരാജയും സ്ഥാനം പിടിക്കുന്നു.
    ചിത്രത്തിന്റെ കഥയെപ്പറ്റി ഏറെ വാചാലനാകേണ്ട കാര്യമില്ല. എംടി വാസുദേവന്* നായരുടെ തിരക്കഥ മോശമല്ല. ഡയലോഗുകള്* വടക്കന്* വീരഗാഥയോടു താരതമ്യം ചെയ്യാനാവില്ല. രണ്ടും രണ്ടു ട്രീറ്റ്ര്*മെന്റാണ്. സിനിമകള്* തമ്മിലും ഒരു താരതമ്യത്തിനു സാധ്യതയില്ല. പ്രധാനകഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന പഴശ്ശിരാജ ആണെങ്കിലും ചിത്രത്തിലെ പ്രകടനത്തില്* പഴശ്ശിരാജയെക്കാള്* മികച്ചു നില്*ക്കുന്നത് എടച്ചേനി കുങ്കനും തലയ്ര്*ക്കല്* ചന്തുവും നീലിയും ഒക്കെയാണ്.

    മമ്മൂട്ടിയെക്കാള്* കയ്യടി നേടുന്നത് ശരത്ര്*കുമാര്* ആണെന്ന് പറയുന്നത് ഖേദകരമാണെങ്കിലും സത്യമാണ്. മനോജ് കെ.ജയന്റെ എന്നും സ്മരിക്കപ്പെടുന്ന പ്രകടനങ്ങളിലൊന്നായിരിക്കും പഴശ്ശിരാജയിലേത്. ചുറുചുറുക്കും തീക്ഷ്ണയൌവ്വനത്തിന്റെ സ്ത്രൈണഭാവങ്ങളും ചേര്*ത്തു വച്ച നീലി എന്ന സമര്*ഥയായ പോരാളിയെ അവതരിപ്പിച്ച പത്മപ്രിയയും സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്* തങ്ങി നില്*ക്കും. സൂക്ഷ്മാഭിനയത്തിന്റെ മികവു കൊണ്ട് ജഗതി ശ്രീകുമാറും തന്റെ വേഷം അവിസ്മരണീയമാക്കി. ആദ്യപകുതിയും രണ്ടാം പകുതിയും എല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്* മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ എംടിയും സംവിധായകന്* ഹരിഹരനും വിജയിച്ചിരിക്കുന്നു. റസൂല്* പൂക്കുട്ടിയൊക്കെ ഇവിടെ വന്നിട്ട് എന്തു ചെയ്യാനാണ് എന്നു ചോദിച്ചവര്*ക്കുള്ള മറുപടി കൂടിയാണ് സിനിമ. മലയാള സിനിമയ്ര്*ക്ക് ഇതുവരെ അന്യമായിരുന്ന ഒരു പശ്ചാത്തലശബ്ദമിശ്രണം പഴശ്ശിരാജയിലൂടെ പ്രേക്ഷകര്* അനുഭവിക്കുന്നു. ഇതൊക്കെ നമുക്കും സാധിക്കാവുന്നതേയുള്ളല്ലോ എന്ന വിസ്മയമാണ് ബാക്കി. ശബ്ദമിശ്രണത്തിലെ വേറിട്ട ശൈലി പ്രേക്ഷകര്* അനുഭവിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സീനുകളിലെ ശബ്ദസാന്നിധ്യത്തെ പൂക്കുട്ടി, പൂക്കുട്ടി വിളികള്* കൊണ്ട് പ്രേക്ഷകര്* എതിരേറ്റത്. മഴയും കാടും, വാള്*മുനകളുടെ സംവാദവും എന്തിന് ഇതുവരെ ഒന്നും കേള്*പ്പിക്കാത്ത മൌനവും പൂക്കുട്ടിയുടെ കൈകളിലൂടെ പുതുതായെന്തൊക്കെയോ പറയുന്നുണ്ട്, സിനിമയില്*.

    മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്*ഹമാണ് പഴശ്ശിരാജ എന്നതില്* സംശയമില്ല. എന്നാല്* ലോകസിനിമയിലെ മലയാള സാന്നിധ്യം എന്ന അംഗീകാരത്തിനു തക്ക മികവിലേക്ക് സിനിമ ഉയര്*ന്നിട്ടുമില്ല. ബെന്*ഹറിനെക്കാള്* മികച്ച ചിത്രമാണ് പഴശ്ശിരാജ എന്നു എംടി വാസുദേവന്* നായര്* അവകാശപ്പെടുമ്പോഴും ലോകനിലവാരത്തോടു മല്*സരിക്കാനാവുന്ന തലത്തില്* അനേകം അനേകം സാധ്യതകള്* ഉപയോഗിക്കപ്പെടാതെ കിടക്കുന്നു എന്നത് സത്യമാണ്. യുദ്ധചിത്രമെന്ന നിലയിലും വനാന്തരങ്ങളിലെ പ്രയാണങ്ങളുടെ സാധ്യതകളുടെ കാര്യത്തിലും പഴശ്ശിരാജയ്ര്*ക്ക് ലോകനിലവാരത്തിലേക്കെത്താന്* ഏറെ സഞ്ചരിക്കാനുണ്ട്. എങ്കിലും, ഇൌ പരിമിതികള്*ക്കുള്ളില്* നിന്നുകൊണ്ട് ഇത്രയധികം സാധിച്ച ഇതിന്റെ പിന്നണിപ്രവര്*ത്തകര്*ക്ക് പ്രേക്ഷകനെന്ന നിലയില്* എന്റെ അഭിവാദ്യങ്ങള്*.
    അഞ്ചു ഭാഷകളിലായി അഞ്ഞൂറിലേറെ തിയറ്ററുകളില്* റിലീസ് ചെയ്യുന്ന ചിത്രം ഇന്നു റിലീസ് ചെയ്തത് മലയാളത്തില്* മാത്രം. 130 തിയറ്ററുകളില്* റിലീസ് ചെയ്ത സിനിമയ്ര്*ക്ക് എല്ലാ സെന്ററുകളിലും അപ്രതീക്ഷിതമായ തിരക്കായിരുന്നു. പശ്ചാത്തലത്തിലെ ബ്രിട്ടീഷ് ചാരന്*, പാരഗന്* ചെരുപ്പ് തുടങ്ങിയ കുപ്രചരണങ്ങള്* ഏറ്റില്ല. സിനിമയുടെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്* ദുരുപയോഗിച്ചാണ് ചിത്രത്തിനെതിരെ വ്യാപകമായി ഒാണ്*ലൈന്* പ്രചാരണം നടത്തിയിരുന്നത്. ഒന്നില്* പഴശ്ശിയും സംഘവും നില്*ക്കുന്ന ഷോട്ടില്* ദൂരെ, ദൂരെ പാന്റിട്ട് ഒരാള്* നടന്നുപോവുന്നതായിരുന്നെങ്കില്* മറ്റേതില്* ചന്തുവും നീലിയും കൂടിയുള്ള ഷോട്ടില്* ചന്തുവിന്റെ കാലില്* റബര്* ചെരുപ്പു കിടക്കുന്നതായിരുന്നു ഇമെയില്* ഫോര്*വേഡുകളിലെ പ്രമേയം. ബ്രിട്ടീഷ് ചാരനും പാരഗന്* ചെരുപ്പും സിനിമയില്* എവിടെ ? സ്റ്റില്* ഫോട്ടോഗ്രാഫറുടെ ആംഗിളിലല്ല സിനിമ ചിത്രീകരിക്കുന്നത് എന്ന അടിസ്ഥാനബോധം ഇല്ലാത്തവരാണ് ഇൌ പ്രചാരണം നടത്തിയതും ചിലരൊക്കെ വിശ്വസിച്ചതും എന്നു ചുരുക്കം.

    ഇംഗ്ലിഷ് ഉള്*പ്പെടെയുള്ള ഭാഷകളില്* ചിത്രം വൈകാതെ റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കാം. ലൊസാഞ്ചലസില്* റിലീസ് സെന്റര്* ഉള്ള പഴശ്ശിരാജ സാങ്കേതികമായി ഒാസ്കര്* മല്*സരത്തിനു യോഗ്യമാണ്. റസൂല്* പൂക്കുട്ടി ചിത്രത്തിലും ഒാസ്കര്* വോട്ടിങ് സമിതിയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. എന്തായാലും ശ്രീഗോകുലം മൂവീസിന്റെ ബാനറില്* ഗോകുലം ഗോപാലന്* നിര്*മിച്ച പഴശ്ശിരാജ ലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി മാറുകയാണ്. ഒരു വടക്കന്* വീരഗാഥയ്*ക്കു ശേഷം എംടി-ഹരിഹരന്*-മമ്മൂട്ടി ടീം ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അമ്മ നിര്*മിച്ച ട്വന്റി ട്വന്റിക്ക് അനുവദിച്ചതുപോലെ ആദ്യ മൂന്നു ദിവസമോ ഏതാനും ദിവസങ്ങളോ 50 ശതമാനം ടിക്കറ്റ് നിരക്ക് വര്*ധനയോടെ സിനിമ റിലീസ് ചെയ്യാന്* ഹര്*ജി നല്*കി ഒക്ടോബര്* രണ്ടിലെ റിലീസിങ് മാറ്റിവയ്*ക്കുകയായിരുന്നു. തീരുമാനം കോടതി സര്*ക്കാരിനു വിട്ടുകൊടുത്തെങ്കിലും ടിക്കറ്റ് നിരക്ക് വര്*ധന അംഗീകരിക്കപ്പെട്ടില്ല. പകരം 50 ശതമാനം നികുതി ഇളവോടെയാണിപ്പോള്* സിനിമ തിയറ്ററുകളിലേക്കെത്തിയിരിക്കുന്നത്.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    20 kodi thirichu pidikkumnnu thonnunnu.. ticket rate koottiyittanelum..
    DONATE & SUPPORT US

    Comment

    • nallamma
      • Jul 2009
      • 31

      #3
      adipoliyayitunt cinema

      Comment

      • antotom
        • Jan 2007
        • 6

        #4
        Thanks for your review, it is very good, thaks thanks thanks

        Originally posted by xman View Post

        • mayavi
          • Nov 2009
          • 14

          #5
          Great Review...Mammookka Rocks...

          Comment

          • ~IronMan~
            Admin
            • Nov 2006
            • 21300

            #6
            Originally posted by mayavi View Post
            Great Review...Mammookka Rocks...
            Lalettanum....
            DONATE & SUPPORT US

            Comment

            • lijo73
              Await Activation
              • Nov 2009
              • 13

              #7
              thanks good

              Comment

              • lijo73
                Await Activation
                • Nov 2009
                • 13

                #8
                adipoli reviews thanne

                Comment

                • lijo73
                  Await Activation
                  • Nov 2009
                  • 13

                  #9
                  good report it s

                  Comment

                  • lijo73
                    Await Activation
                    • Nov 2009
                    • 13

                    #10
                    very good news

                    Comment

                    Working...
                    X