പോള്‍* വധം: കുറ്റപത്രം സമര്*പ്പിച്ചു <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>തിരുവനന്തപുരം, വ്യാഴം, 19 നവം*ബര്* 2009( 17:46 IST )</small>
<!--
--> <!--Image-->
<!--endImage--> മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍*മാന്‍* എം ജി ജോര്*ജിന്‍*റെ മകന്* പോള്‍* എം ജോര്*ജ് കൊല്ലപ്പെട്ട കേസില്‍* പ്രത്ര്യേക അന്വേഷണ സംഘം കുറ്റപത്രം സമര്*പ്പിച്ചു. രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍* മജിസ്*ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്*പ്പിച്ചത്. 125 തൊണ്ടി സാധനങ്ങളും അന്വേഷണ സംഘം കോടതിയില്‍* ഹാജരാക്കി.
കേസില്‍* 25 പ്രതികളാണുള്ളത്. ചങ്ങനാശേരിയിലെ ക്വട്ടേഷന്‍* സംഘത്തിന്*റെ തലവന്‍* ജയചന്ദ്രനാണ്* ഒന്നാം പ്രതി. സംഭവസമയത്ത് പോളിനൊപ്പം സഞ്ചരിച്ചിരുന്ന ഗുണ്ടാനേതാക്കളായ ഓംപ്രകാശ് ഇരുപത്തിനാലാം പ്രതിയും പുത്തന്‍* പാലം രാജേഷ് ഇരുപത്തിയഞ്ചാം പ്രതിയുമാണ്. തെളിവു നശിപ്പിച്ചെന്ന കുറ്റമാണ്* ഇവര്‍*ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പോളിനെ കുത്തിയെന്ന് പൊലീസ് പറയുന്ന കാരി സതീഷ്* കേസില്‍* രണ്ടാം പ്രതിയാണ്*. 188 സാക്ഷികളാണുള്ളത്. പോളിന്*റെ ഡ്രൈവര്‍* ഷിബു ഒന്നാം സാക്ഷിയും പോളിനോടൊപ്പം കാറില്‍* സഞ്ചരിച്ചിരുന്ന മനു രണ്ടാം സാക്ഷിയുമാണ്.
കേസില്‍* സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്*റെ പിതാവ് എം ജി ജോര്*ജ് മുത്തൂറ്റ് ഹൈക്കോടതിയില്‍* ഹര്*ജി നല്*കിയിരുന്നു. ഇതിന്*റെ അടിസ്ഥാനത്തില്‍* പൊലീസിനോട് കോടതി വിശദീകരണമാരായുകയും ചെയ്തു. തുടര്‍*ന്ന് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍* കുറ്റപത്രം സമര്*പ്പിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു. കുറ്റപത്രം സമര്*പ്പിച്ചതോടെ മറ്റ് ഏജന്*സികളെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണോ എന്ന് കോടതിക്ക് തീരുമാനമെടുക്കാനാകും. പൊലീസ് അന്വേഷണത്തില്‍* വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം ജി ജോര്*ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഗസ്*ത്* 21നാണ്* പോള്‍* മുത്തൂറ്റ് കൊല്ലപ്പെട്ടത്*. ആലപ്പുഴ പള്ളാത്തുരുത്തിയില്‍* കാറില്‍* കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ക്വട്ടേഷന്‍* സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന പൊലീസിന്*റെ ദ്രുതഗതിയിലുള്ള സ്ഥിരീകരണം സംസ്ഥാനപൊലീസിനെയും സര്*ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍* പോയ രാജേഷിനെയും ഓം പ്രകാശിനെയും പിന്നീട് പിടികിട്ടാ*പ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവര്‍* തിരുനെല്*വേലി കോടതിയില്‍* നാടകീയമായി കീഴടങ്ങുകയായിരുന്നു.

Comment