ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രഥമ വനിത
<small>പൂനെ, ബുധന്‍*, 25 നവം*ബര്* 2009( 13:22 IST )</small>
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>പൂനെ, ബുധന്‍*, 25 നവം*ബര്* 2009( 13:22 IST )</small>
<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->

ഇന്ത്യയുടെ പ്രഥമവനിത പ്രതിഭാ പാട്ടീല്‍* യുദ്ധവിമാനത്തില്‍* സഞ്ചരിക്കുന്ന ലോകത്തെ ആദ്യ വനിതാ പ്രസിഡന്*റായി. യുദ്ധമുന്നണിയിലെ മുന്‍**നിരക്കാരായ സുഖോയ് വിമാനത്തില്‍* ഏകദേശം 40 മിനുട്ടുകളാണ് രാഷ്ട്രപതി പറന്നത്.
പൂനെയിലെ ലോഹെഗാവിലെ വ്യോമത്താവളത്തില്‍* നിന്നാണ് രാവിലെ 10:55 ന് രാഷ്ട്രപതിയെയും വഹിച്ച് സുഖോയ് 30 എം**കെ വണ്‍* വിമാനം പറന്നുയര്*ന്നത്. മലയാളി പൈലറ്റായ വിംഗ് കമാന്*ഡര്* എസ് സാജനാണ് വിമാനം പറത്തിയത്.
ഇഷ്ടവേഷമായ സാരിക്ക് പകരം യുദ്ധവിമാനങ്ങളിലെ വൈമാനികര്‍* ധരിക്കാറുള്ള ഗ്രീന്‍* സ്യൂട്ട് ധരിച്ചായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 10,000 അടി ഉയരത്തില്‍* മണിക്കൂറില്‍* 800 കിലോമീറ്റര്‍* വേഗത്തിലാണ് വിമാനം പറന്നത്. 1,100 കിലോമീറ്റര്‍* വരെ വേഗതയില്‍* സുഖോയ് സൂപ്പര്‍*സോണിക് വിമാനങ്ങള്‍* പറപ്പിക്കാനാകും.
യുദ്ധവിമാനങ്ങള്‍* ആകാശത്ത് പറക്കുമ്പോള്‍* എങ്ങനെയിരിക്കുമെന്ന് രാഷ്ട്രപതിക്ക് മനസിലാക്കാനായി രണ്ട് സുഖോയ് വിമാനങ്ങള്‍* കൂടി പ്രതിഭാ പാട്ടീല്‍* കയറിയ വിമാനത്തിന് ഒപ്പം പറന്നിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം യുദ്ധവിമാനത്തില്‍* കയറുന്നതിന് മുമ്പ് നടത്തുന്ന വൈദ്യപരിശോധനയും കഴിഞ്ഞാണ് പ്രതിഭാ പാട്ടില്‍* ചരിത്രപ്പറക്കലിന് എത്തിയത്.
വിമാനത്തില്‍* കയറുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടിരുന്നെങ്കിലും രാഷ്ട്രപതി ഇത് കുടിക്കാന്‍* തയ്യാറായില്ല. സൈന്യത്തിന്*റെ പരമോന്നത അധികാരിയായ രാഷ്ട്രപതിക്ക് വ്യോമത്താവളത്തില്‍* വ്യോമസേനാ ഭടന്**മാര്‍* ഗാര്*ഡ് ഓഫ് ഓണര്‍* നല്*കി. പ്രതിഭയുടെ വിമാനയാത്ര റിപ്പോര്*ട്ട് ചെയ്യാനായി ദേശീയ അന്താരാഷ്ട്ര മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു. <!--endImage-->







Comment