തൃശൂര്* പൂരം ഇനി മുതല്* റിയോ ഡി ജെനീറോയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    തൃശൂര്* പൂരം ഇനി മുതല്* റിയോ ഡി ജെനീറോയില്*

    തൃശൂര്* പൂരം ഇനി മുതല്* റിയോ ഡി ജെനീറോയില്*


    സുരക്ഷാകാരണങ്ങളാല്* ഇന്ത്യന്* പ്രീമിയര്* ലീഗ് മല്*സരങ്ങള്* ഇന്ത്യക്കു പുറത്തു നടത്താന്* തീരുമാനിച്ചതിനെ തുടര്*ന്ന് അതുപോലെ ജനം കൂടാന്* സാധ്യതയുള്ള മറ്റ് ആഘോഷപരിപാടികളും മല്*സരങ്ങളും കൂടുതല്* സുരക്ഷിതമായ ഇന്ത്യക്കു പുറത്തുള്ള മേഖലകളിലേക്ക് മാറ്റാന്* തീരുമാനിച്ചു. തീവ്രവാദഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ലോകപ്രസിദ്ധമായ തൃശൂര്* പൂരം വരുന്ന വര്*ഷം മുതല്* ബ്രസീലിലെ റിയോ ഡി ജനീറോയില്* നടത്തും.. കാര്യം ബ്രസീലിലാണ് സംഗതി നടത്തുന്നതെങ്കിലും തൃശൂര്* പൂരം എന്ന പേര് മാറ്റില്ല. അതാണ് നമ്മുടെ രാജ്യസ്നേഹം.
    അര്*ത്തുങ്കല്* പള്ളി പെരുന്നാള്* ബൊളീവിയയിലെ ഒറൂറോയിലും എടത്വ പള്ളി പെരുന്നാള്* ബെല്*ജിയത്തിലെ ബിന്*ജെയിലും അരുവിത്തുറ പള്ളി പെരുന്നാള്* ബോസ്നിയയിലെ ലെജ്ബുസ്കിയിലും മണര്*കാട് പള്ളി പെരുന്നാള്* ക്രൊയേഷ്യയിലെ റിജേകയിലും നടത്താനാണ് തീരുമാനം. മാരാമണ്* കണ്*വന്*ഷന്* ചൈനയിലെ ബെയ്ജിങ്ങിലും ആലുവാമണപ്പുറത്തെ ശിവരാത്രി ആഘോഷങ്ങള്* സൈപ്രസിലെ ബീച്ചിലേക്കും മാറ്റും. ഇവിടെയൊക്കെ ശക്തമായ സുരക്ഷ ലഭ്യമാകുമെന്നതിനാലാണ് യാതൊരു സുരക്ഷയുമില്ലാത്ത ഇന്ത്യയില്* നിന്നും സംഗതികള്* മാറ്റുന്നത്.
    മലയാറ്റൂര്* തീര്*ത്ഥാടനം ആല്*പ്സ് പര്*വതനിരകളിലേക്കും ശബരിമല തീര്*ത്ഥാടനം റോക്കി പര്*വതത്തിലേക്കും മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. ചെട്ടിക്കുളങ്ങര ഭരണി, ആറ്റുകാല്* പൊങ്കാല, കൊടുങ്ങല്ലൂര്* ഭരണി എന്നിവയ്ക്കു വേണ്ടി ടാന്*സാനിയയിലെയും ചെക്കോസ്ലോവോക്യയിലെയും ചെക്ക് റിപ്പബ്ളിക്കിലെയും അനുയോജ്യമായ സ്ഥലങ്ങള്* അന്വേഷിച്ചു വരുന്നു.
    കോണ്*ഗ്രസ് ഹൈക്കമാന്*ഡ് യോഗങ്ങള്* ഇറ്റലിയിലെ മിലാനിലേക്കും സിപിഎം പിബി യോഗങ്ങള്* പോളണ്ടിലേക്കും സംസ്ഥാന കമ്മിറ്റി യോഗങ്ങള്* ചൈനയിലേക്കും ബിജെപി യോഗങ്ങള്* അമേരിക്കയിലെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തേക്കും മാറ്റുമെന്നറിയുന്നു.
    ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ടൈഗ്രിസ് നദിയിലേക്കും ആറന്മുള ഉതൃട്ടാതി വള്ളംകളി കിഴക്കേ ആമസോണ്* നദിയിലേക്കും മാറ്റിയിട്ടുണ്ട്. കോഴിക്കോട് കോരപ്പുഴയില്* തിരുവോണത്തോടനുബന്ധിച്ചു നടത്തുന്ന ജലോല്*സവം ഇനി മുതല്* നയാഗ്രയുടെ ഒഴുക്കു കുറഞ്ഞ ഭാഗത്തു നടത്തും. വള്ളങ്ങള്* മുങ്ങിപ്പോവുകയോ ചുഴിയില്* പെട്ട് തുഴച്ചില്*കാര്* വെള്ളംകുടിച്ചു ചാവുകയോ അല്ലാതെ ആര്*ക്കും ഒരു സുരക്ഷാഭീഷണിയും ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രധാന ആകര്*ഷണം. കാക്കൂര്* കാളവയല്* ഉല്*സവം ഇനി മുതല്* ബെര്*ലിനിലാണ് നടക്കുക.
    വല്ലാര്*പാടം പള്ളി തിരുനാള്* സൈപ്രസിലെ ലിമാസോളിലേക്കു മാറ്റുമ്പോള്* മള്ളിയൂര്* വിനായക ചതുര്*ത്ഥി ഓസ്ട്രിയയിലെ വിയന്നയിില്* നടത്തും. എരുമേലി പേട്ടതുള്ളല്* ഇറ്റലിയിലെ റോമിലേക്കും തൊടുപുഴയില്* പിജെ ജോസഫ് നടത്തുന്ന ഗജമേള തുര്*ക്കിയിലെ ഇസ്താംബൂളിലേക്കും മാറ്റുമെന്നാണ് സൂചന. കോഴിക്കോട് കൊടുവള്ളിയില്* നടക്കുന്ന കൊയപ്പ ഫുട്ബോള്* റയല്* മഡ്രിഡിന്റെ സാന്റിയാഗോ ബെര്*ണബ്യൂ സ്റ്റേഡിയത്തിലേക്കു മാറ്റും.
    കണ്ണൂര്* കളരിവാതുക്കല്* തെയ്യം, മാവിലാക്കാവ് അടിയുല്*സവം എന്നിവ സ്വിറ്റ്സര്*ലന്*ഡിലെ സൂറികിലേക്കും ഓച്ചിറക്കളി ഉല്*സവം ഓര്*ലാന്*ഡോയിലേക്കും തിരുവനന്തപുരം ബീമാപള്ളി ചന്ദനക്കുടം സൌദി അറേബ്യയിലെ റിയാദിലേക്കും മാറ്റണമെന്നും നിര്*ദേശമുണ്ട്.
    കൊച്ചിന്* കാര്*ണിവല്* ഇനി മുതല്* ലണ്ടനിലെ നോട്ടിങ് ഹില്ലിലായിരിക്കും നടക്കുക. മലബാര്* മഹോല്*സവം ഫിജിയിലും ഇടുക്കിയിലെ മര്*ച്ചന്റ് അസോസിയേഷന്* നടത്തുന്ന മുരിക്കാശേരി ഫെസ്റ്റിവല്* ഹംഗറിയിലെ മൊഹാസിലും പാലാ പള്ളിയില്* നടക്കുന്ന രാക്കുളി തിരുനാള്* ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്*ഗിലും നടക്കും. ദുഖവെള്ളിയാഴ്ചകളില്* വാഗമണ്* കുരിശുമലയിലേക്കു നടത്താറുള്ള കുരിശിന്റെ വഴി സുരക്ഷാകാരണങ്ങളാല്* ഇനി മുതല്* സൈബീരിയന്* കാടുകളിലായിരിക്കും നടത്തുക. ഡിസംബര്* ജനുവരി മാസങ്ങളില്* നടത്തുന്ന കേരളാ ഷോപ്പിങ് ഫെസ്റ്റിവല്* അടുത്ത വര്*ഷം മുതല്* അഫ്ഗാനിസ്ഥാനില്* നടത്തും.
    തിരുവന്തപുരം കുതിരമാളിക പാലസില്* നടത്താറുള്ള സ്വാതി സംഗീത ഉല്*സവം ഇനി മുതല്* ശ്രീലങ്കയിലെ മുല്ലത്തീവിലാകും നടക്കുക. ഉത്രാളിക്കാവ് ഉല്*സവം പറ്റിയാല്* ഉഗാണ്ടയിലെവിയെങ്കിലും നടത്താനും ആലോചനയുണ്ട്. ഭരണങ്ങാനം തീര്*ത്ഥാടനം ഇനി മുതല്* റഷ്യയിലെ മോസ്കോയിലും കല്*പാത്തി രഥോല്*സവം നേപ്പാളിലെ പൊക്രയിലും നീലംപേരൂര്* പടയണി ക്യാനഡയിലെ ടൊറന്റോയിലും നടത്തുമെന്നുമാണ് സൂചനകള്*.
  • akkus
    • Jan 2011
    • 1115

    #2
    Re: തൃശൂര്* പൂരം ഇനി മുതല്* റിയോ ഡി ജെനീറോയില്

    xm kollam. india namukku amerikkelottu mattiyalo?

    Comment

    Working...
    X