എയിഡ്സ് മരണം രണ്ടരക്കോടി കവിഞ്ഞു
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->ചൊവ്വ, 24 നവം*ബര്* 2009( 20:22 IST )
<!--endImage-->

അടുത്തിടെ ഇ മെയിലിലൂടെ പ്രചരിക്കുന്ന ഒരു കഥയാണിത്. ചെന്നൈയിലെ പ്രശസ്തമായൊരു തിയറ്ററില്* സിനിമകാണാന്* കയറിയ യുവാവ് സീറ്റിലിരുന്നപ്പോള്* എന്തോ കുത്തിയതുപോലെ. പെട്ടെന്ന് എഴുന്നേറ്റ് സീറ്റില്* നോക്കിയ യുവാവ് കണ്ടത് ഒരു സിറിഞ്ചും കൂടെ ഒരു കുറിപ്പുമായിരുന്നു. കുറിപ്പില്* ഇങ്ങനെ എഴുതിയിരുന്നു. എയിഡ്സിന്*റെ ലോകത്തിലേക്ക് താങ്കള്*ക്ക് സ്വാഗതം.
ഇനി ഡല്*ഹിയിലെ ഒരു ഡോക്ടര്* പറഞ്ഞ മറ്റൊരു കഥയിലേക്ക്. ഡല്*ഹിയിലെ പ്രിയ സിനിമ തിയറ്ററില്* സിനിമയ്ക്ക് കയറിയ ഒരു യുവതി സീറ്റില്* ചാരി ഇരുന്നപ്പോള്* മുതുകത്ത് എന്തോ ഒന്നു കുത്തി. നോക്കിയപ്പോല്* ഒരു സൂചിയും കൂടെ ഒരു കുറിപ്പും. ?എച്ച് ഐ വി കുടുംബത്തിലേക്ക് സ്വാഗതം?.
പരിഭ്രാന്തയായ യുവതി നേരെ ഡോകടറുടെ അടുത്തെത്തി പരിശോധനകള്*ക്ക് വിധേയയായി. എച്ച് ഐ വി വൈറസ് ശരീരത്തിലെത്തിയാല്* തന്നെ വളരാനായി ചിലപ്പോള്* ആറു മാസം മുതല്* ആറു വര്*ഷം വരെ എടുക്കുമെന്ന ഡോക്ടറുടെ ആശ്വാസ വചനങ്ങളൊന്നും ആ യുവതിയ്ക്ക് ആശ്വാസമായില്ല. വെറും നാലു മാസത്തിനുള്ളില്* ഡോക്ടര്* കേട്ടത് ആ യുവതിയുടെ മരണ വാര്*ത്തയായിരുന്നു. ഭയമായിരിക്കാം യുവതിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് ഈ ഡോക്ടര്*.
ഇതൊക്കെ യാഥാര്*ത്ഥ്യമാണെന്ന് വിശ്വസിക്കാന്* ചിലര്*ക്കെങ്കിലും മടിയുണ്ടാവാം. ഇതൊരു കെട്ടുകഥയായി എഴുതി തള്ളുകയുമാവാം. എന്നാല്* യു എന്* എയിഡ്സ് മിഷന്* ഇന്ന് പുറത്തുവിട്ട കണക്കുകള്* പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്* അനുസരിച്ച്) കവിഞ്ഞു.
എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്* കഴിഞ്ഞ വര്*ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്* 27 ലക്ഷമാണ്. 2008ല്* മാത്രം 20 ലക്ഷം പേര്* എയിഡ്സ് മൂലം മരണമടഞ്ഞു. ഓരോ ദിവസവും പുതുതായി 7400 പുതിയ കേസുകളാണ് റിപ്പോര്*ട്ട് ചെയ്യപ്പെടുന്നത്. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.
എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്* 2001 മുതല്* എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്*ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്* 25 ശതമാനത്തിന്*റെയും ലോകത്താകെ 17 ശതമാനത്തിന്*റെയും കുറവുണ്ടായിട്ടുണ്ട്.
ദക്ഷിണേഷ്യന്* രാജ്യങ്ങളില്* പുതുതയി റിപ്പോര്*ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്* 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്*ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്* 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്**കരുതല്* എടുക്കേണ്ടത് നമ്മള്* തന്നെയാണെന്ന് ഒരിക്കല്* കൂടി ഓര്*മിപ്പിക്കുകയാണ് യു എന്നിന്*റെ പുതിയ കണക്കുകള്*.



