സെമ്മീന്* (തമിഴ്)

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    സെമ്മീന്* (തമിഴ്)

    മലയാളത്തിലെ സര്*വകാലഹിറ്റായ ചെമ്മീന്* എന്ന സിനിമ അതിന്റെ വിജയത്തിന്റെ വലിപ്പം കണ്ട് തമിഴില്* നിര്*മിക്കാന്* തമിഴിലെ മുന്*നിര ചലച്ചിത്രപ്രവര്*ത്തകര്* തീരുമാനിച്ചു. സ്റ്റാര്* ലെജന്*ഡ് രജനീകാന്തിനാണ് അതിലെ കഥയില്* താല്*പര്യം തോന്നിയത്. ഇതെത്തുടര്*ന്ന് മറ്റ് പ്രോജക്ടുകളെല്ലാം മാറ്റി വച്ച് ചെമ്മീന്* എന്ന സിനിമ സെമ്മീന്* എന്ന പേരില്* തമിഴില്* ചിത്രീകരിക്കാനാണ് നീക്കം. പ്രശസ്ത സംവിധായകന്* പി.വാസു തന്നെ സംവിധാനം ചെയ്യുമെന്നാണ് കേള്*ക്കുന്നത്.
    കാസ്റ്റിങ് ഇപ്രകാരമാണ്-
    പരീക്കുട്ടി ? രജനീകാന്ത്
    പളനി- പശുപതി
    കറുത്തമ്മ- മീന
    ചെമ്പന്*കു*ഞ്ഞ്- വടിവേലു
    കൂടാതെ വിവിധ റോളുകളിലായി നയന്*താര, അസിന്*, റീമ സെന്*, മംമ്ത മോഹന്*ദാസ് തുടങ്ങി തമിഴിലെ ഒട്ടേറെ മുന്*നിര താരങ്ങള്* ചിത്രത്തില്* വേഷമിടും. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്*വഹിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എഴുത്തുകാരനായ ബെര്*ളി തോമസാണ്. തമിഴിന് അനുയോജ്യമായ മാറ്റങ്ങളോടെയാവും സെമ്മീന്* പുറത്തിറങ്ങുക എന്ന് ചിത്രത്തിന്റെ അണിയറപ്രവര്*ത്തകര്* അറിയിച്ചിട്ടുണ്ട്.
    തമിഴിനു പുറമേ, ഇംഗ്ളീഷ്, തെലുങ്ക്, കന്നഡ, തുളു, ഉറുദു, ബംഗാളി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. ഷാറൂഖ് ഖാനെ നായകനാക്കി മഛ്*ലി എന്ന പേരില്* പ്രിയദര്*ശന്* ഇത് ഹിന്ദിയില്* ഇറക്കുമെന്നറിയിച്ചതിനെ തുടര്*ന്നാണ് നീക്കം വേണ്ടെന്നു വച്ചത്. അതിന്റെയും രചന ബെര്*ളി സാര്* തന്നെ ആയിരിക്കും.
    സെമ്മീനില്* വരുത്തിയിരിക്കുന്ന മാറ്റങ്ങളും പുതിയ കഥയുടെ ത്രെഡും ഏറെക്കുറെ ഇപ്രകാരമാണ്.-
    വിശാലമായ നാഗപട്ടണം കടപ്പുറത്താണ് കഥ നടക്കുന്നത്. മീന (കറുത്തമ്മ) കടപ്പുറത്തെ ഏറ്റവും സുന്ദരിയായ യുവതിയാണ്. മനോരമ(മീനയുടെ അമ്മ) മീനയുടെ സൗന്ദര്യത്തിലും യൗവ്വനത്തിലും ആശങ്കാകുലയാണ്. അങ്ങനെയിരിക്കെ ഇടിത്തീ പോലെ കടപ്പുറത്ത് ആ വാര്*ത്ത പരക്കുന്നു- വേളാങ്കണ്ണി പുറംകടലില്* മുടിഞ്ഞ ചാകര! കടലിളകുന്നു, കടല്*ത്തീരം ഇളകുന്നു. അവിടെ ഒരു സോങ്. ഈ സോങ്ങില്* മുക്കുവന്*മാരായി വേഷമിടാന്* തമിഴിലെയും മലയാളത്തിലെയും ഹിന്ദിയിലെയും ഒട്ടുമിക്ക താരങ്ങളെയും രജനീകാന്ത് ക്ഷണിച്ചിട്ടുണ്ട്. ഓം ശാന്തി ഓമിലെ എല്ലാ താരങ്ങളും പങ്കെടുക്കുന്ന ആ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം ചാകര, ചാകര, ചാകര, ചാകര? എന്നു തുടങ്ങുന്ന ഒരു ഗാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
    ഈ ഗാനത്തിനിടെ നായകനായ രജനീകാന്തിന്റെ (പരീക്കുട്ടി) എന്*ട്രി. കറുത്തൊരു ബെന്*സ് കാറില്* കടപ്പുറത്തു വന്നിറങ്ങുന്ന കൊച്ചുമുതലാളിയെ പൂക്കളെറിഞ്ഞും പൂജ ചെയ്തും സ്വീകരിക്കുന്ന കടല്*ത്തീരത്തെ ജനം. തന്റെ ചെറ്റക്കുടിലില്* കനത്ത മേക്കപ്പില്* കാമുകനായ രജനീകാന്തിനെ വലിഞ്ഞു മുറുകിയ വികാരങ്ങളോടെ നോക്കി നില്*ക്കുന്ന കറുത്തമ്മ എന്ന മീന.
    പിന്നെ രജനീകാന്തും മീനയും വരുന്ന പ്രണയരംഗമാണ്. കരയ്*ക്കു കയറ്റി ഇട്ടിരിക്കുന്ന തന്റെ ഒരു ചെറു കപ്പലിന്റെ അകത്തെ എസി മുറിയില്* കെട്ടിപ്പുണരുന്ന രജനിയും മീനയും. ദൂരെ നിന്ന് മനോരമയുടെ വിളി കേട്ട്- അമ്മാ കൂപ്പിട്ടിരിക്കാങ്കേ.. കൊഞ്ചം വിടുങ്കോ ! എന്നു പറഞ്ഞ് പോകുന്ന മീനയെ തടഞ്ഞു നിര്*ത്തി രജനിയുടെ ഡയലോഗ്- അമ്മാ.. നാന്* ഉന്നൈ കാതലിക്കറുത്..!
    വികാരവിക്ഷോഭം സഹിക്കാനാവാതെ ഓടി രക്ഷപെടുന്നന മീന.
    മുഖ്യകഥയില്* നിന്നു വ്യത്യസ്തമായി ഈ സിനിമയില്* പുതിയൊരു കഥാപാത്രമുണ്ടാവും- തങ്കമ്മ. രജനിയെ അങ്ങോട്ട് പ്രണയിക്കുന്ന, രജനിയെ വശീകരിക്കാന്* പലവേലകളും കാണിക്കുന്ന മറ്റൊരു മത്തിമുതലാളിയുടെ മകള്*. നയന്*താരയാണ് ഈ റോളില്* വരുന്നത്.രാത്രി,ചെമ്മീന്* ഫാക്ടറിയുടെ മുന്നില്* നിന്ന് മീനയെ വളച്ച് പുറത്തുചാടിക്കാന്* മാനസമൈനേ വരൂ?എന്നതിന്റെ തമിഴ് വേര്*ഷന്* പാടുന്ന രജനി. രജനിയെ വളയ്*ക്കാന്* അതേ സോങ്ങിന്റെ പശ്ചാത്തലത്തില്* കടപ്പുറത്ത് ഐറ്റം ഡാന്*സ് കളിക്കുന്ന നയന്*താര.
    ഇതിനിടെ ബോട്ട് വാങ്ങാനായി രജനിയെ കണ്ട് പണം ചോദിക്കുന്ന വടിവേലു. മീനയെ ഓര്*ത്ത് പണം കൊടുക്കുന്ന രജനി. ബോട്ട് വാങ്ങി കരയ്*ക്ക് മീന്* വാരി വരുമ്പോള്* മീനെല്ലാം രജനിക്കാണെന്ന് മീനയോട് പറഞ്ഞ ഉറപ്പ് വടിവേലു ലംഘിക്കുന്നു. മലയാളത്തില്* നിന്നു വ്യത്യസ്തമായി അവിടെ സ്റ്റണ്ടാണ്. ബോട്ട് മീനടക്കം രജനി കടലിലേക്ക് വലിച്ചെറിയുന്നു. ഞെട്ടി നില്*ക്കുന്ന മീനയും നയന്*താരയും.
    അങ്ങനെയിരിക്കെ കടലിലൂടെ തിരമാലകളെ കീറിമുറിച്ച് വരുന്ന പശുപതി.അനാഥനായ പശുപതിയെ കൂടെനിര്*ത്തിയാല്* കടല്* കീഴടക്കാമെന്നു മനസ്സിലായ വടിവേലു മകളെ പശുപതിക്ക് കെട്ടിച്ചുകൊടുക്കാന്* തീരുമാനിക്കുന്നു. മീനയുടെ എതിര്*പ്പ് വക വയ്*ക്കാതെ വടിവേലു ആ കല്യാണം നടത്താനൊരുങ്ങുന്നു. രജനി എതിര്*ക്കുന്നില്ല, കല്യാണം നടക്കുന്നു. ഫസ്റ്റ് നൈറ്റില്* മണിയറയിലേക്ക് ബോട്ട് ഇടിച്ചുകയറ്റുന്ന രജനി മീന തന്റെ പെണ്ണാണെന്നും അവളെ തൊട്ടാല്* തട്ടിക്കളയുമെന്നും പശുപതിയെ ഭീഷണിപ്പെടുത്തുന്നു. താന്* കടലില്* പോകുന്ന ആളായതിനാല്* രജനി കടലിലിട്ട് തട്ടുമോ എന്നു ഭയന്ന് പശുപതി മീനയെ തൊടുന്നില്ല.
    അങ്ങനെയിരിക്കെ മനോരമയുടെ മരണവാര്*ത്ത അറിയിക്കാന്* നാട്ടില്* നിന്ന് മീനയുടെ അനുജത്തി മംമ്ത എത്തുന്നു. രജനിയെ കാണുന്ന മംമ്തയ്*ക്ക് പെട്ടെന്നയാളോട് പ്രണയം തോന്നുന്നു. അവള്* അവിടെ താമസമാക്കുന്നു. രജനിയെ സ്വന്തമാക്കാന്* വേണ്ടി നയന്*സും മംമ്തയും കൂടി മല്*സരിച്ചുള്ള ഐറ്റം ഡാന്*സാണ് അടുത്ത സീന്*.
    തുടര്*ന്ന് വടിവേലുവിന് ഭ്രാന്തു പിടിക്കുന്നു. എന്നാല്*, മീനയെ തനിക്ക് തൊടാനാവാതെ ഇങ്ങനെ ജീവിക്കുന്നതിനെക്കാള്* നല്ലത് അവളെ കൊല്ലുന്നതാണ് എന്നു തീരുമാനിക്കുന്ന പശുപതി കടലില്* കൊണ്ടുപോയി അവളെ കൊല്ലാന്* തീരുമാനിക്കുന്നു. ഒരുദിവസം രാത്രി മീന്*പിടിക്കാന്* പോകുമ്പോള്* പശുപതി മീനയെയും കൂട്ടുന്നു. കുറെ ദൂരം ചെല്ലുമ്പോള്* വിവരമറിഞ്ഞ് രജനി ബോട്ടില്* ചെയ്സ് ചെയ്യുന്നു. എന്നാല്* അപ്രതീക്ഷിതമായി രണ്ട് തിമിംഗലങ്ങള്* പശുപതിയുടെ ബോട്ടിനെ ആക്രമിക്കുന്നു. മീന അതിലുള്ളത് കൊണ്ട് കടലിലേക്ക് എടുത്തു ചാടി തിമിംഗലങ്ങളുമായി മല്*പിടിത്തം നടത്തുന്ന രജനി. മല്*പിടിത്തത്തിനൊടുവില്* തിമിംഗലങ്ങളെ രജനി തല്ലിക്കൊല്ലുന്നു. മീനയെയും കൊണ്ട് പിന്നെ കുതിക്കുന്ന പശുപതിയുടെ ബോട്ടിനു പിന്നാലെ അസാധ്യവേഗത്തില്* രജനി നീന്തി ചെയ്സ് ചെയ്യുന്നു. പൊടുന്നനെ മുന്നില്* കണ്ട ഒരു ചുഴിയിലേക്ക് പശുതിയും മീനയും ഉള്ള ബോട്ട് അപ്രത്യക്ഷമാകുന്നു. ഒന്നും ആലോചിക്കാതെ ചുഴിയിലേക്ക് ഊളിയിടുന്ന രജനി.
    ഏതാനും നിമിഷം തിരയടിക്കുന്ന വെള്ളം, നുര, എങ്ങും നുര. പിന്നെ മുടിഞ്ഞ ശാന്തത.ആ ശാന്തതയെ ഭേദിച്ചുകൊണ്ട് മീനയെയും കയ്യിലേന്തി വെള്ളത്തിനു മുകളില്* പൊങ്ങുന്ന രജനി. എങ്ങും കര കാണാനില്ല. ഒടുക്കത്തെ ഇരുട്ട്. വെള്ളം കുടിച്ച് ചാകാറായ മീനയെ പുറത്തു കിടത്തി രജനി നീന്തിത്തുടങ്ങുന്നു. രണ്ടു രാവും രണ്ടു പകലും തുടര്*ച്ചയായ നീന്ടല്*. നീന്തി നീന്തി ഒടുവില്* കരയിലെത്തുമ്പോള്* അവര്* മരിച്ചു എന്നു കരുതി കടപ്പുറത്ത് ഹര്*ത്താലാചരിക്കുന്ന ജനങ്ങള്*ക്കിടയില്* ഉല്*സവം. അതേ സമയം അപ്പുറത്ത് തീരത്ത് മരിച്ചു കരയ്*ക്കടിഞ്ഞ പശുപതിയും രമ്ട് തിമിംഗലങ്ങളും.
    രജനിയെയും മീനയെയും തോളിലേറ്റി എല്ലാ താരങ്ങളും പങ്കെടുക്കുന്ന ആ ഗാനം വീണ്ടും. (ശുഭം)
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    madhunte role aaraa cheyyunne...
    DONATE & SUPPORT US




    Comment

    • lijo73
      Await Activation
      • Nov 2009
      • 13

      #3
      it is really nice

      Comment

      • shiyascm
        • Nov 2009
        • 13

        #4
        thankssssssssss

        Comment

        • parunthu
          • Sep 2008
          • 58

          #5
          Thanks for news

          Comment

          • eagle
            • Nov 2009
            • 32

            #6
            thanks for info

            Comment

            • velangattu
              Await Activation
              • Dec 2009
              • 5

              #7
              news

              thanku for the news

              Comment

              • velangattu
                Await Activation
                • Dec 2009
                • 5

                #8
                chemmeen

                Admin Edit : Post ur view rather thanx mere quote
                Last edited by ~IronMan~; 15 January 2010, 19:36.

                Comment

                • sachu007
                  • Feb 2007
                  • 26

                  #9
                  haha..............................

                  Comment

                  Working...
                  X