ഗോവയിലെ വിശ്വോത്തര ബീച്ചുകള്‍*
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<!--
--> <!--Image-->

<!--endImage--> മഹാഭാരതത്തില്‍* പറയുന്ന ഗോമന്തക രാജ്യം ഗോവയാണ്. പത്താം നൂറ്റാണ്ടില്‍* തന്നെ കദംബരാജവംശം ഗോവയില്‍* ഭരണം തുടങ്ങി. അശോകചക്രവര്*ത്തിയുടെ സാമ്രാജ്യത്തിന്*റെ തെക്കേ അതിരാ*യിരുന്നു ഗോവ. ആഗോള തലത്തില്‍* തന്നെ ഏറ്റവും അധികം കാലം കോളനിവത്കരിക്കപ്പെട്ടുകിടന്ന പ്രദേശമാണ് ഗോവ. 1961-ല്‍* ഇന്ത്യയിലേക്ക് ചേര്*ക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വര്*ഷത്തോളം ഗോവ പോര്*ച്ചുഗീസ് കോളനിയായിരുന്നു.
ബീച്ച് ടൂറിസത്തില്‍* ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയില്‍* നിന്നും ഇന്ത്യയ്ക്ക്* ഏറ്റവും കൂടുതല്‍* വിദേശ നാണയം നേടിത്തരുന്നത്* ഈ കൊച്ചു സംസ്ഥാനമാണ്*. 131 കിലോമീറ്റര്‍* വരുന്ന ഗോവന്‍* കടല്‍*ത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവന്‍* നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വര്*ഷവും ഗോവയിലേക്ക് ആകര്*ഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്* ഗോവ.
മിറാമര്‍*
ഗോവന്‍* തലസ്ഥാനമായ പനാജിയ്ക്കടുത്താണ് മിറാമര്‍* ബീ*ച്ച്. സ്വര്*ണ മണല്‍*ത്തരികളാല്* അലംകൃതമായ ഈ കടല്‍*ത്തീരത്തുകൂടിയുള്ള യാത്ര ശാന്തവും സമാധാനപരവും എന്നാണ് പറയപ്പെടുന്നത്. തീരത്തെ പാം മരത്തണലില്‍* കടാല്*ക്കാറ്റ് കൊള്ളുന്നതിനും ജോഗിങ്ങിനുമായി നിരവധി പേര്* ഇവിടെയെത്തുന്നുണ്ട്. ഗാസ്പര്‍* ഡയസ് ബീച്ച് എന്നാണ് ഈ ബീച്ച് പൊതുവെ അറിയപ്പെടുന്നത്.
കലാന്**ഗുട്ട്
ഏഴ് കിലോമീറ്റര്‍* വ്യാപ്തിയുള്ള കലാന്**ഗുട്ട് ബീച്ച് ?ബീച്ചുകളുടെ രാജമുമാരി? എന്നാണ് അറിയപ്പെടുന്നത്. സന്ദര്*ശകര്*ക്കായി വാട്ടര്‍*സ്പോട്ട് അടക്കം നിരവധി സൌകര്യങ്ങളാണ് ഇവിടെയുള്ളത്. സഞ്ചാരികളുടെ സ്വര്*ഗ്ഗം എന്ന് വിശേഷിപ്പിക്കാവുന്ന കലാന്**ഗുട്ട് ബീച്ചിലെ പാല്*ം മരങ്ങള്‍*ക്ക് താഴെയുള്ള സ്റ്റാളുകളില്‍* സന്ദര്*ശകര്*ക്കാവശ്യമായതെല്ലാം കിട്ടും.
ബാഗ
സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍*ക്കുള്ള കടല്‍*ത്തീരമാണ് കലാന്**ഗുട്ട് ബീച്ചിന്*റെ ഭാഗമായ ബാഗ ബീച്ച്. ബാഗയിലെ രാത്രി ഗോവ, പാശ്ചാത്യ സംസ്കാരങ്ങളുടെ സങ്കലനമാണ്. മത്സ്യബന്ധന തീരം കൂടിയായ ഇവിടെ സൂര്യ സ്നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍* എത്തുന്നുണ്ട്.
അഞ്ജുന
ഏറ്റവും വലിയ ബീച്ചായ അഞ്ജുന വടക്കന്‍* അഞ്ജുന, മധ്യ അഞ്ജുന, തെക്കന്‍* അഞ്ജുന എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ബീച്ചാണിത്. സുചിത്രോപമമായ അഞ്ജുന ബീച്ച് പാട്ടും നൃത്തവും കൊണ്ട് ശബ്ദമുഖരിതമാണ്.
വഗേറ്റര്‍*
ഏറ്റവും കൂടുതല്‍* ക്യാമറയില്‍* പതിഞ്ഞിട്ടുള്ള ഗോവന്‍* ബീച്ചാണിത്. മലനിരകള്‍*ക്ക് താഴെയുള്ള ഈ ബീച്ചിന്*റെ അടുത്തുള്ള ഭൂപ്രദേശങ്ങള്‍* പച്ചപ്പരവതാനി വിരിച്ച പോലെ തോന്നും. വെള്ള മണല്‍*ത്തരികളും കൂറ്റന്‍* പാറകളും ഈ ബീച്ചിന്*റെ പ്രത്യേകതകളാണ്.
ഹര്*മാല്*
വിദേശികളുടെ പറുദീസയായ ഇവിടെ ടായ് ചി (കായികാഭ്യാസം), യോഗ, ധ്യാനം എന്നിവയുണ്ട്. ബീച്ചിലെ കറുത്ത പാറക്കൂട്ടങ്ങള്‍* സൂര്യാസ്തമന വേളയില്‍* നയനാനന്ദകരമായ കാഴ്ചയാണ്. മഞ്ഞനിറത്തിലുള്ള കളിമണ്ണ് നിറഞ്ഞ നീന്തല്‍*ക്കുളവും ഇവിടെയുണ്ട്. ഈ മേഖലയിലുള്ള മസാജ് പാര്*ലറുകളില്* ഈ കളിമണ്ണ് വ്യാപകമായി ഉപയോഗിക്കുന്നു.









thnksss
Comment